ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

By Dijo Jackson

ഓഗസ്റ്റ് മാസത്തോടെ പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ എത്തും. സാന്‍ട്രോയുടെ തിരിച്ചുവരവില്‍ വലിയ പ്രതീക്ഷയാണ് വിപണി പുലര്‍ത്തുന്നത്. പരീക്ഷണയോട്ടം നടത്തുന്ന സാന്‍ട്രോകളെ പലപ്പോഴായി ക്യാമറ പകര്‍ത്തിയിട്ടുണ്ടെങ്കിലും കാറിന്റെ രൂപമോ, ഭാവമോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇക്കാര്യത്തില്‍ കമ്പനി ശ്രദ്ധാലുവാണ്.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ കഴിഞ്ഞ ദിവസം ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട സാന്‍ട്രോയ്ക്ക് തെല്ലൊന്നു ചുവടുപിഴച്ചു. പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ അകത്തളത്തിലേക്ക് കണ്ണെത്തിക്കാന്‍ കിട്ടിയ അവസരം ക്യാമറകളും പാഴാക്കിയില്ല.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

ഫലമോ, പുതിയ സാന്‍ട്രോയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഏറെക്കുറെ പുറത്ത്! ഗ്രാന്‍ഡ് i10 -ന് സമാനമായ സ്റ്റീയറിംഗ് വീലാണ് പുതിയ സാന്‍ട്രോയില്‍. മൂന്ന് സ്‌പോക്കാണ് സ്റ്റീയറിംഗ് വീല്‍. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിയന്ത്രിക്കാനുള്ള ബട്ടണുകളും സ്റ്റീയറിംഗ് വീലിലുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ ഈ സവിശേഷത സാന്‍ട്രോയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ മാത്രമായിരിക്കും അവകാശപ്പെടുക. ഇരട്ടനിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. ഡാഷ്‌ബോര്‍ഡിലെ ബ്ലാക്-ബീജ് നിറശൈലി ചിത്രങ്ങളില്‍ വ്യക്തം. അകത്തളത്തില്‍ ഡോറുകളുടെ വശങ്ങള്‍ക്കും ബീജ് നിറമാണ്.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

ഉറപ്പിച്ച ഹെഡ്‌റെസ്റ്റുകളാണ് സാന്‍ട്രോയില്‍; ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കില്ല. ഡോറുകളില്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ കാണാം. മൂന്നു പോഡ് ഘടനയിലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. മറ്റു ഹ്യുണ്ടായി കാറുകളെന്ന പോലെ സാന്‍ട്രോയിലും ഫീച്ചറുകളുടെ നീണ്ട നിര പ്രതീക്ഷിക്കാം.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

ഔദ്യോഗിക അവതരണ വേളയില്‍ കാറിലെ ഫീച്ചറുകളെ കമ്പനി വെളിപ്പെടുത്തും. ഇക്കുറിയും പ്രശ്‌സതമായ 'ടോള്‍ ബോയ്' ഡിസൈനാണ് സാന്‍ട്രോയ്ക്ക്. മുമ്പ് പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

അടിത്തറ പുതിയതാണ്. ഒഴുകി വീഴുന്ന കസ്‌കേഡിംഗ് ഗ്രില്ലില്‍ വേറിട്ട ഡിസൈന്‍ ശൈലി ഇടംപിടിക്കും. പുതിയ സാന്‍ട്രോയുടെ ബമ്പര്‍ പരിഷ്‌കരിച്ചിട്ടുണ്ട്; ഒപ്പം വശങ്ങളിലൂടെ ഓടുന്ന ക്യാരക്ടര്‍ ലൈനും. ചുരുക്കത്തില്‍ സാന്‍ട്രോയ്ക്ക് കൂടുതല്‍ പക്വത ലഭിക്കുമെന്ന കാര്യം ഉറപ്പ്.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് എന്ന വിശേഷണം രണ്ടാം വരവിലും സാന്‍ട്രോ തുടരും. തത്ഫലമായി കാറില്‍ അലോയ് വീല്‍ പ്രതീക്ഷിക്കേണ്ടതില്ല. ഒരുപക്ഷെ ഉയര്‍ന്ന സാന്‍ട്രോ വകഭേദത്തില്‍ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇടംപിടിച്ചേക്കാം.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാണുമെന്നാണ് സൂചന. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും രണ്ടാം വരവില്‍ സാന്‍ട്രോയില്‍. താഴ്ന്ന പതിപ്പുകളില്‍ 800 സിസി പെട്രോള്‍ എഞ്ചിനെ നല്‍കി കമ്പനി ചെലവു കുറയ്ക്കാന്‍ ശ്രമിച്ചേക്കും.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഹ്യുണ്ടായി നിരയില്‍ ഇയോണിനും ഗ്രാന്‍ഡ് i10 നും ഇടയിലാകും സാന്‍ട്രോയുടെ സ്ഥാനം. 2018 അവസാനത്തോടെ സാന്‍ട്രോയെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

ക്യാമറയ്ക്ക് മുന്നില്‍ പുതിയ സാന്‍ട്രോയ്ക്ക് ചുവടുപിഴച്ചു, ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്!

റെനോ ക്വിഡ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ പോലുള്ള മോഡലുകളാണ് തിരിച്ചുവരവില്‍ സാന്‍ട്രോയുടെ എതിരാളികള്‍. മത്സരം കണക്കിലെടുത്ത് സാൻട്രോ എഎംടി വിപണിയിൽ എത്താനും സാധ്യതയുണ്ട്.

Source: MotorBeam, TeamBHP

Most Read Articles

Malayalam
കൂടുതല്‍... #hyundai #Spy Pics
English summary
New 2018 Hyundai Santro Interiors Spied For The First Time. Read in Malayalam.
Story first published: Tuesday, May 15, 2018, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X