പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

Written By:

പുതിയ ഹ്യുണ്ടായി എലൈറ്റ് i20 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.34 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി എലൈറ്റ് i20 യുടെ വില ആരംഭിക്കുന്നത്. 7.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ പതിപ്പിന്റെ വില. 6.73 ലക്ഷം രൂപ മുതല്‍ 9.15 ലക്ഷം രൂപ വരെയാണ് എലൈറ്റ് i20 ഡീസല്‍ പതിപ്പുകളുടെ പ്രൈസ് ടാഗ് ഒരുങ്ങുന്നത് (ദില്ലി എക്‌സ്‌ഷോറൂം).

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

വിപണിയില്‍ മാരുതി ബലെനോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് പുതിയ ഹ്യുണ്ടായി എലൈറ്റ് i20 യുടെ പ്രധാന എതിരാളികള്‍. സ്റ്റാന്‍ഡേര്‍ഡ് ഡ്യൂവല്‍ എയര്‍ബാഗുകളും എബിഎസും ഉള്‍പ്പെടുന്ന ഒരുപിടി സുരക്ഷാ സുരക്ഷാ അപ്‌ഡേറ്റുകള്‍ക്കൊപ്പമാണ് പുതിയ എലൈറ്റ് i20 യുടെ വരവ്.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

ഇത്തവണ പുതിയ മോഡലിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 89 bhp കരുത്തും 219 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരിവേഷങ്ങളിലാണ് എലൈറ്റ് i20 യുടെ ഒരുക്കം.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

പെട്രോള്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുമ്പോള്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളോടെയുള്ള പരിഷ്‌കരിച്ച ഡിസൈന്‍ ശൈലിയാണ് പുതിയ i20 ആകര്‍ഷണം.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

പിന്നിലേക്ക് ഇറങ്ങി നില്‍ക്കുന്ന ടൂ-പീസ് ടെയില്‍ ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍.. പ്രീമിയം ഹാച്ച്ബാക്കില്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു. ആറ് വ്യത്യസ്ത നിറഭേദങ്ങളിലാണ് പുതിയ i20 ലഭ്യമാവുക.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

മോഡലിന്റെ അകത്തളത്തും ഒരുപിടി മാറ്റങ്ങള്‍ ഹ്യുണ്ടായി നടപ്പിലാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇന്റീരിയര്‍ അപ്‌ഡേറ്റുകളില്‍ പ്രധാനം.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

അര്‍ക്കാമൈസില്‍ നിന്നുള്ള 8 സ്പീക്കര്‍ ഓഡിയോ സംവിധാനവും പ്രീമിയം ഹാച്ച്ബാക്ക് ഇക്കുറി നേടിയിട്ടുണ്ട്. രണ്ടു എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് വേരിയന്റുകളില്‍ ഉടനീളം ഒരുങ്ങുന്നത്.

പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍; വില 5.34 ലക്ഷം രൂപ

അതേസമയം ആറു എയര്‍ബാഗുകളാണ് ഉയര്‍ന്ന പതിപ്പുകളില്‍ ഇടംപിടിക്കുന്നതും. റോഡ്‌സൈഡ് പിന്തുണയോടെ മൂന്ന് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് പുതിയ എലൈറ്റ് i20 യില്‍ ഹ്യുണ്ടായി നല്‍കുന്നത്.

English summary
New Hyundai Elite i20 Launched At Rs 5.34 Lakh. Read in Malayalam.
Story first published: Wednesday, February 7, 2018, 22:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark