TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്, ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഫിഗൊ സിഎന്‍ജി പതിപ്പ്
കഴിഞ്ഞ കുറച്ചുകാലമായി ഫിഗൊ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോര്‍ഡ് ഇന്ത്യയുടെ നീക്കങ്ങളെല്ലാം. വിപണിയില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കി ഒരുങ്ങുന്ന അപൂര്‍വം കാറുകളില്‍ ഒന്നാണ് ഫിഗൊ. ആദ്യം ഹാച്ച്ബാക്കിന്റെ സ്പോര്‍ടിയര്‍ പതിപ്പ് ഫിഗൊ സ്പോര്‍ട്സ് എഡിഷനെ (Figo S) ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവന്നു. ശേഷം ഫിഗൊയെ ആധാരമാക്കിയുള്ള ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറും ഇന്ത്യന്‍ തീരമണഞ്ഞു.
ഇനി വരാനുള്ളത് പുതുമകളോടെയുള്ള ഫിഗൊ ഫെയ്സ്ലിഫ്റ്റാണ്. പുതിയ ഫിഗൊ ഫെയ്സ്ലിഫ്റ്റിന്റെ വരവ് അടുത്തിരിക്കെ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനെ ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്.
നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ മാത്രമാണ് ഫിഗൊയിലുള്ളത്. ഡീസല്‍, പെട്രോള്‍ കരുത്തിലുള്ള ഇടത്തരം എഞ്ചിനുകള്‍ക്കാണ് ഫോര്‍ഡ് പ്രശസ്തവും. എന്നാല്‍ ഇപ്പോള്‍ ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന പുതിയ സിഎന്‍ജി മോഡല്‍ കമ്പനിയുടെ രഹസ്യ നീക്കം വെളിപ്പെടുത്തുകയാണ്.
പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കൊപ്പം ഫിഗൊ സിഎന്‍ജിയെയും ഇനി വിപണിയില്‍ പ്രതീക്ഷിക്കാം. അടുത്തിടെയാണ് ഫിഗൊ ഫെയ്സ്ലിഫ്റ്റിനെ ഫോര്‍ഡ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്.
KA+ എന്ന പേരിലാണ് മോഡല്‍ വിദേശ വിപണികളില്‍ എത്തുന്നത്. പുറംമോടിയിലും മെക്കാനിക്കല്‍ മുഖത്തും ഒരുപോലെ മാറ്റങ്ങള്‍ കൈവരിച്ചാകും പുതിയ ഫിഗൊ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ വരിക.
പുതിയ ഡ്രാഗണ്‍ സീരീസ് എഞ്ചിനുകളും ഡിസൈന്‍ പരിഷ്കാരങ്ങളുമാണ് ഫെയ്സ്ലിഫ്റ്റ് മോഡലുകളുടെ പ്രധാന വിശേഷം. ക്രോം അലങ്കാരമുള്ള പുത്തന്‍ ഹണികോമ്പ് ഗ്രില്ലില്‍ തുടങ്ങും 2018 ഫിഗൊ ഹാച്ച്ബാക്ക് കുറിക്കുന്ന മാറ്റങ്ങള്‍.
ഹെഡ്ലാമ്പുകള്‍ക്ക് വലുപ്പം കൂടി. മുന്‍ പിന് ബമ്പറുകള്‍ക്കും ഇക്കുറി പരിഷ്കാരങ്ങള്‍ സംഭവിച്ചു. ബമ്പറുകളുടെ കറുപ്പു നിറം മോഡലിന് ഇരട്ടനിറ ശൈലി കാഴ്ചവെക്കും. ഫോഗ്ലാമ്പ് ഘടനയ്ക്ക് മാറ്റമില്ല. ഫ്രീസ്റ്റൈലില്‍ കണ്ട ഡാഷ്ബോര്‍ഡ് മാതൃകയാണ് ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് പിന്തുടരുക.
6.5 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഫോര്‍ഡ് SYNC 3 ടെക്നോളജി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് എന്നിവയുടെ പിന്തുണ അവകാശപ്പെടും. പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റില്‍ തുടിക്കും.
എഞ്ചിന് 93 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഫിഗൊയിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 97 bhp കരുത്തും 215 Nm torque -മാണ് പരമാവധിയേകുക. ഇരു എഞ്ചിന് പതിപ്പുകളിലും അഞ്ചു സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്സ്.
അതേസമയം പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഇടംപിടിക്കും. ഫ്രീസ്റ്റൈലിലും ഇതേ എഞ്ചിന് നിരയാണ് ഒരുങ്ങുന്നത്. ഫ്രീസ്റ്റൈലിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 19 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ നല്‍കുന്നത് 24.4 കിലോമീറ്റര്‍ മൈലേജാണ്.
ഇന്ത്യന്‍ വിപണിയില്‍ സെപ്തംബറോടെ പുതിയ ഫിഗൊ, ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് മോഡലുകളെ പ്രതീക്ഷിക്കാം. അടുത്തകാലത്തായി മോഡലുകളെ പരമാവധി വില കുറച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ഫോര്‍ഡ് ഇന്ത്യ ശ്രമിക്കുന്നത്.
Spy Image Source: TeamBHP