പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

അന്നും ഇന്നും മാരുതി സ്വിഫ്റ്റിനോടാണ് ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം. 2005 ല്‍ ഹാച്ച്ബാക്ക് സങ്കല്‍പങ്ങള്‍ക്ക് സ്റ്റൈലന്‍ നിര്‍വചനമേകി എത്തിയ സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് മാരുതി നിരയില്‍ ഇപ്പോള്‍ ഔദ്യോഗികമായി പിറവിയെടുത്തത്. പതിവു പോലെ 'ചെത്തി മിനുങ്ങി'യാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

4.99 ലക്ഷം രൂപ പ്രാരംഭവിലയില്‍ അണിനിരക്കുന്ന പുതിയ സ്വിഫ്റ്റില്‍ ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഡ്രൈവര്‍ സൈഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഉള്‍പ്പെടുന്ന ഫീച്ചറുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇടംപിടിച്ചിട്ടുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഹാച്ച്ബാക്കിന്റെ പ്രധാന വിശേഷം. ആറു പെട്രോള്‍, ആറു ഡീസല്‍ പതിപ്പുകള്‍ ഉള്‍പ്പെടെ 12 മോഡലുകളാണ് പുതുതലമുറ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാവുക.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

2018 സ്വിഫ്റ്റ് വേരിയന്റുകളെ വിശദമായി പരിശോധിക്കാം —

L, V, Z, Z+ എന്നീ നാല് വകഭേദങ്ങളിലായാണ് പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഫീച്ചുറുകളാല്‍ സമ്പൂര്‍ണമായ Z+ വേരിയന്റില്‍ എഎംടി ഓപ്ഷനില്ലെന്നത് നിരാശയുണര്‍ത്തും.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

സ്വിഫ്റ്റ് വകഭേദങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുത്തന്‍ ഹാച്ച്ബാക്കിന്റെ എഞ്ചിന്‍ ഫീച്ചറുകളിലൂടെ ഒന്നു കണ്ണോടിക്കാം. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ സ്വിഫ്റ്റിലുള്ളത്.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

82 bhp കരുത്തും 113 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ് 2018 LXi/ LDi (4.99 ലക്ഷം - 5.99 ലക്ഷം രൂപ)

 • 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്
 • ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍
 • ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്
 • ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്
 • എഞ്ചിന്‍ ഇമൊബിലൈസര്‍
 • ബോഡി കളറിലുള്ള ബമ്പര്‍
 • 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍
 • 165/80 R14 ടയറുകള്‍
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം
 • ഹീറ്ററിനൊപ്പമുള്ള മാനുവല്‍ എസി
 • ആമ്പര്‍ ബാക്ക്‌ലിറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇല്യൂമിനേഷന്‍
 • ടില്‍റ്റ് അഡ്ജസ്റ്റ് സ്റ്റീയറിംഗ്
 • ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍
 • റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ബൂട്ടും ഫ്യൂവല്‍ ലിഡും
 • ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

ഇത്തവണ സ്വിഫ്റ്റ് ബേസ് വേരിയന്റില്‍ ഫീച്ചറുകള്‍ കുറവാണെന്ന പരാതി ഉണ്ടാകില്ല. യഥാക്രമം 4.99 ലക്ഷം രൂപ, 5.99 ലക്ഷം രൂപ പ്രൈസ്ടാഗാണ് സ്വിഫ്റ്റ് ബേസ് വേരിയന്റ് പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ പഴയ സ്വിഫ്റ്റിനെക്കാളും ഒത്തിരി മുന്നിലാണ് പുതിയ സ്വിഫ്റ്റ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ് 2018 VXi/ VDi (5.87 ലക്ഷം - 7.34 ലക്ഷം രൂപ)

 • 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്/ എഎംടി
 • സെക്യൂരിറ്റി സംവിധാനം
 • സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍
 • ബോഡി കളറിലുള്ള ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍ (ഇന്‍ഡിക്കേറ്ററുകള്‍ ഒരുങ്ങിയവ)
 • ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍
 • വൈറ്റ് ബാക്ക്‌ലിറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇല്യൂമിനേഷന്‍
 • ഔട്ട്‌സൈഡ് ടെമ്പറേച്ചര്‍ ഡിസ്‌പ്ലേ (എഎംടിയില്‍ മാത്രം)
 • ടാക്കോമീറ്റര്‍
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം
 • കീലെസ് എന്‍ട്രി
 • സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം
 • ഓട്ടോമാറ്റിക് ഡ്രൈവര്‍ സൈഡ് ഡൗണ്‍ ഫംങ്ഷനോടെയുള്ള പവര്‍ വിന്‍ഡോകള്‍
 • ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍
 • സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍
 • AM/FM/ബ്ലുടൂത്ത്/AUX കണക്ടിവിറ്റിയുള്ള 4 സ്പീക്കര്‍ ഓഡിയോ പ്ലേയര്‍
 • റിമോട്ട് കീലെസ് എന്‍ട്രി സംവിധാനം
 • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • ഹെഡ്‌റെസ്റ്റുകള്‍ ക്രമീകരിക്കാവുന്ന മുന്‍നിര സീറ്റുകള്‍
 • ഡ്രൈവര്‍ വശത്തുള്ള ഫൂട്ട്‌റെസ്റ്റ് (എഎംടിയില്‍ മാത്രം)
 • റിയര്‍ പാര്‍സല്‍ ഷെല്‍ഫ്
 • ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ (എഎംടിയില്‍ മാത്രം)
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

ബേസ് വേരിയന്റ് L നെക്കാളും 90,000 രൂപ (മാനുവല്‍), 1.35 ലക്ഷം രൂപ (എഎംടി) വില വര്‍ധനവ് രേഖപ്പെടുത്തിയാണ് പുതിയ സ്വിഫ്റ്റ് V വേരിയന്റ് വരുന്നത്. ഓഡിയോ സംവിധാനം, പവര്‍ വിന്‍ഡോസ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സെഡ് റിയര്‍വ്യൂ മിററുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം പോലുള്ള ഫീച്ചറുകള്‍ V വേരിയന്റിനെ ബേസ് വേരിയന്റ് L ല്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ് 2018 ZXi/ ZDi ( 6.49 ലക്ഷം - 7.96 ലക്ഷം രൂപ)

 • 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്/ എഎംടി
 • 15 ഇഞ്ച് അലോയ് വീലുകള്‍
 • 185/65 R15 ടയറുകള്‍
 • ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ കവര്‍
 • രണ്ടു ട്വീറ്ററുകളും നാല് സ്പീക്കറും ഉള്ളടങ്ങുന്ന ഓഡിയോ പ്ലേയര്‍
 • മുന്‍ ഫോഗ് ലാമ്പുകള്‍
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം
 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടോട് കൂടിയ സ്മാര്‍ട്ട് കീ
 • ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
 • ഇലക്ട്രിക്കലി റിട്രാക്ടബിള്‍ ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍
 • റിയര്‍ ഡിഫോഗര്‍
 • റിയര്‍ വൈപറും വാഷറും
 • ക്രമീകരിക്കാവുന്ന പിന്‍ നിര ഹെഡ്‌റെസ്റ്റുകള്‍
 • 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റ്
 • ബൂട്ട് ലാമ്പ്
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

V വേരിയന്റിനെക്കാളും 70,000 രൂപ വിലവര്‍ധനവിലാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള Z വേരിയന്റ് പെട്രോള്‍ ഒരുങ്ങുന്നത്. അതേസമയം 60,000 രൂപയാണ് എഎംടി പതിപ്പില്‍ കുറിക്കുന്ന വിലവര്‍ധനവ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

60,000 രൂപയോളമാണ് ഡീസല്‍ Z വേരിയന്റ് മാനുവല്‍, എഎംടി പതിപ്പുകള്‍ക്ക് കൂടുതല്‍. 15 ഇഞ്ച് അലോയ് വീലുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫോഗ് ലാമ്പുകള്‍, പുഷ് സ്റ്റാര്‍ട്ട്/ സ്റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് Z വേരിയന്റ് സ്വിഫ്റ്റില്‍ എടുത്തു പറയേണ്ട വിശേഷങ്ങള്‍.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ് 2018 ZXi+/ ZDi+ (7.27 ലക്ഷം - 8.29 ലക്ഷം രൂപ)

 • 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍
 • 15 ഇഞ്ച് അലോയ് വീലുകള്‍ (ഡ്യൂവല്‍ ടോണ്‍ ഫിനിഷ്)
 • എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
 • എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകള്‍
 • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
 • ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം
 • ഫോളോ മീ ഹോം ഫീച്ചറോടെയുള്ള ഓട്ടോ ഹെഡ്‌ലാമ്പുകള്‍
പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

ഫീച്ചറുകളാല്‍ സമ്പൂര്‍ണമാണ് സ്വിഫ്റ്റ് Z+ വേരിയന്റ്. Z വേരിയന്റിനെക്കാളും 80,000 രൂപ വിലവര്‍ധനവിലാണ് Z+ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ എത്തുന്നത്. അതേസമയം ZXi+/ ZDi+ വേരിയന്റുകള്‍ക്ക് എഎംടി ഗിയര്‍ബോക്‌സിനെ നല്‍കേണ്ടതില്ലെന്ന മാരുതി തീരുമാനം ഉപഭോക്താക്കളെ നിരാശപ്പെടുത്തും.

പുതിയ മാരുതി സ്വിഫ്റ്റില്‍ 12 വേരിയന്റുകള്‍, ഏത് തെരഞ്ഞെടുക്കും? അറിയേണ്ടതെല്ലാം

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ടോപ് വേരിയന്റ് സ്വിഫ്റ്റിന്റെ പ്രീമിയം ഫീച്ചറുകളില്‍ ഉള്‍പ്പെടും.

കൂടുതല്‍... #maruti suzuki #maruti #മാരുതി
English summary
New Maruti Swift 2018 Variants In Detail. Read in Malayalam.
Story first published: Monday, February 12, 2018, 16:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark