പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

വീതിയേറിയ ഫ്രണ്ട് ഗ്രില്‍, പിന്നിലേക്ക് വലിഞ്ഞു നില്‍ക്കുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ചാഞ്ഞിറങ്ങിയ മേല്‍ക്കൂര.. ഒരു ആമുഖത്തിന്റെ ആവശ്യം പുതിയ മാരുതി സ്വിഫ്റ്റിന് ഇല്ല. ഔദ്യോഗികമായി എത്തിയില്ലെങ്കിലും പുതിയ സ്വിഫ്റ്റിനെ ആരാധകര്‍ ഹൃദ്യമാക്കി കഴിഞ്ഞു.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

പുത്തന്‍ ഡിസൈന്‍ ഭാഷയാണ് പരിഷ്‌കരിച്ച രൂപഭാവത്തില്‍ എത്തുന്ന സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണം. പുറംമോഡിയോട് ചേര്‍ന്നു നില്‍ക്കുന്ന അകത്തളവും പുതിയ സ്വിഫ്റ്റില്‍ എടുത്തുപറയാന്‍ സാധിക്കും. രണ്ടാം തലമുറ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് മൂന്നാം തലമുറ സ്വിഫ്റ്റില്‍ മാരുതി സ്വീകരിച്ചിരിക്കുന്നത്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

കാഴ്ചയില്‍ ഗംഭീരമെന്ന അഭിപ്രായം പുതിയ സ്വിഫ്റ്റ് നേടിക്കഴിഞ്ഞു. എന്നാല്‍ പഴയ സ്വിഫ്റ്റും പുതിയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്? പരിശോധിക്കാം —

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഡിസൈന്‍

ഡിസൈനില്‍ ആവശ്യത്തിലേറെ പക്വത കൈവരിച്ചാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെ വരവ്. വിപ്ലവകരമായ ഡിസൈനെന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ലെങ്കിലും പ്രീമിയം സ്‌പോര്‍ടി ടാഗുകള്‍ക്ക് കൂടുതല്‍ മികച്ച നിര്‍വചനം നല്‍കാന്‍ പുതിയ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ട്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

പഴയ സ്വിഫ്റ്റിന്റെ ആകാരം കൈവെടിഞ്ഞിട്ടില്ലെങ്കിലും സ്വിഫ്റ്റിന്റെ രൂപഭാവത്തില്‍ പുതുമ കാഴ്ചക്കാര്‍ക്ക് പുതുമ അനുഭവപ്പെടുമെന്ന കാര്യം ഉറപ്പ്. സ്വിഫ്റ്റിന്റെ ചുറുചുറുക്ക് വെളിപ്പെടുത്തുന്നതാണ് പുതിയ ഹെക്‌സ്ഗണല്‍ ഫ്രണ്ട് ഗ്രില്‍.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ബമ്പറുകള്‍ക്ക് ലഭിച്ച വലിയ എയര്‍ ഇന്‍ടെയ്ക്കുകളും ചെറിയ സ്പ്ലിറ്ററും ഡിസൈന്‍ സവിശേഷതകളാണ്. പുതിയ സ്വിഫ്റ്റിന്റെ വശങ്ങളിലേക്ക് കണ്ണെത്തിച്ചാല്‍ ആദ്യം ശ്രദ്ധിക്കുക ബ്ലാക്ഡ്-ഔട്ട് C-Pillar നെയാകും.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഇതേ C-Pillar ന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളോട്ടിംഗ് റൂഫ് പ്രതിച്ഛായ സ്വിഫ്റ്റ് നേടുന്നത്. റിയര്‍ ഡോറില്‍ സാന്നിധ്യമറിയിക്കുന്ന ഡോര്‍ ഹാന്‍ഡിലുകളും ഹാച്ച്ബാക്കിന്റെ പുതുമയാണ്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഏറ്റവും പുതിയ എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍ തന്നെയാണ് പിന്നാമ്പുറത്തെ പ്രധാന വിശേഷം. ഹാച്ച്ബാക്കിന്റെ ബൂട്ട് ലിഡും മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ വീതിയേറിയതായാണ് ബൂട്ട് ലിഡ് കാണപ്പെടുക.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഒപ്പം പിന്‍ബമ്പറിലും മിനുക്കുപണികള്‍ ഒരുങ്ങിയിട്ടുണ്ട്. ഇത്തവണ ബൂട്ട് ലിഡില്‍ അല്ല ഹാച്ച്ബാക്കിന്റെ ബമ്പറിലാണ് നമ്പര്‍ പ്ലേറ്റ് ഇടംപിടിക്കുക.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

എഞ്ചിന്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പരിവേഷങ്ങളില്‍ തന്നെയാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെയും വരവ്. 81 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ഹാച്ച്ബാക്കിന് ലഭിക്കുന്ന 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് പുതിയ സ്വിഫ്റ്റിനെ പഴയ സ്വിഫ്റ്റില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാകും. എന്നാല്‍ ZXi, ZDi വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ഇടംപിടിക്കുക.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ദൃഢതയേറിയ ഭാരം കുറഞ്ഞ HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം. ബലെനോയും പുതുതലമുറ ഡിസൈറും അണിനിരക്കുന്നത് ഇതേ അടിത്തറയില്‍ നിന്നുമാണ്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ 85 കിലോഗ്രാം ഭാരമാണ് സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പ് വെട്ടിക്കുറച്ചത്. ഡീസല്‍ പതിപ്പില്‍ 75 കിലോഗ്രാം ഭാരക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ പുതിയ സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത സംബന്ധിച്ചു ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

അകത്തളം

സ്വിഫ്റ്റ് ഇന്റീരിയറിലും സ്പോര്‍ടി പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമം ദൃശ്യമാണ്. ഓള്‍-ബ്ലാക് തീമാണ് അകത്തളത്തേക്ക് കടന്നാല്‍ ആദ്യം അനുഭവപ്പെടുന്ന പുതുമ.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

പുതിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, പുതിയ എസി കണ്‍ട്രോള്‍ ഡയലുകള്‍ക്കൊപ്പമുള്ള പരിഷ്‌കരിച്ച സെന്റര്‍ കണ്‍സോള്‍ എന്നിവ സ്വിഫ്റ്റിന്റെ പ്രീമിയം മുഖം വെളിപ്പെടുത്തും.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊര ഹൈലൈറ്റ്. ഇഗ്നിസില്‍ നിന്നും കടമെടുത്ത 7.0 ഇഞ്ച് യൂണിറ്റാണ് സ്വിഫ്റ്റില്‍ ഇടംപിടിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റികള്‍ സ്വിഫ്റ്റില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഇന്‍സ്ട്രമെന്റ് പാനലിനും സ്റ്റീയറിംഗ് വീലിനും ഡോറുകള്‍ക്കകും ഡാഷ്‌ബോര്‍ഡിനും ലഭിച്ച അര്‍ബന്‍ ക്രോം സാറ്റിന്‍ ഫിനിഷ് ശ്രദ്ധ പിടിച്ചിരുത്താന്‍ മാത്രം പോന്നതാണ്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഫീച്ചറുകള്‍

ഇന്‍ബില്‍ട്ട് നാവിഗേഷന്‍ സംവിധാനത്തിനും യുഎസ്ബി-ബ്ലുടൂത്ത് കണക്ടിവിറ്റികള്‍ക്കും ഒപ്പമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സ്വിഫ്റ്റിന്റെ പ്രധാന ഫീച്ചര്‍.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, സ്മാര്‍ട്ട് കീയോട് കൂടിയ കീലെസ് എന്‍ട്രി, ക്രമീകരിക്കാവുന്ന ഇലക്ട്രിക്കല്‍ സീറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് സ്വിഫ്റ്റിന്റെ മറ്റു ഫീച്ചറുകള്‍.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഡ്യൂവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി സ്വിഫ്റ്റില്‍ ഇടംപിടിക്കും. ഇതിന് പുറമെ ഫ്രണ്ടല്‍ ഓഫ്സെറ്റ്, സൈഡ് ഇംപാക്ട് മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, സ്പീഡ്-സെന്‍സിറ്റീവ് ഓട്ടോമാറ്റിക് ഡോര്‍ ലോക്ക്, ഡെയ്-നൈറ്റ് അഡ്ജസ്റ്റബിള്‍ IRVM എന്നിവയും സ്വിഫ്റ്റിന്റെ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

വലുപ്പം

പഴയ സ്വിഫ്റ്റിനെക്കാളും 40 mm വീതിയേറിയതാണ് പുതിയ സ്വിഫ്റ്റ്. കൂടാതെ വീല്‍ബേസിന്റെ നീളം 20 mm വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഹെഡ്‌റൂമും ലെഗ്‌റൂമുമാണ് പുതിയ സ്വിഫ്റ്റ് കാഴ്ചവെക്കുക. 268 ലിറ്ററാണ് പുതിയ ഹാച്ച്ബാക്കിന്റെ ബൂട്ട് കപ്പാസിറ്റി.

പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

വില

4.80 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തിയത്. 7.47 ലക്ഷം രൂപയായിരുന്നു പഴയ സ്വിഫ്റ്റ് ടോപ് വേരിയന്റ വില. എന്നാല്‍ പുതിയ സ്വിഫ്റ്റില്‍ അഞ്ചു ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം രൂപ വരെ പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

English summary
New Maruti Swift 2018 vs Old Swift. Read in Malayalam.
Story first published: Monday, January 29, 2018, 14:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark