ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

By Dijo Jackson

മാരുതി സ്വിഫ്റ്റിന് സൗന്ദര്യം പോരായെന്നു ആരുംപറയില്ല. ലോകോത്തര കാറുകളുടെ ശൈലി സ്വിഫ്റ്റിന് ലഭിച്ചുകഴിഞ്ഞു. ഹാച്ച്ബാക്കെന്നാല്‍ ആള്‍ട്ടോയും സാന്‍ട്രോയും മാത്രമാണെന്ന സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിച്ചാണ് സ്വിഫ്റ്റ് ഇന്ത്യയില്‍ വന്നത്. വര്‍ഷം 13 പിന്നിട്ടെങ്കിലും സ്വിഫ്റ്റ് ഹാച്ച്ബാക്ക് തരംഗം വിപണിയില്‍ ഇന്നും അലയടിക്കുന്നു.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

ആകര്‍ഷകമായ രൂപം, ചടുലതയാര്‍ന്ന എഞ്ചിന്‍, ഉപയോഗക്ഷമത; സ്വിഫ്റ്റിന് പ്രചാരം ലഭിക്കാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. മോഡഫിക്കേഷന്‍ ലോകത്തും സ്വിഫ്റ്റിനെ പ്രിയങ്കരനാക്കുന്നത് ഇക്കാരണങ്ങള്‍ തന്നെയാണ്.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

രൂപംമാറിയ ഒട്ടനവധി പുത്തന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളെ ഇന്ത്യ കണ്ടുകഴിഞ്ഞു. എന്നാല്‍ അടുത്തിടെ റെഡ്ഢി കസ്റ്റംസ് പുറത്തിറക്കിയ സ്വിഫ്റ്റ് എഎംടി ഹാച്ച്ബാക്ക് പതിവില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാണ്. പുറംമോടിയിലല്ല, സ്വിഫ്റ്റിന്റെ അകത്തളത്തിലാണ് ചമയങ്ങള്‍.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റിനും ആഢംബരമാകാമെന്ന് പുതിയ മോഡിഫിക്കേഷനില്‍ റെഡ്ഢി കസ്റ്റംസ് പറഞ്ഞുവെയ്ക്കുന്നു. അകത്തളത്തില്‍ തടിക്കും തുകലിന് ക്ഷാമമില്ല. ഡാഷ്‌ബോര്‍ഡിലും സീറ്റുകളിലും തുകലിനാണ് പ്രാതിനിധ്യം.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

അകത്തളത്തിലെ നിറശൈലി കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തും. ഗോള്‍ഡ്, പിങ്ക്, ബീജ് നിറങ്ങളുടെ സങ്കലനത്തിനാണ് അകത്തളം സാക്ഷ്യം വഹിക്കുന്നത്. കാറുകളില്‍ പരിചിത നിറമല്ലെങ്കില്‍ സ്വിഫ്റ്റിന് കൂടുതല്‍ ചാരുത സമര്‍പ്പിക്കാന്‍ പുതിയ നിറശൈലിക്ക് കഴിയുന്നുണ്ട്.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

ഗിയര്‍ നോബിലുള്ള തടിഘടകങ്ങള്‍ സ്വിഫ്റ്റ് പ്രീമിയമാണെന്ന തോന്നലുണര്‍ത്തും. ഡോറുകളുടെ വശത്തുള്ള ഹാന്‍ഡ് റെസ്റ്റുകളിലും ഡാഷ്‌ബോര്‍ഡിലും ഇതേ ഘടനകള്‍ ഇടംപിടിക്കുന്നത് കാണാം.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

ഡയമണ്ട് സ്റ്റിച്ച് ശൈലിയാണ് തുകല്‍ അപ്‌ഹോള്‍സ്റ്ററി വിരിച്ച സീറ്റുകള്‍ക്ക്. ഏക്കാലം ഈടുനില്‍ക്കാന്‍ വേണ്ടി ഇരട്ട സ്റ്റിച്ചിംഗ് ശൈലിയാണ് സീറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

വിപണിയില്‍ 6.36 ലക്ഷം മുതലാണ് പ്രാരംഭ സ്വിഫ്റ്റ് എഎംടിയുടെ വില. ഡീസല്‍ മോഡലിന് 6.98 ലക്ഷം മുതലും വില ആരംഭിക്കുന്നു. എഎംടി ഗിയര്‍ബോക്‌സുള്ള സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം ഡീസല്‍ എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque -മാണ് ഉത്പാദിപ്പിക്കുക.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

പരിഷ്‌കരിച്ച മുഖരൂപവും പ്രീമിയം പരിവേഷവുമാണ് 2018 മാരുതി സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സ്വിഫ്റ്റ് വിശേഷങ്ങളില്‍പ്പെടും.

ആഢംബരം നിറഞ്ഞൊഴുകി മാരുതി സ്വിഫ്റ്റ്

ഇരട്ടനിറമുള്ള അലോയ് വീലുകളും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡലില്‍ എടുത്തുപറയണം. പുതിയ 2018 പതിപ്പു വന്നതുമുതല്‍ പ്രതിമാസം 19,440 യൂണിറ്റുകളുടെ ശരാശരി വില്‍പന സ്വിഫ്റ്റില്‍ മാരുതി നേടുന്നുണ്ട്. B1 സെഗ്മന്റ് ശ്രേണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡല്‍ കൂടിയാണ് സ്വിഫ്റ്റ്.

Most Read Articles

Malayalam
English summary
This Modified Maruti Swift Has A Really Classy Interior. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X