റോള്‍സ് റോയ്‌സൊക്കെ വെറും നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

By Dijo Jackson

ഏറ്റവും വിലയേറിയ കാര്‍ ഭൂമിയില്‍ പിറന്നിട്ടും ആളുകള്‍ അറിഞ്ഞു വരുന്നതേയുള്ളു. പ്രശസ്ത ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ പഗാനി ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍, സോണ്‍ട HP ബര്‍ച്ചെറ്റയെ അവതരിപ്പിച്ചിട്ട് രണ്ടുദിവസമായി. ഈ വര്‍ഷത്തെ ഗുഡ്‌വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡില്‍ താരപ്പകിട്ടുകളൊന്നും കൂടാതെ നിശബ്ദമായാണ് പഗാനി സോണ്‍ട ബര്‍ച്ചെറ്റ പ്രത്യക്ഷപ്പെട്ടത്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

ആകെ മൂന്ന് ബര്‍ച്ചെറ്റകളെ മാത്രമെ പഗാനി നിര്‍മ്മിക്കുകയുള്ളു. ഓരോന്നിനും വില ഒന്നരകോടി യൂറോ. ഇന്ത്യയില്‍ 120 കോടി രൂപയ്ക്ക് മേലെ കാറിന് വില വരും. റോള്‍സ് റോയ്‌സ് നിരയിലെ ഏറ്റവും വില കൂടിയ സ്വെപ്റ്റ്‌ടെയിലിന് പോലും 89 കോടി രൂപയാണ് വില.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

ആഢംബരം നിറഞ്ഞൊഴുകുന്ന അത്യപൂര്‍വ ഹൈപ്പര്‍കാറാണ് പുതിയ പഗാനി സോണ്‍ട HP ബര്‍ച്ചെറ്റ. ഗുഡ്‌വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡില്‍ കമ്പനി അവതരിപ്പിച്ച ബര്‍ച്ചെറ്റ പഗാനി സ്ഥാപകന്‍ ഹൊറേഷ്യോ പഗാനിയുടേതാണ്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

അതായാത് രണ്ടു ബര്‍ച്ചെറ്റ മോഡലുകള്‍ മാത്രമാണ് വിപണിയില്‍ ലഭ്യമാവുകയെന്ന് സാരം. ബാക്കിയുള്ള മോഡലുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പെ വിറ്റുപോയെന്നും സൂചനയുണ്ട്. 19 വര്‍ഷങ്ങള്‍ മുമ്പ് കമ്പനി പുറത്തിറക്കിയ വിഖ്യാത പഗാനി സോണ്‍ട ഹൈപ്പര്‍കാറാണ് HP ബര്‍ച്ചെറ്റയ്ക്ക് പ്രചോദനം.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

7.3 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മെര്‍സിഡീസ് എഎംജി M120 V12 എഞ്ചിനാണ് പഗാനി സോണ്‍ട HP ബര്‍ച്ചെറ്റയില്‍ തുടിക്കുന്നത്. എഞ്ചിന്‍ 789 bhp കരുത്ത് പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

മെക്കാനിക്കല്‍ ഡിഫറന്‍ഷ്യല്‍ ലോക്കും കാറിന്റെ പ്രത്യേകതയാണ്. മണിക്കൂറില്‍ 338 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കാറിന് കഴിയും. പിന്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്ന HP ബര്‍ച്ചെറ്റ 1,250 കിലോ ഭാരം രേഖപ്പെടുത്തും.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

ഉയര്‍ന്ന എഞ്ചിന്‍ ശേഷി, മാനുവല്‍ ഗിയര്‍ബോക്‌സ്, പിന്‍ വീല്‍ ഡ്രൈവ് – ഇതിലും വലിയൊരു സന്തോഷവാര്‍ത്ത വാഹന പ്രേമികള്‍ അടുത്തകാലത്തെങ്ങും കേട്ടിട്ടുണ്ടാകില്ല. ഹുയാറ BC -യില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ സംവിധാനമാണ് ബര്‍ച്ചെറ്റ ഉപയോഗിക്കുന്നത്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

അപ്പര്‍ റോക്കര്‍ ആം, കോയില്‍ സ്പ്രിങ്ങുകള്‍, ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയുടെ പിന്തുണ ഇരട്ട വിഷ്‌ബോണ്‍ സസ്‌പെന്‍ഷന്‍ അവകാശപ്പെടും. നാലു ചക്രങ്ങളിലും വെവ്വേറെയാണ് സസ്‌പെന്‍ഷന്‍ ഒരുങ്ങുന്നത്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

ഭീമന്‍ ബ്രേക്കുകളാണ് മോഡലിന്റെ മറ്റൊരു മുഖ്യവിശേഷം. ആറു പിസ്റ്റണും നാലു പിസ്റ്റണമുള്ള 380 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകള്‍ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിറവേറ്റും. പിന്‍ വില്‍ ഫെയറിംഗുകള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കാറിന് മേല്‍ക്കൂരയില്ല. അതായത് കണ്‍വേര്‍ട്ടബിള്‍ സോഫ്റ്റ് / ഹാര്‍ഡ് ടോപ് ഗണത്തില്‍ ബര്‍ച്ചെറ്റ പെടില്ല. വെട്ടിയൊതുക്കിയ വിന്‍ഡ്ഷീല്‍ഡ്, ഹുയാറയില്‍ നിന്നുള്ള കാര്‍ബണ്‍ - ടൈറ്റാനിയം ഘടകങ്ങള്‍, കോണ്‍ട്രാസ്റ്റ് നിറങ്ങളുള്ള അലോയ് വീലുകള്‍ എന്നിവ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

റോള്‍സ് റോയ്‌സൊക്കെ നിസാരം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്

ലോകത്തിലെ ഏറ്റവും വിലകൂടിയ അഞ്ചു കാറുകള്‍

  • റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ — 13 മില്യണ്‍ ഡോളര്‍ (89 കോടി രൂപ)
  • കൊയെനിഗ്‌സെഗ് CCXR ട്രെവിറ്റ — 4.8 മില്യണ്‍ ഡോളര്‍ (33 കോടി രൂപ)
  • ലംബോര്‍ഗിനി വെന്നീനൊ റോഡ്‌സ്റ്റര്‍ — 4.5 മില്യണ്‍ ഡോളര്‍ (31 കോടി രൂപ)
  • മക്‌ലാരന്‍ P1 LM — 3.6 മില്യണ്‍ ഡോളര്‍ (24.5 കോടി രൂപ)
  • ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ട് — 3.4 മില്യണ്‍ ഡോളര്‍ (23.3 കോടി രൂപ)

Most Read Articles

Malayalam
കൂടുതല്‍... #pagani #off beat
English summary
Pagani Zonda HP Barchetta Is The World's Most Expensive Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X