കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

By Dijo Jackson

2018 ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന് ഇനി അധികം കാത്തിരിപ്പില്ല. ജൂണില്‍ പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ തലയുയര്‍ത്തും. പുറംമോഡിയിലും അകത്തളത്തിലും ഒരുങ്ങിയിട്ടുള്ള മിനുക്കുപണികളാണ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന ആകര്‍ഷണം.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

മോഡലിന്റെ ഉത്പാദനം കമ്പനി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഡീലര്‍മാരിലേക്ക് പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ എത്തിക്കാനുള്ള തിരക്കിലാണ് ഫോര്‍ഡ്. ഔദ്യോഗിക അവതരണത്തിന് മുമ്പെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളില്‍ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തും.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ സെഡാന്‍ എത്തുകയെന്ന് സൂചനയുണ്ട്. പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

സെഡാന്റെ അകത്തളമാകും ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മുമ്പില്‍. പുതിയ SYNC3 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാറിലുണ്ടാകും. ഇതേ സംവിധാനമാണ് ഇക്കോസ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിലും.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകും. അതേസമയം പുതിയ ആസ്പൈറിന്റെ ക്യാബിന്‍ വിശാലത വര്‍ധിക്കില്ല.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ആസൈപര്‍ വരിക. എഞ്ചിന് പരമാവധി 95 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാനാവും.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഇതിനു പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.

കാത്തിരിപ്പ് ഏറെയില്ല; ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ വിപണിയില്‍ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്സെന്റ്, ഫോക്സ്വാഗണ്‍ അമിയോ, വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട അമേസ് എന്നിവരാണ് ഫോര്‍ഡ് ആസ്പൈറിന്റെ എതിരാളികള്‍.

Spy Image Source: MotorOctane

Most Read Articles

Malayalam
കൂടുതല്‍... #ford #Spy Pics
English summary
New 2018 Ford Aspire Facelift Spotted. Read in Malayalam.
Story first published: Tuesday, May 8, 2018, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X