പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

ഇന്ത്യയില്‍ പുതിയ മാരുതി സ്വിഫ്റ്റിന്റെ വരവ് മറ്റു നിര്‍മ്മാതാക്കളുടെ ഉറക്കം കെടുത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ സ്വിഫ്റ്റ് വന്നു വിപണി കീഴടക്കുന്നത് ചുമ്മാ കൈയ്യും കെട്ടി കണ്ടു നില്‍ക്കാന്‍ ഫോര്‍ഡ് തയ്യാറല്ല.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

പുതുതലമുറ സ്വിഫ്റ്റിനുള്ള ഫോര്‍ഡിന്റെ മറുപടിയാണ് പുതിയ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്. 'KA+' എന്ന് യൂറോപ്യന്‍ വിപണിയില്‍ അറിയപ്പെടുന്ന ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

ഇന്റീരിയറിനും എക്സ്റ്റീരിയറിനും ലഭിച്ച കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വിശേഷം. ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റിനൊപ്പം ഹ്യുണ്ടായി ഗ്രാന്‍ഡ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിനും ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഭീഷണി മുഴക്കും.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

വലുപ്പമാര്‍ന്ന ഹെഡ്‌ലൈറ്റുകളും ക്രോം വലയത്തിലുള്ള പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്ലും ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ എടുത്തുപറയേണ്ട ഡിസൈന്‍ സവിശേഷതകളാണ്.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

ഡാഷ്‌ബോര്‍ഡില്‍ ഫോര്‍ഡ് നടപ്പിലാക്കിയിട്ടുള്ള ചില കൂട്ടിക്കുറയ്ക്കലുകള്‍ ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിച്ചിട്ടുണ്ട്. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറില്‍ കാണപ്പെട്ട 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തന്നെയാണ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഒരുങ്ങുന്നത്.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ക്ക് ഒപ്പമുള്ള ഫോര്‍ഡ് Sync3 ടെക്‌നോളജിയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഹൈലൈറ്റ്.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

69 bhp, 84 bhp എന്നീ രണ്ട് ട്യൂണിംഗിലാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ പുതിയ ഫിഗൊയില്‍ ഫോര്‍ഡ് കാഴ്ചവെക്കുന്നത്. ഇന്ത്യയില്‍ 95 bhp ട്യൂണിംഗ് സ്ഥിതിവിശേഷത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെയും ഫോര്‍ഡ് നല്‍കാന്‍ സാധ്യതയുണ്ട്.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

അടുത്തിടെ മറയ്ക്ക് പുറത്ത് അവതരിച്ച ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച്ബാക്കില്‍ ഇതേ എഞ്ചിനാണ് ഇടംപിടിച്ചത്. 2018 രണ്ടാം പാദത്തോടെ തന്നെ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ തീരമണയുമെന്നാണ് പ്രതീക്ഷ.

പുതിയ സ്വിഫ്റ്റിന് ഫോര്‍ഡിന്റെ മറുപടി; ഇതാണ് കരുത്തന്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്

വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി അഞ്ചു ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രൈസ് ടാഗ് ഒരുങ്ങും. ഇന്ത്യയില്‍ അവതരിച്ച ഫ്രീസ്റ്റൈലിന് സമാനമായി KA+ ആക്ടിവിനെ യൂറോപ്യന്‍ വിപണിയ്ക്ക് ഫോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്.

കൂടുതല്‍... #ford #ഫോഡ്
English summary
Ford Figo Facelift (New Maruti Swift Rival) Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark