പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ഇന്ത്യ കണ്ട ആദ്യ കോമ്പാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. അടക്കവും ഒതുക്കവുമാര്‍ന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ ഇടത്തരം എസ്‌യുവികള്‍ക്ക് പുതിയ നിര്‍വചനമേകിയാണ് കടന്നുവന്നത്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

പക്ഷെ ശേഷം സംഭവിച്ച കോമ്പാക്ട് എസ്‌യുവികളുടെ കുത്തൊഴുക്കില്‍ ഇക്കോസ്‌പോര്‍ടിന് കാലിടറി. കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് അടുത്തിടെ പുത്തന്‍ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

പ്രതീക്ഷിച്ച പോലെ ഇന്ത്യയില്‍ മികച്ച പ്രതികരണവും പുതിയ ഇക്കോസ്‌പോര്‍ട് നേടി. കാര്യങ്ങള്‍ ശുഭകരമായി നീങ്ങുന്നതിനിടെ പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം പതിപ്പിനെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

കോമ്പാക്ട് എസ്‌യുവിയുടെ പരുക്കന്‍ പരിവേഷമാണ് ഇക്കോസ്‌പോര്‍ട് സ്‌റ്റോം. ബ്രൗണ്‍, വൈറ്റ്, ഗ്രെയ്, ബ്ലാക് എന്നീ നാല് നിറഭേദങ്ങളിലാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോമിന്റെ അവതരണം.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ബ്രസീലിയന്‍ വിപണിയിലേക്കാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോമിനെ ഫോര്‍ഡ് ആദ്യമായി നല്‍കിയിരിക്കുന്നത്. 99,990 ബ്രസീലിയന്‍ റയാലാണ് പുതിയ എസ്‌യുവിയുടെ വില (എകദേശം ഇരുപത് ലക്ഷം രൂപ).

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

പരിഷ്‌കരിച്ച രൂപഭാവമാണ് സ്റ്റോം പതിപ്പിന്റെ പ്രധാന ആകര്‍ഷണം. വലുപ്പമാര്‍ന്ന സ്റ്റോം ബാഡ്ജിംഗ് നേടിയ ഫ്രണ്ട് ഗ്രില്‍ തന്നെ എസ്‌യുവിയുടെ പരുക്കന്‍ മുഖഭാവം വെളിപ്പെടുത്തും.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള സിനോണ്‍ ഹെഡ്‌ലൈറ്റുകളും ഇക്കോസ്‌പോര്‍ട് സ്‌റ്റോമിന്റെ പരുക്കന്‍ പരിവേഷത്തിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ബ്ലാക് ഫോഗ് ലാമ്പ് ഹൗസിംഗ്, ബോണറ്റിനും വശങ്ങള്‍ക്കും കുറുകെയുള്ള സ്‌പോര്‍ടി ബ്ലാക് സ്‌ട്രൈപുകള്‍, വെട്ടിച്ചുരുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവ ഇക്കോസ്‌പോര്‍ട് സ്‌റ്റോമിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ഡോറുകള്‍ക്ക് സ്‌റ്റോം ഡീക്കലുകളും ലഭിച്ചിട്ടുണ്ട്. എസ്‌യുവിയുടെ സ്‌പോര്‍ടി ടാഗിനോട് നീതി പുലര്‍ത്തുന്നതാണ് ഡാര്‍ക്ക് ലണ്ടന്‍ ഗ്രെഡ് കളര്‍ കോമ്പിനേഷനിലുള്ള ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

പുത്തന്‍ 17 ഇഞ്ച് അലോയ് വീലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് മിഷലിന്‍ ടയറുകളാണ് ഇടംപിടിക്കുന്നത്. ഓറഞ്ച്-ഗ്രെയ് ഡ്യൂവല്‍-ടോണ്‍ കളര്‍ സ്‌കീമിലാണ് അകത്തളം. ലെതര്‍ അപ്‌ഹോള്‍സ്റ്ററിക്ക് സ്‌റ്റോം ബാഡ്ജിംഗും ഫോര്‍ഡ് നല്‍കിയിട്ടുണ്ട്.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ ഫീച്ചറുകളോടെയുള്ള 8.0 ഇഞ്ച് Sync3 ടച്ച്‌സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മറ്റൊരു ഇന്റീരിയര്‍ ആകര്‍ഷണം.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-അസിസ്റ്റ്, ആന്റി-റോള്‍ഓവര്‍ സിസ്റ്റം, റിവേഴ്‌സിംഗ് ക്യാമറയ്ക്ക് ഒപ്പമുള്ള പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ നീളുന്ന സ്റ്റോം എഡിഷന്റെ സുരക്ഷാമുഖം.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍ ലഭ്യമാണ്. 170 bhp കരുത്തും 202 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

176 bhp കരുത്തും 221 Nm torque മാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ വകഭേദങ്ങളിലും 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് മുഖേന നാല് വീലുകളിലേക്കും കരുത്തെത്തും.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്റെ ഇന്ത്യന്‍ വരവ് സംബന്ധിച്ചു അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ പതിപ്പിനെ ക്യാമറ അടുത്തിടെ പകര്‍ത്തിയിരുന്നു.

പരുക്കന്‍ എസ്‌യുവിയുമായി ഫോര്‍ഡ്; ഇതാണ് പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം എഡിഷന്‍

ഒരുപക്ഷെ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ വിപണിയില്‍ ഉടന്‍ തന്നെ എത്തും.

കൂടുതല്‍... #ford #ഫോഡ്
English summary
New Ford EcoSport Storm Edition Unveiled. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark