മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

By Dijo Jackson

ഓഗസ്റ്റില്‍ വരാനിരിക്കുന്ന പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് സെഡാനെ ക്യാമറ കൈയ്യോടെ പിടികൂടി. യാതൊരു മറയും കൂടാതെയുള്ള പുത്തന്‍ സിയാസിനെയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. നെക്‌സ ബ്ലൂ നിറത്തിലുള്ള പുതിയ മാരുതി സിയാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന ജൂലായ് മുതല്‍ മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങുമെന്നാണ് വിവരം. കൂടുതല്‍ പക്വത സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് പ്രകടമാക്കും. വീതിയേറിയ റേഡിയേറ്റര്‍ ഗ്രില്ലും കുത്തനെയുള്ള താഴ്ന്ന ഗ്രില്ല് ഘടകങ്ങളുമാണിതിന് കാരണം.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്ന നീളന്‍ ഹെഡ്‌ലാമ്പുകളും പരിഷ്‌കരിച്ച ഫോഗ്‌ലാമ്പുകളും മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. ബമ്പറുകളിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിന് നടുവിലുള്ള എയര്‍ഡാം ശൈലിയും മാറിയിട്ടുണ്ട്.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

16 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുക. പുതിയ വലിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ പിന്നഴകിന് ചന്തം ചാര്‍ത്തും. പരിഷ്‌കരിച്ച പിന്‍ ബമ്പറിന് ഇരുവശത്തും റിഫ്‌ളക്ടറുകളുണ്ട്.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

വൈദ്യുത സണ്‍റൂഫും പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യവിശേഷമാണ്. അതേസമയം നിലവിലുള്ള സിയാസിന് സമാനമായി ക്രോം ഡോര്‍ ഹാന്‍ഡിലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ മിററുകളും മോഡലില്‍ തുടരുന്നു.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

അകത്തളത്തില്‍ ബ്ലാക് – ബീജ് നിറശൈലി ഒരുങ്ങുമെന്നാണ് സൂചന. ഡാഷ്‌ബോര്‍ഡ് ഘടന കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടും.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ അകത്തളത്തില്‍ മാറ്റങ്ങളേറെ പ്രതീക്ഷിക്കാം.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യവിശേഷം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. പുതിയ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തുടരും. എന്നാല്‍ സമീപഭാവിയില്‍ കമ്പനി വികസിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സെഡാനില്‍ വന്നുചേരും.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

എട്ടു മുതല്‍ 13 ലക്ഷം രൂപ വരെ വിലനിലവാരം പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന് പ്രതീക്ഷിക്കാം. 2014 -ല്‍ വിപണിയില്‍ എത്തിയ സിയാസിന് ഇതുവരെയും മാറ്റങ്ങള്‍ നല്‍കാന്‍ മാരുതി മുന്‍കൈയ്യെടുത്തില്ല. എന്തായാലും ഈ പരിഭവം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ മാറും.

മാറ്റങ്ങളോടെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, അങ്കം സിറ്റിയും വേര്‍ണയുമായി

വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ് മോഡലുകളോടാണ് മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുക.

Spy Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #Spy Pics
English summary
2018 Maruti Ciaz Facelift Spotted Completely Undisguised. Read in Malayalam.
Story first published: Monday, June 25, 2018, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X