ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

പുതുതലമുറ സ്വിഫ്റ്റ് മാരുതി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അവതരിക്കാനിരിക്കുന്ന പുതിയ സ്വിഫ്റ്റിന്റെ വിതരണം ഡീലര്‍ഷിപ്പുകളിലേക്ക് മാരുതി സുസൂക്കി ആരംഭിച്ചതായി സൂചന.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

മാരുതി ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള പുത്തന്‍ സ്വിഫ്റ്റുകളുടെ ചിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ രണ്ടാം തലമുറ സ്വിഫ്റ്റ് മാരുതി നിരയില്‍ ഔദ്യോഗികമായി വന്നുചേരും.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

അതേസമയം പുതിയ സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. 11,000 രൂപയാണ് സ്വിഫ്റ്റിന്റെ ബുക്കിംഗ് തുക. വകഭേദങ്ങളെ ആശ്രയിച്ച് അഞ്ചു ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയാകും പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം പ്രൈസ് ടാഗ്.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

12 വേരിയന്റുകളിലായാണ് 2018 മാരുതി സ്വിഫ്റ്റിന്റെ ഇന്ത്യന്‍ വരവ്. ആറ് നിറഭേദങ്ങളാണ് പുത്തന്‍ സ്വിഫ്റ്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. പിന്നോട്ട് ഇറങ്ങിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകള്‍, വീതിയേറിയ ഗ്രില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സ്വിഫ്റ്റിന്റെ രൂപഭാവം.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ നിന്നുമാണ് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കുകള്‍ വിപണിയില്‍ അണിനിരക്കുക. നിലവില്‍ രണ്ട് മാസത്തോളമാണ് പുതിയ സ്വിഫ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പു കാലവധി.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റിന് ഭാരം ഏറെ കുറവാണ്. പുതുതലമുറ ഡിസൈറിന് സമാനമായി HEARTECT അടിത്തറയിലാണ് പുത്തന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെയും ഒരുക്കം.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

വരാനിരിക്കുന്ന എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റും ഇതേ അടിത്തറയില്‍ നിന്നുമാണ് അവതരിക്കുക. ഈ വര്‍ഷം മാരുതി അവതരിപ്പിക്കുന്ന ആദ്യ കാര്‍ എന്ന വിശേഷണവും സ്വിഫ്റ്റിനുണ്ട്.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

ഫോര്‍ഡ് ഫിഗൊ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, നിസാന്‍ മൈക്ര എന്നിവരോടാണ് സ്വിഫ്റ്റ് പ്രധാനമായും ഏറ്റുമുട്ടുക. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാകും.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

83 bhp കരുത്തും 140 Nm toque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാകും പെട്രോള്‍ പതിപ്പില്‍ ഒരുങ്ങുക. അതേസമയം 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാകും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തി തുടങ്ങി!

ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാകും മാരുതി നല്‍കുക. ഒപ്പം 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരവുമുണ്ടാകും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
2018 Maruti Swift Starts Arriving At Dealerships. Read in Malayalam.
Story first published: Thursday, January 25, 2018, 13:17 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark