YouTube

സ്‌കോര്‍പിയോയെ മഹീന്ദ്ര മോഡിഫൈ ചെയ്തപ്പോള്‍

ഉടമകള്‍ ആവശ്യപ്പെട്ടാല്‍ കാറുകളുടെ രൂപംമാറ്റാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര മുന്‍കൈയ്യെടുക്കാറുണ്ട്. മഹീന്ദ്ര കസ്റ്റമൈസേഷന്‍ എന്ന പ്രത്യേക മോഡിഫിക്കേഷന്‍ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. ആക്‌സസറികള്‍ വെച്ചുപിടിപ്പിക്കുന്ന പതിവു മോഡിഫിക്കേഷന്‍ രീതികളില്‍ നിന്നും വേറിട്ടു ചിന്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പലതവണ മഹീന്ദ്ര കസ്റ്റമൈസേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇവര്‍ പുറത്തിറക്കിയ 'സ്‌കോര്‍പിയോ എക്‌സ്ട്രീം' മാത്രം മതി മഹീന്ദ്ര കസ്റ്റമൈസേഷന്‍സിന്റെ കരവിരുത് വെളിപ്പെടാന്‍. ഉടമയുടെ താത്പര്യപ്രകാരം സ്‌കോര്‍പിയോയെ അസ്സലൊരു ഇരട്ട ക്യാബിന്‍ പിക്കപ്പ് ട്രക്കായി മഹീന്ദ്ര കസ്റ്റമൈസേഷന്‍സ് മാറ്റുകയാണുണ്ടായത്.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

ലൈഫ്റ്റ്‌സ്റ്റൈല്‍ ശൈലി വേണമെന്നാഗ്രഹിക്കുന്ന എന്നാല്‍ നീളമേറിയ വീല്‍ബേസ് താത്പര്യമില്ലാത്തവര്‍ക്കുമായി മഹീന്ദ്രയുടെ കസ്റ്റമൈസേഷന്‍ വിഭാഗം കണ്ടെത്തിയ ഉത്തരമാണ് സ്‌കോര്‍പിയോ എക്‌സ്ട്രീം.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

നിലവില്‍ സ്‌കോര്‍പിയോ ഗെറ്റവെ ലൈഫ്റ്റ്‌സ്റ്റൈല്‍ വാഹനമായി നിരയിലുണ്ടെങ്കിലും മോഡലിന് വീല്‍ബേസ് കൂടുതലാണ്. സ്‌കോര്‍പിയോയിലുള്ള നാലു ഡോറുകളും അതേപടി നിലനിര്‍ത്തി പിറകില്‍ പ്രത്യേക കാര്‍ഗോ ബേ സ്ഥാപിച്ചാണ് മോഡലിന്റെ ഒരുക്കം.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

പിന്നിലുള്ള സ്റ്റോറേജ് റാക്ക് സ്‌കോര്‍പിയോ എക്‌സ്ട്രീമിന്റെ പരുക്കന്‍ ഭാവം പുറമെ വെളിപ്പെടുത്തും. സ്‌കോര്‍പിയോയുടെ പ്രാരംഭ S2 വകഭേദം മുതല്‍ ഏറ്റവും ഉയര്‍ന്ന S10 വകഭേദത്തില്‍ വരെ ഈ മോഡിഫിക്കേഷന്‍ സാധ്യമാണ്.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

സ്‌കോര്‍പിയോയ്ക്ക് മഹീന്ദ്ര നല്‍കുന്ന കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷന് യാതൊരു മാറ്റങ്ങളും സംഭവിക്കില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. മഹീന്ദ്ര പുറത്തിറക്കുന്ന സ്‌കോര്‍പിയോ ഗെറ്റെവെയില്‍ ലീഫ് സ്പ്രിങ്ങ് സംവിധാനമാണ് സസ്‌പെന്‍ഷനേകുന്നത്.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

മാറ്റങ്ങളുടെ ഭാഗമായി കസ്റ്റം നിര്‍മ്മിത ബുള്‍ബാറുകള്‍ സ്‌കോര്‍പിയോ എക്‌സ്ട്രീമിന് മുന്നില്‍ ഇടംപിടിക്കുന്നുണ്ട്. സൈഡ് ഗാര്‍ഡുകളും റോള്‍ കേജും മോഡലിന്റെ മസ്‌കുലീന്‍ പ്രഭാവത്തെ കാര്യമായി പിന്തുണയ്ക്കും.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

പരിഷ്‌കരിച്ച ബമ്പറും ഫെന്‍ഡറുകളുമാണ് മുന്നിലെ മറ്റു വിശേഷങ്ങള്‍. വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് വലുപ്പം കൂടി. സൈഡ് സ്‌കൂപ്പുകള്‍, ബെസലുള്ള ടെയില്‍ലാമ്പുകള്‍, പുതുക്കിയ പിന്‍ ബമ്പര്‍ എന്നിവ മോഡിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി സ്‌കോര്‍പിയോ എക്‌സ്ട്രീമിന് ലഭിക്കുന്നു.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

താത്പര്യമെങ്കില്‍ ഉടമയ്ക്ക് മോഡലിന്റെ നിറവും മാറ്റാം. ഓഫ്‌റോഡ് ശേഷിയുള്ള ടയറുകള്‍, പിറകിലെ റോള്‍ ഓവര്‍ ബാര്‍, കൂടുതല്‍ ഇന്ധനം കരുതാനുള്ള ജെറി ക്യാന്‍, സൈക്കിള്‍ റാക്ക്, സണ്‍റൂഫ് എന്നിവ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സ്‌കോര്‍പിയോ എക്‌സ്ട്രീമിന് കമ്പനി നല്‍കും.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഒരുങ്ങുന്ന ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഫ്‌ളോര്‍ മാറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, പുതിയ പിന്‍ സീറ്റ് എന്നിവ അകത്തളത്തിലെ പ്രധാന മാറ്റങ്ങളാണ്. ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ മാറ്റമില്ല.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എംഹൊക്ക് എഞ്ചിന് 120 bhp കരുത്തു സൃഷ്ടിക്കാനാവും. 2.2 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിന് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണയും ലഭിക്കും. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്.

സ്‌കോര്‍പിയോയെ മഹീന്ദ്ര തന്നെ മോഡിഫൈ ചെയ്തപ്പോള്‍

നികുതിയടക്കം ഏഴു ലക്ഷം രൂപയാണ് സ്‌കോര്‍പിയോയെ സ്‌കോര്‍പിയോ എക്‌സ്ട്രീം ആക്കിമാറ്റാനുള്ള ചിലവ്. താത്പര്യമുള്ളവര്‍ക്ക് മുംബൈ കാണ്ഡീവാലിയിലുള്ള മഹീന്ദ്ര കസ്റ്റമൈസേഷന്‍ വിഭാഗത്തെ ബന്ധപ്പെടാം.

Source: Facebook

Most Read Articles

Malayalam
English summary
Scorpio Xtreme Modification By Mahindra Customisations. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X