പുതിയ മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു പുതിയ സ്വിഫ്റ്റിനെ വരവേല്‍ക്കാന്‍. എങ്ങും പുതിയ മാരുതി സ്വിഫ്റ്റിനെ കാണാനുള്ള ബഹളം. പ്രത്യക്ഷപ്പെടുന്ന മാത്രയില്‍ സ്വിഫ്റ്റിനെ പകര്‍ത്താന്‍ ക്യാമറകളും തയ്യാറായ നിമിഷം. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു ദേ എത്തി സ്വിഫ്റ്റ് തല കുത്തനെ! ഒരിക്കലും പ്രതീക്ഷിക്കാത്ത വരവായിരുന്നു അത്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

എന്തായാലും കാത്തിരിപ്പു സഫലമായി. 'തലകുത്തനെ' ആണെങ്കിലും പുതിയ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിച്ചു. 4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ആറ് പെട്രോള്‍, ആറ് ഡീസല്‍ വകഭേദങ്ങളിലാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്ത്യന്‍ വരവ്. ഹാച്ചാബാക്കിന് ലഭിച്ച പുത്തന്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ഹൈലൈറ്റ്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ, നിസാന്‍ മൈക്ര എന്നീ എതിരാളികള്‍ക്ക് പുതിയ സ്വിഫ്റ്റ് ഇപ്പോള്‍ തന്നെ ഒരു ചങ്കിടിപ്പാണ്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍
Variant Name Price
LXI Rs 4.99 lakh
VXI Rs 5.87 lakh
VXI (AMT) Rs 6.34 lakh
ZXI Rs 6.49 lakh
ZXI (AMT) Rs 6.96 lakh
ZXI+ Rs 7.39 lakh
മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍
Variant Name Price
LDI Rs 5.99 lakh
VDI Rs 6.87 lakh
VDI (AMT) Rs 7.34 lakh
ZDI Rs 7.49 lakh
ZDI (AMT) Rs 7.96 lakh
ZDI+ Rs 8.29 lakh
മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ആകെമൊത്തം പന്ത്രണ്ട് വകഭേദങ്ങളാണ് സ്വിഫ്റ്റിന്. VXI, VDI, ZDI, വകഭേദങ്ങളിലാണ് പുതിയ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാവുക. പഴയ സ്വിഫ്റ്റിലുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റിന്റെയും ഒരുക്കം.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍. 4,000 rpm ല്‍ 74 bhp കരുത്തും 2,000 rpm ല്‍ 190 Nm torque ഉം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളാണ് എഞ്ചിന്‍ പതിപ്പുകളില്‍ ഒരുങ്ങുന്നത്. 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോള്‍ നല്‍കുന്ന ഇന്ധനക്ഷമത. 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കാന്‍ സ്വിഫ്റ്റ് ഡീസലിന് സാധിക്കുമെന്നാണ് മാരുതിയുടെ വാദം.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ദൃഢതയേറിയ ഭാരം കുറഞ്ഞ HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം. ബലെനോയും പുതുതലമുറ ഡിസൈറും അണിനിരക്കുന്നത് ഇതേ അടിത്തറയില്‍ നിന്നുമാണ്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

3,840 mm നീളവും, 1,735 mm വീതിയും, 1,530 mm ഉയരവും പുതിയ സ്വിഫ്റ്റിനുണ്ട്. 2,450 mm നീളമേറിയതാണ് ഹാച്ച്ബാക്കിന്റെ വീല്‍ബേസ്. പഴയ സ്വിഫ്റ്റിനെക്കാളും 40 mm വീതിയും, 20 mm ഉയരവും പുതിയ സ്വിഫ്റ്റിനുണ്ട്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

എന്നാല്‍ നീളത്തിന്റെ കാര്യത്തില്‍ 10 mm പിന്നിലാണ് പുതിയ സ്വിഫ്റ്റ്. 163 mm ആണ് സ്വിഫ്റ്റിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 855-880 കിലോഗ്രാമാണ് സ്വിഫ്റ്റ് പെട്രോളിന്റെ ഭാരം. 955-985 കിലോഗ്രാം ഭാരത്തിലാണ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പും വിപണിയില്‍ എത്തുക.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

265 ലിറ്ററാണ് സ്വിഫ്റ്റിന്റെ ബൂട്ട് കപ്പാസിറ്റി. കാഴ്ചയില്‍ ഒരു സൂപ്പര്‍മിനിയാണ് പുതിയ സ്വിഫ്റ്റ്. പഴയ സ്വിഫ്റ്റിന്റെ ആകാരം കൈവെടിഞ്ഞിട്ടില്ലെങ്കിലും സ്വിഫ്റ്റിന്റെ രൂപഭാവത്തില്‍ പുതുമ പുതുമ അനുഭവപ്പെടുന്നുണ്ട്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

സ്വിഫ്റ്റിന്റെ ചുറുചുറുക്ക് വെളിപ്പെടുത്തുന്നതാണ് പുതിയ ഹെക്സ്ഗണല്‍ ഫ്രണ്ട് ഗ്രില്‍. സ്വിഫ്റ്റിന്റെ ചുറുചുറുക്ക് വെളിപ്പെടുത്തുന്നതാണ് പുതിയ ഹെക്സ്ഗണല്‍ ഫ്രണ്ട് ഗ്രില്‍. റിയര്‍ ഡോറില്‍ സാന്നിധ്യമറിയിക്കുന്ന ഡോര്‍ ഹാന്‍ഡിലുകളും ഹാച്ച്ബാക്കിന്റെ പുതുമയാണ്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ഏറ്റവും പുതിയ എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍ തന്നെയാണ് പിന്നാമ്പുറത്തെ പ്രധാന വിശേഷം. ഹാച്ച്ബാക്കിന്റെ ബൂട്ട് ലിഡും മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ വീതിയേറിയതായാണ് ബൂട്ട് ലിഡ് കാണപ്പെടുന്നത്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ഒപ്പം പിന്‍ബമ്പറിലും മിനുക്കുപണികള്‍ ഒരുങ്ങിയിട്ടുണ്ട്. ഇത്തവണ ബൂട്ട് ലിഡില്‍ അല്ല ഹാച്ച്ബാക്കിന്റെ ബമ്പറിലാണ് നമ്പര്‍ പ്ലേറ്റ് ഇടംപിടിക്കുന്നത്. സ്വിഫ്റ്റ് ഇന്റീരിയറിലും സ്‌പോര്‍ടി പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമം ദൃശ്യമാണ്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ഓള്‍-ബ്ലാക് തീമാണ് അകത്തളത്തേക്ക് കടന്നാല്‍ ആദ്യം അനുഭവപ്പെടുന്ന പുതുമ. പുതിയ ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, പുതിയ എസി കണ്‍ട്രോള്‍ ഡയലുകള്‍ക്കൊപ്പമുള്ള പരിഷ്‌കരിച്ച സെന്റര്‍ കണ്‍സോള്‍ എന്നിവ സ്വിഫ്റ്റിന്റെ പ്രീമിയം മുഖം വെളിപ്പെടുത്തും.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊര ഹൈലൈറ്റ്. ഇഗ്‌നിസില്‍ നിന്നും കടമെടുത്ത 7.0 ഇഞ്ച് യൂണിറ്റാണ് സ്വിഫ്റ്റില്‍ ഇടംപിടിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റികള്‍ സ്വിഫ്റ്റില്‍ ഒരുങ്ങുന്നുണ്ട്.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ഇന്‍സ്ട്രമെന്റ് പാനലിനും സ്റ്റീയറിംഗ് വീലിനും ഡോറുകള്‍ക്കകും ഡാഷ്ബോര്‍ഡിനും ലഭിച്ച അര്‍ബന്‍ ക്രോം സാറ്റിന്‍ ഫിനിഷ് ശ്രദ്ധ പിടിച്ചിരുത്താന്‍ മാത്രം പോന്നതാണ്. സ്മാര്‍ട്ട് കീയോട് കൂടിയ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോട്ട് കീലെസ് എന്‍ട്രി, സ്വമേധയാ പ്രവര്‍ത്തിക്കുന്ന ORVM കള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മറ്റു ഫീച്ചറുകള്‍.

മാരുതി സ്വിഫ്റ്റ് എത്തിയത് 'തലകുത്തനെ'; വില 4.99 ലക്ഷം രൂപ മുതല്‍

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #Auto Expo 2018 #മാരുതി
English summary
New Maruti Swift 2018 Launched At Rs 4.99 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X