പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

Written By:

പുതിയ എര്‍ട്ടിഗയെ കണ്ട ആവേശത്തിലാണ് ഇന്ത്യ. ഒപ്പം ഇന്തോനേഷ്യയും. ഈ വര്‍ഷം പുത്തന്‍ എര്‍ട്ടിഗ എംപിവിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന കാര്യം വിപണിയില്‍ പാട്ടാണ്. ഇന്തോനേഷ്യന്‍ വിപണിയിലും എര്‍ട്ടിഗ ഉടനെത്തും.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

പുതുതലമുറ എംപിവിയുടെ പരീക്ഷണയോട്ടം ഇരുരാജ്യങ്ങളിലും തകൃതി നടക്കുന്നുണ്ട്. പരീക്ഷണയോട്ടം നടത്തുന്ന 2018 മാരുതി എര്‍ട്ടിഗയുടെ വീഡിയോയാണ് ഇപ്പോള്‍ കാര്‍ ലോകത്തെ ചര്‍ച്ചാവിഷയം.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

ഓഗസ്റ്റ് മാസത്തോടെ പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. കനത്ത രീതിയില്‍ മറച്ചാണ് എര്‍ട്ടിഗയുടെ പരീക്ഷണയോട്ടം.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

എന്നാല്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ള എര്‍ട്ടിഗയെക്കാളും രണ്ടുപടി മുകളിലാണ് വരാനിരിക്കുന്ന മോഡല്‍. വിശാലമായിരിക്കും പുതിയ എര്‍ട്ടിഗയുടെ അകത്തളം.

A post shared by AutonetMagz (@autonetmagz) on Apr 4, 2018 at 8:31pm PDT

പിന്നിലേക്ക് കുറച്ചേറെ നീണ്ടാണ് പുതുതലമുറ എംപിവിയുടെ ഒരുക്കം. നേരത്തെ പുറത്തു വന്ന ചിത്രങ്ങളും ഇതു വെളിപ്പെടുത്തിയിരുന്നു. ഇക്കുറി മൂന്നാം നിര സീറ്റില്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന കാര്യം ഉറപ്പ്.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

പിന്നിലെ വിന്‍ഡ്ഷീല്‍ഡ് കുറച്ചേറെ ഉയര്‍ത്തിയിട്ടുള്ളതായി വീഡിയോ സൂചിപ്പിക്കുന്നു. പുതിയ ഗ്രില്ലും, ഉയര്‍ന്ന ആകാരവും എര്‍ട്ടിഗയ്ക്ക് പക്വതയാര്‍ന്ന മുഖഭാവമാകും സമര്‍പ്പിക്കുക.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

പുത്തന്‍ അലോയ് വീല്‍ ഡിസൈനും, ബോഡിക്ക് കുറുകെയുള്ള ബെല്‍റ്റ് ലൈനും രണ്ടാം തലമുറ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം. നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ എര്‍ട്ടിഗയുടെയും ഒരുക്കം.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങും. ഒരുപക്ഷെ വരാനിരിക്കുന്ന എര്‍ട്ടിഗയില്‍ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കാം.

പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ ദൃശ്യങ്ങള്‍ പുറത്ത്!

വിപണിയില്‍ അവതരിക്കാന്‍ കാത്തു നില്‍ക്കുന്ന മഹീന്ദ്ര എംപിവിയായിരിക്കും രണ്ടാം തലമുറ മാരുതി എര്‍ട്ടിഗയുടെ പ്രധാന എതിരാളി.

Source: Autonetmagz

കൂടുതല്‍... #maruti suzuki #spy pics
English summary
New Maruti Ertiga 2018 Spotted Testing. Read in Malayalam.
Story first published: Friday, April 6, 2018, 19:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark