മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇന്ത്യയില്‍ എത്തിയത് മുതല്‍ മാരുതി ബലെനോ ഹാച്ച്ബാക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റാണ്. അവതരിച്ച നാളു മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബലെനോയുടെ പ്രചാരം എന്തെന്ന് വ്യക്തമാകും. മാരുതിയുടെ ഏറ്റവും വിലയേറിയ കാറായിട്ടു കൂടി ശരാശരി പതിനായിരം ബലെനോകളെ പ്രതിമാസം വിറ്റുവരികയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

17,770 ബലെനോ യൂണിറ്റുകളെയാണ് പോയ മാസവും മാരുതി വിറ്റത്; ഇന്ത്യയില്‍ മറ്റൊരു പ്രീമിയം ഹാച്ച്ബാക്കിനും സ്വപ്‌നം കാണാത്ത ഉയരത്തിലാണ് മാരുതി ബലെനോ എന്നത് വ്യക്തം. എന്നാല്‍ എന്തുകൊണ്ടാകും ബലെനോയോട് ഇന്ത്യയ്ക്ക് ഇത്ര പ്രിയം? കണ്ടെത്താം —

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

പ്രീമിയം മാരുതി

മാരുതിയില്‍ നിന്നുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ബലെനോ. അതെന്താണ് സ്വിഫ്റ്റ് പ്രീമിയം അല്ലേ? പ്രീമിയം എന്ന് മാരുതി വിശേഷിപ്പിച്ച ആദ്യ മോഡലാണ് ബലെനോ ഹാച്ച്ബാക്ക്.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

പ്രീമിയം പ്രതിച്ഛായക്ക് കരുത്തു പകരാന്‍ നെക്‌സ ഡീലര്‍ഷിപ്പ് മുഖേന മാത്രമാണ് ഹാച്ച്ബാക്കിന്റെ വില്‍പന. എല്ലാ അര്‍ത്ഥത്തിലും സ്വിഫ്റ്റിലും ഒരു പടി മുകളിലാണ് ബലെനോ.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

കണ്ടുമടുത്ത സ്വിഫ്റ്റുകളില്‍ നിന്നും ഒരു മാറ്റം; ബലെനോ ഹാച്ച്ബാക്കിനെ തെരഞ്ഞെടുക്കാന്‍ ചില ഉപഭോക്താക്കള്‍ ഇങ്ങനെയും കാരണം കണ്ടെത്തുന്നു.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

പ്രായോഗികത

പ്രായോഗികതയാണ് ബലെനോയുടെ പ്രചാരം വര്‍ധിക്കാനുള്ള മറ്റൊരു കാരണം. 3,995 mm നീളവും, 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. 2,520 mm നീളമേറിയതാണ് ഹാച്ച്ബാക്കിന്റെ വീല്‍ബേസ്. ഇതേ കാരണം കൊണ്ട് തന്നെ വിശാലമാണ് ബലെനോയുടെ അകത്തളം.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

ഇന്റീരിയറില്‍ അടക്കവും ഒതുക്കവും കൃത്യമായി പാലിക്കാന്‍ മാരുതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ധനക്ഷമതയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റൊരു ആകര്‍ഷണം.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

'ബലെനോ കീശ കാലിയാക്കില്ല', 27.39 കിലോമീറ്ററാണ് ബലെനോ ഡീസല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പാകട്ടെ 21.4 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നുണ്ട്.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

പ്രീമിയമെങ്കിലും ബജറ്റ് വില

5.35 ലക്ഷം രൂപ മുതലാണ് ബലെനോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പുതിയ സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ മുതലും.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

36,000 രൂപ അധികം കൊടുത്താല്‍ പ്രീമിയം ഹാച്ച്ബാക്കിനെ കിട്ടുമെന്ന് വിശ്വാസം ഉപഭോക്താക്കളെ സ്വാധീനിച്ചു കഴിഞ്ഞു. വിശാലത, തിങ്ങി നിറഞ്ഞ ഫീച്ചറുകള്‍, മികവുറ്റ സുരക്ഷ; ബലെനോ ശ്രദ്ധയാകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

ഹ്യുണ്ടായി എലൈറ്റ് i20 യെക്കാളും വിലക്കുറുവുണ്ടെന്നതും ബലെനോയുടെ പ്രചാരത്തിനുള്ള കാരണമാണ്. ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞാണ് കാറുകളുടെ വില മാരുതി നിശ്ചയിക്കുന്നത്. ബലെനോയിലും ആ പതിവ് തെറ്റിയിട്ടില്ല.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

തിങ്ങി നിറഞ്ഞ് ഫീച്ചറുകള്‍

ഫീച്ചറുകളും ബലെനോയുടെ മുഖ്യ ആകര്‍ഷണമാണ്. കീ-ലെസ് ഗോ, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാവിഗേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, ബ്ലുടൂത്ത്, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍ - എണ്ണിയാല്‍ തീരില്ല ബലെനോ ഹാച്ച്ബാക്കിന്റെ ഫീച്ചറുകള്‍.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

എബിഎസ്, ഇബിഡി, ഡ്യൂവല്‍ എയര്‍ബാഗുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചുരുക്കത്തില്‍ പണത്തിനൊത്ത മൂല്യം ബലെനോ കാഴ്ചവെക്കുന്നുണ്ട്.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

വകഭേദങ്ങള്‍ അനവധി

ഫീച്ചറുകളുടെ കാര്യം പറഞ്ഞ പോലെയാണ് ബലെനോ വകഭേദങ്ങളുടെ എണ്ണവും. പെട്രോള്‍ കാര്‍ വേണ്ടവര്‍ക്ക് 1.2 ലിറ്റര്‍ കെ-സീരീസ് പതിപ്പുണ്ട്; ഇനി ഗിയര്‍ബോക്‌സ് ഓട്ടോമാറ്റിക്ക് വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ക്ക് സിവിടി ഓപ്ഷനും മാരുതി നല്‍കുന്നുണ്ട്.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്കായാണ് 1.3 ലിറ്റര്‍ ഡീസല്‍ ബലെനോയുള്ളത്. ബലെനോ സ്‌പോര്‍ടി അല്ലെന്ന പരാതിയുണ്ടോ, നിരയില്‍ ബലെനോ RS ഹാച്ച്ബാക്കുമുണ്ട് ഇതിനുത്തരമായി.

മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍

101 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ബലെനോ RS ന്റെ ഒരുക്കം.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Reasons To Buy Maruti Baleno. Read in Malayalam.
Story first published: Thursday, February 22, 2018, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X