കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

Written By:

പുതുതലമുറ എര്‍ട്ടിഗ എംപിവിയ്ക്ക് വേണ്ടി ഇനി കാത്തിരിപ്പ് ഏറെയില്ല. ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എര്‍ട്ടിഗ എംപിവി ഏപ്രില്‍ 19 ന് ഇന്തോനേഷ്യയില്‍ പിറവിയെടുക്കും. തൊട്ടു പിന്നാലെ എംപിവി ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

ജക്കാര്‍ത്തയില്‍ നടക്കുന്ന 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് പുത്തന്‍ എര്‍ട്ടിഗ അരങ്ങേറ്റം കുറിക്കുക. ഓഗസ്റ്റ് മാസത്തോടെ പുതുതലമുറ എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

ഇന്ത്യയില്‍ എന്ന പോലെ ഇന്തോനേഷ്യന്‍ വിപണിയിലും എര്‍ട്ടിഗയ്ക്ക് ആരാധകരേറെയാണ്. സുസൂക്കിയുടെ HEARTECT അടിത്തറയില്‍ നിന്നുമാണ് പുതുതലമുറ എര്‍ട്ടിഗയുടെ ഒരുക്കം. പുതിയ സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ മോഡലുകള്‍ക്കും ഇതേ അടിത്തറയാണ് ആധാരം.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

കുറഞ്ഞ ഭാരവും വിശാലമായ അകത്തളവുമായിരിക്കും പുതിയ എര്‍ട്ടിഗയുടെ വിശേഷങ്ങളില്‍ പ്രധാനം. ഏഴു സീറ്റര്‍ പരിവേഷം തന്നെയാണ് ഇക്കുറിയും എര്‍ട്ടിഗയ്ക്ക്. ഭാരം കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനക്ഷമതയും പ്രകടനക്ഷമതയും എര്‍ട്ടിഗയില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

എഞ്ചിന്‍ മുഖത്തും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഏറ്റവും പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും പുതിയ എര്‍ട്ടിഗയില്‍. നിലവില്‍ ഉപയോഗത്തിലുള്ള 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിന് പകരമാണിത്.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ സുസൂക്കി വികസിപ്പിച്ചിട്ടുള്ളത്.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

എര്‍ട്ടിഗയുടെ പെട്രോള്‍ വകഭേദത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുമെന്നാണ് സൂചന.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

ഇരു പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും. കുറഞ്ഞപക്ഷം പെട്രോള്‍ വകഭേദത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ മാരുതി നല്‍കുമെന്നാണ് വിവരം.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ എര്‍ട്ടിഗയെ ക്യാമറ പകര്‍ത്തിയിരുന്നു. വലുപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ള എര്‍ട്ടിഗയെക്കാളും രണ്ടുപടി മുകളിലാണ് വരാനിരിക്കുന്ന മോഡല്‍. .

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

പിന്നിലേക്ക് കുറച്ചേറെ നീണ്ടാണ് പുതുതലമുറ എംപിവിയുടെ ഒരുക്കം. നേരത്തെ പുറത്തു വന്ന ചിത്രങ്ങളും ഇതു വെളിപ്പെടുത്തിയിരുന്നു. ഇക്കുറി മൂന്നാം നിര സീറ്റില്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന കാര്യം ഉറപ്പ്.

കാത്തിരിപ്പ് ഇനി ഏറെയില്ല; പുതുതലമുറ മാരുതി എര്‍ട്ടിഗ ഉടന്‍ ഇന്ത്യയിലേക്ക്!

വിപണിയില്‍ അവതരിക്കാന്‍ കാത്തു നില്‍ക്കുന്ന മഹീന്ദ്ര എംപിവിയായിരിക്കും രണ്ടാം തലമുറ മാരുതി എര്‍ട്ടിഗയുടെ പ്രധാന എതിരാളി.

കൂടുതല്‍... #maruti suzuki #ertiga
English summary
Maruti Suzuki is all set to debut the next-gen Ertiga MPV at the 2018 Indonesia Motor Show in Jakarta on April 19, 2018. Soon after the global debut, the new MPV will be launched in the Indonesian market.
Story first published: Wednesday, April 11, 2018, 15:31 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark