ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

By Dijo Jackson

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കാറേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു, മാരുതി സ്വിഫ്റ്റ്. ഇന്ത്യയില്‍ ഏറ്റവുധികം വില്‍ക്കപ്പെടുന്ന കാറുകളിലെ സ്ഥിരംസാന്നിധ്യം. ഇന്ത്യയ്ക്ക് പുറത്തും സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ആരാധകരേറെയുണ്ട്. കൂട്ടത്തില്‍ ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പോലുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സ്വിഫ്റ്റ് മോഡിഫിക്കേഷന് ഏറെ പ്രസിദ്ധമാണ്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

സ്വിഫ്റ്റുകളെ അടിമുടി പൊളിച്ചെഴുതാനാണ് ഇവിടുത്തെ കാര്‍ പ്രേമികള്‍ക്ക് പ്രിയം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരം നേടുന്ന സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ള കരവിരുതിന് ഉദ്ദാഹരണം നല്‍കുകയാണ്. ഹാച്ച്ബാക്ക് സ്‌പോര്‍ടിയല്ലെന്ന നീണ്ടകാലത്തെ പരാതി പുതുതലമുറ സ്വിഫ്റ്റില്‍ കമ്പനി പരിഹരിച്ചിട്ടുണ്ട്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

പുതിയ സ്വിഫ്റ്റിന്റെ രൂപവും ഭാവവും ഒട്ടുമിക്ക കാര്‍ പ്രേമികളെയും തൃപ്തിപ്പെടുത്തും. എന്നാല്‍ ഹാച്ച്ബാക്കിനെ ഒന്നുകൂടി സ്റ്റൈലിഷാക്കാന്‍ തായ്‌ലാന്‍ഡില്‍ നിന്നൊരു സംഘം തീരുമാനിച്ചു. ഫലമോ, നിരത്തില്‍ കാഴ്ചക്കാരുടെ മുഴുവന്‍ നോട്ടവും ഇവരുടെ സ്വിഫ്റ്റില്‍ വന്നുപതിയുകയാണ്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

ബോണറ്റില്‍ ഒരുങ്ങിയ ഹൂഡ് സ്‌കൂപാണ് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ മാറ്റങ്ങളില്‍ മുഖ്യം. ഹൂഡ് സ്‌കൂപ്പിന് നിറം കറുപ്പാണ്. മഞ്ഞനിറമുള്ള ബോഡിയ്ക്ക് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കാനാണിത്. ബോഡിക്കിറ്റ് ഘടിപ്പിച്ചതു കൊണ്ടു സ്വിഫ്റ്റിന്റെ ഭാവം പാടെ മാറി.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

സ്‌പോയിലറുള്ള മുന്‍ പിന്‍ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ ബോഡിക്കിറ്റിന്റെ ഭാഗമാണ്. വീല്‍ ആര്‍ച്ചുകളില്‍ പ്രത്യേക പ്ലാസ്റ്റിക് ക്ലാഡിംഗ് ഒരുങ്ങിയതായി കാണാം. ബോഡിക്കിറ്റിന് മാറ്റ് ശൈലിയിലുള്ള കറുപ്പ് നിറമാണെന്നു ഇവിടെ പരാമര്‍ശിക്കണം.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

പിറകിലെ ബമ്പറില്‍ വന്നചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ പിന്നഴകിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ബമ്പറിനോടു ചേര്‍ന്നണഞ്ഞാണ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍. ഹാച്ച്ബാക്കില്‍ നാലു എക്‌സ്‌ഹോസ്റ്റ് ടിപ്പുകളാണുള്ളത്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

ഹാച്ച്ബാക്കിന് പ്രീമിയം ലുക്ക് നല്‍കാനുള്ള ശ്രമത്തില്‍ ബോഡിയില്‍ അങ്ങിങ്ങായുള്ള ചുവപ്പുനിറം കാണാം. മിററുകള്‍ക്കും ക്ലാഡിംഗിനും സൈഡ് സ്‌കേര്‍ട്ടുകള്‍ക്കും C പില്ലറിനും ബമ്പറിനും ചുവപ്പിന്റെ പിന്‍ബലമുണ്ട്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

സ്വിഫ്റ്റില്‍ സുസുക്കി നല്‍കിയ സ്‌പോയിലറിനെ ഇവര്‍ എടുത്തുകളഞ്ഞു. പകരം മേല്‍ക്കൂരയില്‍ നിന്നും നീളുന്ന കസ്റ്റം നിര്‍മ്മിത സ്‌പോയിലറാണ് മോഡലില്‍. മേല്‍ക്കൂരയ്ക്ക് നിറം കറുപ്പാണ്. ഇക്കാരണത്താല്‍ ഇരട്ടനിറശൈലി പുറംമോടിയില്‍ അനുഭവപ്പെടും.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

സ്റ്റോക്ക് ടയറുകള്‍ക്ക് പകരം വീതിയേറിയ ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയിയും ടയറുകളുമാണ് കാറിലുള്ളത്. എഞ്ചിനില്‍ മാറ്റങ്ങളുണ്ടോയെന്ന കാര്യം വ്യക്തമല്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് സ്വിഫ്റ്റ് വില്‍പനയ്‌ക്കെത്തുന്നത്.

ലുക്ക് കുറവാണെന്നു പരാതി, സ്വിഫ്റ്റിനെ പൊളിച്ചെഴുതി പുതിയ കരവിരുത്

പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്.

Image Source: S-Sporty

Most Read Articles

Malayalam
English summary
This Maruti Swift Looks Super Cool Sporty. Read in Malayalam.
Story first published: Monday, July 2, 2018, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X