പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

Written By:
Recommended Video - Watch Now!
Ford Freestyle Walk-Around In 360

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് മാരുതി നിരയില്‍ ഔദ്യോഗികമായി പിറവിയെടുക്കും. അഞ്ചാം തലമുറ HEARTECT അടിത്തറയില്‍ നിന്നുള്ള മൂന്നാം തലമുറ സ്വിഫ്റ്റാണ് പുത്തന്‍ അവതാരം.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് മാരുതി ആരംഭിച്ചു കഴിഞ്ഞു. 11,000 രൂപയാണ് പുതുതലമുറ മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് തുക.വില പ്രഖ്യാപിക്കും മുമ്പെ ബുക്കിംഗുകളുടെ ബഹളമാണ് ഡീലര്‍ഷിപ്പുകളില്‍.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

HEARTECT അടിത്തറയില്‍ നിന്നാണ് പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ വരവും. പുതിയ സ്വിഫ്‌റ്റോ, പ്രീമിയം ടാഗില്‍ എത്തുന്ന ബലെനോയോ - മികച്ചതേതെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കുണ്ട്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഡിസൈന്‍

സൂപ്പര്‍മിനിയാകാനുള്ള സ്വിഫ്റ്റിന്റെ ശ്രമമാണ് പുത്തന്‍ അവതാരത്തില്‍ എടുത്തു പറയേണ്ട ആദ്യ വിശേഷം. ചുറുചുറുക്ക് വെളിപ്പെടുത്തുന്ന ഹെക്‌സഗണല്‍ ഗ്രില്‍, പിന്നിലേക്ക് വലിഞ്ഞു നില്‍ക്കുന്ന പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പം), 15 ഇഞ്ച് അലോയ് വീലുകള്‍, വീതിയേറിയ എല്‍ഇഡി ടെയില്‍ലൈറ്റ്, C-Pillar ലുള്ള ഡോര്‍ ഹാന്‍ഡില്‍ - പുതിയ സ്വിഫ്റ്റിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ആകാരവടിവൊത്ത സ്‌പോര്‍ടി ഹാച്ച്ബാക്കെന്ന് സ്വിഫ്റ്റിനെ നോക്കി കാഴ്ചക്കാര്‍ നിസംശയം പറയും. മറുവശത്ത് പ്രീമിയം ഹാച്ച്ബാക്ക് ടാഗിൽ എത്തുന്ന ബലെനോയിലോ ഒഴുക്കമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് മാരുതി കൈക്കൊണ്ടിരിക്കുന്നത്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

'V' ആകൃതിയിലുള്ള ത്രിമാന ഫ്രണ്ട് ഗ്രില്ലില്ലാണ് ബലെനോയുടെ മുഖരൂപം. ഗ്രില്ലിന് അടിവരയിടുന്ന ക്രോം ലൈനിങ്ങ്, വീതിയേറിയ എയര്‍ഡാം, പ്രൊജക്ടര്‍ ലൈറ്റുകള്‍ക്കും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഒപ്പമുള്ള സ്റ്റൈലിഷ് ഹെഡ്‌ലാമ്പ് എന്നിവ ബലെനോയ്ക്ക് പ്രീമിയം പരിവേഷം ചാർത്തുന്നു.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഹാച്ച്ബാക്കിലുള്ള ക്രോം ഡോര്‍ ഹാന്‍ഡിലുകളും 15 ഇഞ്ച് അലോയ് വീലുകളും പ്രീമിയം ടാഗിനോട് നീതിപുലര്‍ത്തുന്നതാണ്. ടെയില്‍ഗേറ്റിന് കുറുകെയുള്ള വീതിയേറിയ ക്രോം ലൈനിങ്ങ്, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, റൂഫില്‍ ഒരുങ്ങിയ സ്‌പോയിലര്‍, എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍; വിരലിൽ ഒതുങ്ങില്ല ബലെനോയുടെ വിശേഷങ്ങൾ.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?
Dimensions New Maruti Swift Maruti Baleno
Length 3840mm 3995mm
Width 1735mm 1745mm
Height 1530mm 1510mm
Ground Clearance 163mm 170mm
Wheelbase 2450mm 2520mm
പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

സ്വിഫ്റ്റ് ഇന്റീരിയറിലും സ്‌പോര്‍ടി പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമം ദൃശ്യമാണ്. ഓള്‍-ബ്ലാക് തീമാണ് അകത്തളത്തേക്ക് കടന്നാല്‍ ആദ്യം അനുഭവപ്പെടുന്ന പുതുമ.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

