മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

Posted By:

2018 ഓട്ടോ എക്‌സ്‌പോയില്‍ മറ്റു നിര്‍മ്മാതാക്കളെ അസൂയപ്പെടുത്തുന്ന തുടക്കമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട കാഴ്ചവെച്ചത്. മറയ്ക്ക് പുറത്ത് ഹോണ്ട ആദ്യമായി അവതരിപ്പിച്ച പുത്തന്‍ അമേസില്‍ സന്ദര്‍ശകര്‍ ഒന്നടങ്കമാണ് കണ്ണെത്തിച്ചതും. എന്തായാലും ഈ വര്‍ഷം രണ്ടാം പാദത്തോടെ ഹോണ്ട അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ അമേസ് ഉപഭോക്താക്കളുടെ പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ടാറ്റ ടിഗോര്‍ മോഡലുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ അമേസിന് സാധിക്കുമെന്ന കാര്യം ഉറപ്പ്. സിറ്റി സെഡാനില്‍ നിന്നുമുള്ള ഡിസൈന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തവണ അമേസിന്റെ വരവ്.

മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

മുന്നില്‍ മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പുകള്‍, ഹോണ്ട ബാഡ്ജ് നേടിയ ക്രോം ഗ്രില്‍, ഒഴുക്കമാര്‍ന്ന ആകാരം - ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ അമേസ് ഇത്തവണ ഏറെ മുന്നിലാണ്.

മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

ഹെഡ്‌ലൈറ്റുകളില്‍ നിന്നും ടെയില്‍ ലൈറ്റുകല്‍ നീളുന്ന ക്യാരക്ടര്‍ ലൈനാണ് മോഡലിന്റെ മറ്റൊരു വിശേഷം. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്മായി 15 ഇഞ്ച് വീലുകളിലാണ് പുതിയ അമേസിന്റെ ഒരുക്കം. ബൂട്ട് ലിഡില്‍ നിന്നും മുന്നിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ സ്‌പോയിലറും അമേസിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

വിശാലമായ അകത്തളമാണ് പുതിയ അമേസില്‍ ഹോണ്ട ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ തന്നെയാണ് പുതിയ ഹോണ്ട അമേസിന്റെ വരവും. അതേസമയം പുതിയ പവര്‍ട്രെയിനുകള്‍ മികവാര്‍ന്ന ഇന്ധനക്ഷമത കാഴ്ചവെക്കുമെന്നാണ് ഹോണ്ടയുടെ വാദം.

മാരുതി ഡിസൈറിന് അപായമണി മുഴക്കി പുത്തന്‍ അമേസ്; ഇത്തവണ ഹോണ്ടയാണ് താരം!

87 bhp കരുത്തും 109 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. പുതിയ അമേസിന്റെ ഡിസല്‍ പതിപ്പില്‍ കരുത്ത് ഉത്പാദനം ഒരല്‍പം വര്‍ധിക്കുമെന്നാണ് സൂചന. നിലവില്‍ 98 bhp കരുത്തും 200 Nm torque മാണ് അമേസ് ഡീസല്‍ പതിപ്പില്‍ പരമാവധി ലഭ്യമാകുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ലഭ്യമാവുക.

കൂടുതല്‍... #honda #Auto Expo 2018
English summary
Auto Expo 2018: New Honda Amaze revealed. The new Honda Amaze will be launched in India later this year and is larger and features a bolder design. The newly unveiled Honda Amaze will be launched in India later this year and will go up against the Maruti Dzire and Hyundai Xcent and the Tata Tigor.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark