ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

Written By:

ഏറ്റവും പുതിയ മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി. 34.9 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ 2018 മിനി കണ്‍ട്രിമാന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുത്തന്‍ മിനി കണ്‍ട്രിമാന്‍ പൊതുസമൂഹത്തിന് മുന്നില്‍ ആദ്യമായി എത്തിയത്.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

ബിഎംഡബ്ല്യുവിന്റെ ചെന്നൈ കേന്ദ്രത്തില്‍ നിന്നുമാണ് മിനിയുടെ ഉത്പാദനം. ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ മിനി കണ്‍ട്രിമാന്റെ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. കാറിന്റെ വിതരണം ജൂണില്‍ ആരംഭിക്കും.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

മൂന്ന് വകഭേദങ്ങളാണ് മിനി കണ്‍ട്രിമാനില്‍. കൂപ്പര്‍ എസ് പെട്രോള്‍ (34.9 ലക്ഷം രൂപ), കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേഡ് പെട്രോള്‍ (41.4 ലക്ഷം രൂപ), കൂപ്പര്‍ എസ്ഡി ഡീസല്‍ (37.4 ലക്ഷം രൂപ) എന്നിങ്ങനെയാണ് ലഭ്യമായ വകഭേദങ്ങള്‍.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

കൂപ്പര്‍ എസ്, കൂപ്പര്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് വകഭേദങ്ങളില്‍ 2.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബ്ബോ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. എഞ്ചിന് 190 bhp കരുത്തും 280 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

അതേസമയം 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്ഡിയില്‍. 188 bhp കരുത്തും 400 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ എഞ്ചിന് പറ്റും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വകഭേദങ്ങളിലെല്ലാം.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

കാറിന്റെ അകത്തളത്തിലും പുറംമോഡിയിലും മാറ്റങ്ങള്‍ ദൃശ്യം. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍, ബമ്പറുകള്‍ എന്നിവയെല്ലാം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

സിഗ്നേച്ചര്‍ ക്രോം ഗ്രില്ലിലും ഇക്കുറി പുതുമ അനുഭവപ്പെടും. മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകളിലും കമ്പനി കൈകടത്തിയിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് കാറിന് പിന്നില്‍; ഒപ്പം ഇരട്ട പുകകുഴലുകളും മിനി കണ്‍ട്രിമാനില്‍ എടുത്തുപറയണം.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

മള്‍ട്ടി ഫംങ്ഷനല്‍ സ്റ്റീയറിംഗ് വീലില്‍ തുടങ്ങും അകത്തളത്തെ വിശേഷങ്ങള്‍. ഡ്രൈവര്‍ക്കും മുന്‍നിര യാത്രക്കാരനുമുള്ള സ്‌പോര്‍ട്‌സ് സീറ്റ്, 8.8 ഇഞ്ച് ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, രണ്ട് തലത്തിലുള്ള ഓട്ടോമാറ്റിക് എസി, സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റീയറിംഗ് വീല്‍ എന്നിവ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

ജര്‍മ്മന്‍ എസ്‌യുവികള്‍ക്ക് ഭീഷണി മുഴക്കി 2018 മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ എത്തി

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ, ഔഡി Q3, ബിഎംഡബ്ല്യു X1 എന്നിവരോടാണ് മിനി കണ്‍ട്രിമാന്‍ ഏറ്റുമുട്ടുന്നത്.

കൂടുതല്‍... #mini #new launch
English summary
2018 Mini Countryman Launched In India. Read in Malayalam.
Story first published: Thursday, May 3, 2018, 23:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark