പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്, ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് റെനോ ക്വിഡ്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഹാച്ച്ബാക്കിന് അത്ര ശുഭകരമായ വാര്‍ത്തയല്ല നല്‍കുന്നത്. എന്തായാലും പുതിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിലൂടെ വിപണിയില്‍ ശക്തമാകാനുള്ള നീക്കത്തിലാണ് ക്വിഡ്. പുറത്തുവരുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ റെനോയുടെ തയ്യാറെടുപ്പുകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

പുറംമോടിയില്‍ ചെറിയ മിനുക്കുപ്പണികള്‍ മാത്രമാണ് ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടുക. മുന്‍ ഗ്രില്ലിലെ ക്രോം അലങ്കാരങ്ങളും ഡോറുകളില്‍ പതിഞ്ഞ ക്വിഡ് ബ്രാന്‍ഡിംഗും മാറ്റങ്ങളില്‍പ്പെടും. എന്തായാലും രൂപഭാവത്തില്‍ വലിയ വ്യത്യാസങ്ങള്‍ പുതിയ മോഡലിനില്ല.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം അലങ്കാരങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഇത്തവണ കൂടുതല്‍ ഫീച്ചറുകള്‍ പുതിയ ക്വിഡിലുണ്ടാകും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 12 V ചാര്‍ജ്ജിംഗ് സോക്കറ്റും റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും വിശേഷങ്ങളായി മോഡലില്‍ എടുത്തുപറയാം.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

റെനോ ലോഗോയ്ക്കുള്ളിലാണ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ ഇടംപിടിക്കുന്നത്. നിലവിലുള്ള 800 സിസി, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

അതേസമയം 1.0 ലിറ്റര്‍ എഞ്ചിനില്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുകയുള്ളു.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

പ്രാരംഭ വകഭേദത്തില്‍ ഒഴികെ മറ്റു മോഡലുകള്‍ക്കെല്ലാം പവര്‍ സ്റ്റീയറിംഗും എയര്‍ കണ്ടീഷണിംഗ് സംവിധാനവുമുണ്ട്. എന്നാല്‍ ഇത്തവണയും സുരക്ഷ ഫീച്ചറുകള്‍ കൂട്ടുന്നതിനെ കുറിച്ചു റെനോ ചിന്തിച്ചിട്ടില്ല.

പുതിയ ക്വിഡുമായി റെനോ വിപണിയിലേക്ക്

ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പോലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഓപ്ഷനല്‍ ഫീച്ചറാണ്. അതേസമയം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കേണ്ടതില്ല. മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി ഇയോണ്‍, വരാന്‍ പോകുന്ന ഹ്യുണ്ടായി സാന്‍ട്രോ എന്നിവരോട് പുതിയ റെനോ ക്വിഡ് വിപണിയില്‍ മത്സരിക്കും.

Source: MotorOctane

Most Read Articles

Malayalam
കൂടുതല്‍... #renault #Spy Pics
English summary
Renault Kwid Facelift Spotted In India — To Be Launched Soon. Read in Malayalam.
Story first published: Wednesday, July 18, 2018, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X