പുതിയ ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, പുതിയ എസി കണ്‍ട്രോള്‍ ഡയലുകള്‍ക്കൊപ്പമുള്ള പരിഷ്‌കരിച്ച സെന്റര്‍ കണ്‍സോള്‍ എന്നിവ സ്വിഫ്റ്റിന്റെ പ്രീമിയം മുഖം വെളിപ്പെടുത്തും. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊരു ഹൈലൈറ്റ്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഓള്‍-ബ്ലാക് തീം തന്നെയാണ് ബലെനോയുടെ ഇന്റീരിയറിലും ഒരുങ്ങുന്നത്. രണ്ടാം തലമുറ സ്വിഫ്റ്റില്‍ നിന്നുള്ള ഘടകങ്ങളാണ് ബലെനോയുടെ അകത്തളത്ത് ഏറെയും. അതേസമയം സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയമാണ് ബലെനോയുടെ സ്റ്റീയറിംഗ്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങിയ സെന്റര്‍ കണ്‍സോളും, ഇരുവശത്തുമായി ഒരുങ്ങിയ എസി വെന്റുകളും ബലെനോയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്. ഇന്റീരിയര്‍ ഡിസൈനിന്റെ കാര്യത്തില്‍ പുതുതലമുറ സ്വിഫ്റ്റിനൊക്കാളും ഒരുപിടി മുന്നിലാണ് ബലെനോ.

ഡിസൈൻ:

മാരുതി സ്വിഫ്റ്റ് — 8/10

മാരുതി ബലെനോ — 7/10

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഫീച്ചറുകള്‍

ഇന്‍ബില്‍ട്ട് നാവിഗേഷന്‍ സംവിധാനത്തിനും യുഎസ്ബി-ബ്ലുടൂത്ത് കണക്ടിവിറ്റികള്‍ക്കും ഒപ്പമുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സ്വിഫ്റ്റിന്റെ പ്രധാന ഫീച്ചര്‍.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, സ്മാര്‍ട്ട് കീയോട് കൂടിയ കീലെസ് എന്‍ട്രി, ക്രമീകരിക്കാവുന്ന ഇലക്ട്രിക്കല്‍ സീറ്റ്, ഓട്ടോ ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് സ്വിഫ്റ്റിന്റെ മറ്റു ഫീച്ചറുകള്‍.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റിയോടെയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ ബലെനോയുടെ ഫീച്ചറുകളാണ്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

ഫീച്ചറുകളുടെ കാര്യത്തില്‍ ബലെനോയും സ്വിഫ്റ്റും ഒരുപിരിധി വരെ തുല്യത പുലര്‍ത്തുന്നുണ്ട്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, സ്മാര്‍ട്ട് കീയോട് കൂടിയ കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ബലെനോയിലും ലഭിക്കും.

ഫീച്ചർ റേറ്റിംഗ്

മാരുതി സ്വിഫ്റ്റ് — 8/10

മാരുതി ബലെനോ — 8/10

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

എഞ്ചിനും ഗിയർബോക്സും

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പരിവേഷങ്ങളില്‍ തന്നെയാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെയും വരവ്. 81 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ഹാച്ച്ബാക്കിന് ലഭിക്കുന്ന 5 സ്പീഡ് എഎംടി ഗിയര്‍ബോക്സാണ് പുതിയ സ്വിഫ്റ്റിനെ പഴയ സ്വിഫ്റ്റില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

എഞ്ചിന്‍ കരുത്തിന്റെ കാര്യത്തില്‍ ബലെനോയും ഒട്ടും പിന്നില്‍ അല്ല. ബലെനോയുടെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സ്വിഫ്റ്റിന് സമാനമായ കരുത്താണ് ഉത്പാദിപ്പിക്കുന്നത്.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ബലെനോയുടെ പെട്രോള്‍ പതിപ്പില്‍ ലഭ്യമാവുക. അതേസമയം ഡീസല്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഒരുങ്ങുന്നത്.

എഞ്ചിൻ റേറ്റിംഗ്

മാരുതി സ്വിഫ്റ്റ് — 8/10

മാരുതി ബലെനോ — 8/10

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

വില

4.80 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തിയത്. 7.47 ലക്ഷം രൂപയായിരുന്നു പഴയ സ്വിഫ്റ്റ് ടോപ് വേരിയന്റ വില. എന്നാല്‍ പുതിയ സ്വിഫ്റ്റില്‍ അഞ്ചു ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം രൂപ വരെ പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

പുതിയ സ്വിഫ്‌റ്റോ, ബലെനോയോ; മികച്ച മാരുതി കാര്‍ ഏത്?

5.35 ലക്ഷം രൂപയാണ് ബേസ് വേരിയന്റ് ബലെനോയുടെ എക്സ്ഷോറൂം വില. 8.49 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന ഡീസൽ ടോപ് വേരിയന്റാണ് ബലെനോ നിര പൂര്‍ത്തിയാക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ എന്നത്തേയും പോലെ ഇത്തവണയും പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ സ്വിഫ്റ്റിന് സാധിക്കും. മറുവശത്ത് പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് ബലെനോ. വിശാലമായ അകത്തളവും വലുപ്പാര്‍ന്ന രൂപഘടനയും സ്വിഫ്റ്റിന് മേല്‍ മേല്‍ക്കൈ നേടാന്‍ ബലെനോയെ സഹായിക്കും.

കൂടുതല്‍... #maruti suzuki #maruti #മാരുതി
English summary
New Maruti Swift 2018 Vs. Baleno. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark