ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

By Dijo Jackson

ഇത്രനാളും 911 GT3 RS ആയിരുന്നു ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ റോഡ് ലീഗല്‍ പോര്‍ഷ കാര്‍. എന്നാല്‍ ഇനി മുതല്‍ പുതിയ പോര്‍ഷ 911 GT2 RS ആണ് ഈ വിശേഷണത്തിന് അര്‍ഹന്‍. 3.88 കോടി രൂപ വിലയില്‍ പോര്‍ഷ 911 GT2 RS ഇന്ത്യയില്‍ പുറത്തിറങ്ങി. പോര്‍ഷയുടെ ഏറ്റവും പുതിയ ട്രാക്ക് കേന്ദ്രീകൃത കാറാണിത്. കഴിഞ്ഞ വര്‍ഷം ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് രണ്ടാം തലമുറ 911 GT2 RS -നെ ആരാധകര്‍ക്ക് മുന്നില്‍ പോര്‍ഷ കാഴ്ചവെച്ചത്.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

പോര്‍ഷ 911 GT2 RS -ലുള്ള 3.8 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് സിലിണ്ടര്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 686 bhp കരുത്തും 750 Nm torque ഉം പരമാവധി സൃഷ്ടിക്കും. ZF നിര്‍മ്മിത ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് മുഖേന കാറിന്റെ പിന്‍ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്ത് ഇരച്ചെത്തുക.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 911 GT2 RS -ന് കേവലം 2.8 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 340 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. ആക്ടിവ് സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് സംവിധാനമാണ് പോര്‍ഷ 911 GT2 RS -ന്റെ മുഖ്യവിശേഷം.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

റോഡ് സാഹചര്യങ്ങള്‍ അനുസരിച്ച് ഓരോ ചക്രത്തിലുമുള്ള ഡാംപിങ്ങ് ഈ സംവിധാനം ക്രമീകരിക്കും. റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗും പോര്‍ഷയുടെ ടോര്‍ഖ് വെക്ടറിംഗ് സംവിധാനവും 911 GT2 RS -നുണ്ട്.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

ഇന്നുവരുന്ന മിക്ക സൂപ്പര്‍കാറുകളിലും റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗ് ഒഴിച്ചുകൂടാനാകാത്ത വിശേഷമാണ്. പോര്‍ഷ സ്റ്റബിലിറ്റി മാനേജ്‌മെന്റ് സംവിധാനവും കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളും അതിവേഗ കുതിപ്പില്‍ കാറിന് സ്ഥിരത നല്‍കും.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

ഭാരം പരമാവധി വെട്ടിച്ചുരുക്കിയാണ് മോഡല്‍ ഒരുങ്ങുന്നത്. മഗ്നീഷ്യം നിര്‍മ്മിത മേല്‍ക്കൂര GT2 RS -ന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ബോഡി ഘടനകള്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ്. ബോണറ്റും മുന്‍ സ്പ്ലിറ്ററും പിറകിലെ വിംഗും ബൂട്ട് ലിഡും ഇതില്‍പ്പെടും.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

പ്ലാസ്റ്റിക് പോലുള്ള വസ്തു ഉപയോഗിച്ചാണ് വിന്‍ഡോ നിര്‍മ്മിതി. പൂര്‍ണ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റും പുതിയ പോര്‍ഷ 911 GT2 RS -ല്‍ എടുത്തുപറയണം. ഭാരം കുറയ്ക്കാന്‍ വേണ്ടി അകത്തളത്തില്‍ ഡോര്‍ ഹാന്‍ഡിലുകളെയും കംഫേര്‍ട്ട് സീറ്റുകളെയും പോര്‍ഷ ഉപേക്ഷിച്ചു.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

ശരിയാംവിധമുള്ള ഡാഷ്‌ബോര്‍ഡ് പോലും ഉള്ളിലില്ല. കാര്‍ബണ്‍ ഫൈബര്‍ റിയെന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ബക്കറ്റ് സീറ്റുകളാണ് (CFRP) അകത്തളത്തില്‍ ഒരുങ്ങുന്നത്. കറുത്ത തുകലും ചുവന്ന അലക്കാന്തറയും കൊണ്ടാണ് അപ്‌ഹോള്‍സ്റ്ററി നിര്‍മ്മാണം.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

വൈസാക്ക് പാക്കേജ് ഓപ്ഷനല്‍ ഫീച്ചറായി കാറില്‍ നേടാം. മോഡലിന്റെ ഭാരം 30 കിലോയോളം വീണ്ടും കുറയ്ക്കാന്‍ വൈസാക്ക് പാക്കേജിന് കഴിയും. ഭാരം കുറഞ്ഞ മഗ്നീഷ്യം വീലുകള്‍ വൈസാക്ക് പാക്കേജിന്റെ ഭാഗമാണ്.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

അതേസമയം വൈസാക്ക് പാക്കേജ് തെരഞ്ഞെടുത്താല്‍ അകത്തളത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും GT2 RS -ന് നഷ്ടപ്പെടും.

ഇത്, ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ പോര്‍ഷ കാര്‍ — 911 GT2 RS വിപണിയില്‍

ലോകപ്രശസ്ത നേബഗ്രിങ്ങ് ട്രാക്കില്‍ ഏറ്റവും വേഗതയേറിയ റോഡ് ലീഗല്‍ റിയര്‍ വീല്‍ ഡ്രൈവ് സൂപ്പര്‍കാറെന്ന വിശേഷണം 6:47:03 സമയം കുറിച്ച പോര്‍ഷ GT2 RS ആണ് കൈയ്യടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒന്നിലേറെ GT2 RS -കള്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് വിവരം.

Most Read Articles

Malayalam
കൂടുതല്‍... #porsche #new launches
English summary
Porsche 911 GT2 RS Launched At Rs 3.88 Crore. Read in Malayalam.
Story first published: Wednesday, July 11, 2018, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X