മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

By Dijo Jackson

മാരുതി വിറ്റാര ഇന്ത്യയില്‍! ക്യാമറ പകര്‍ത്തിയ പുതിയ വിറ്റാര എസ്‌യുവിയുടെ ചിത്രങ്ങള്‍ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന വിറ്റാര എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

പേര് കേള്‍ക്കുമ്പോള്‍ വിറ്റാര ബ്രെസ്സയാണോ മനസില്‍ തെളിയുന്ന ചിത്രം? എന്നാല്‍ വിറ്റാര ബ്രെസ്സയല്ല പുതിയ വിറ്റാര. ഇന്ത്യയ്ക്ക് വേണ്ടി മാരുതി ഒരുക്കിയ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

എന്നാല്‍ വിറ്റാരയാകട്ടെ സുസൂക്കിയുടെ രാജ്യാന്തര നിരയില്‍ നിന്നുള്ള താരമാണ്. 4.2 മീറ്ററോളമാണ് വിറ്റാരയുടെ നീളം. അതേസമയം വിറ്റാര എസ്‌യുവി ഇന്ത്യയില്‍ അവതരിക്കുമോ എന്ന കാര്യത്തില്‍ മാരുതി വിശദീകരണം നല്‍കിയിട്ടില്ല.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

ഇന്ത്യയില്‍ പത്തു ലക്ഷം രൂപയ്ക്ക് താഴെ കാറുകളെ അണിനിരത്താനാണ് ഇക്കാലമത്രയും മാരുതി ശ്രമിച്ചിട്ടുള്ളത്. 2014 ല്‍ സിയാസുമായി സി സെഗ്മന്റ് സെഡാന്‍ നിരയിലേക്ക് കടന്നെത്തിയ മാരുതി പ്രതീക്ഷിച്ച പോലെ വിജയം രുചിച്ചു.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

ശേഷം ബ്രെസ്സയുമായി കോമ്പാക്ട് എസ്‌യുവി നിരയില്‍ കടന്നപ്പോഴും ചിത്രം ആവര്‍ത്തിച്ചു, വരവിന് പിന്നാലെ ബ്രെസ്സ ഹിറ്റായി. ഇനി ഹ്യുണ്ടായി ക്രെറ്റ അടക്കിവാഴുന്ന എസ്‌യുവി നിരയിലേക്കാകാം മാരുതിയുടെ കണ്ണുകള്‍.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

പുറത്ത് വന്ന ചിത്രങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്. ബാഡ്ജ് കവര്‍ ചെയ്ത് പരീക്ഷണയോട്ടം നടത്തുന്ന വിറ്റാരയാണ് ക്യാമറയ്ക്ക് മുന്നില്‍ അകപ്പെട്ടത്. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം നടത്തിയതെന്ന് ചിത്രങ്ങളില്‍ വ്യക്തം.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വിറ്റാര എസ്‌യുവിയുടെ ഒരുക്കം. നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് പുതുതലമുറ സുസൂക്കി വിറ്റാര അണിനിരക്കുന്നത്.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് വിറ്റാര എസ്‌യുവി യൂറോപ്യന്‍ വിപണിയില്‍ എത്തുന്നതും.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

4,175 mm നീളവും, 1,755 mm വീതിയും, 1,610 mm ഉയരവുമാണ് വിറ്റാര എസ്‌യുവിക്കുള്ളത്. 2,500 mm നീളമേറിയതാണ് എസ്‌യുവിയുടെ വീല്‍ബേസ്.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകളെ വിറ്റാര എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലും പുതിയ എഞ്ചിനുകളാകും ഇടംപിടിക്കുക.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

ബ്രെസ്സയ്ക്ക് സമാനമായ ബോക്‌സി ഡിസൈനാണ് വിറ്റാരയ്ക്കും. അതേസമയം എസ്‌യുവിയുടെ അകത്തളം വിശാലവും കൂടുതല്‍ പ്രീമിയവുമായിരിക്കും.

മാരുതി വിറ്റാര ഇന്ത്യയില്‍! എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി?

പത്തു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വിറ്റാര എസ്‌യുവിയില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്.

Spy Image Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #Spy Pics #maruti suzuki
English summary
New Maruti Vitara Spied Testing In India. Read in Malayalam.
Story first published: Monday, March 5, 2018, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X