മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മുഴുവന്‍ സ്‌കോഡ കാറുകളുടെയും വില വര്‍ധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്നും ചെക്ക് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

അതേസമയം മുഴുവന്‍ കാറുകളുടെയും വില ഒറ്റയടിക്ക് കൂട്ടാന്‍ സ്‌കോഡ ഒരുക്കമല്ല. വിവിധ ഘട്ടങ്ങളിലായി കാര്‍ വില വര്‍ധിപ്പിക്കാനിരിക്കുകയാണ് സ്‌കോഡ.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

മോഡലുകളെ അടിസ്ഥാനപ്പെടുത്തി മൂന്നു മുതല്‍ നാല് ശതമാനം വരെയാണ് നടപ്പിലാകാനിരിക്കുന്ന വിലവര്‍ധനവ്. മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വിലയില്‍ ഒരു ശതമാനം വര്‍ധനവ് രേഖപ്പെടുത്തും.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

തത്ഫലമായി 10,000 രൂപ മുതല്‍ 35,000 രൂപ വരെ വിവിധ മോഡലുകളുടെ വില കൂടും. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമല്ലാത്ത കാറുകള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശുപാര്‍ശ ചെയ്യുകയായിരുന്നു.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കിറ്റുകള്‍ ഉപയോഗപ്പെടുത്തിയാണ് സ്‌കോഡ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കാറുകളുടെ ഇറക്കുമതി തീരുവ പത്തു ശതമാനത്തില്‍ പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതാണ് കാര്‍ വില കൂടാന്‍ കാരണം.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

നിലവില്‍ കാറുകളുടെ പ്രാദേശിക ഉത്പാദന നടപടികളിലേക്ക് സ്‌കോഡ കടന്നിട്ടില്ല. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റായാണ് അടുത്തിടെ സ്‌കോഡ അവതരിപ്പിച്ച കൊഡിയാക്ക് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

അതേസമയം നികുതി വര്‍ധനവിന്റെ പൂര്‍ണ ഭാരം ഒറ്റയടിക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ചെക്ക് നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ല. ഇതേ കാരണം മുന്‍നിര്‍ത്തിയാണ് വിവിധ ഘട്ടങ്ങളിലായി കാര്‍ വില വര്‍ധിപ്പിക്കാനുള്ള സ്‌കോഡയുടെ തീരുമാനം.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

ആദ്യ ഘട്ടത്തില്‍ വിലയില്‍ ഒരു ശതമാനം വര്‍ധനവാണ് സ്‌കോഡ നടപ്പിലാക്കുക. ശേഷം ഘട്ടംഘട്ടമായി വിലവര്‍ധനവ് നാലു ശതമാനത്തിലെത്തും. 1.5 ലക്ഷം രൂപ വരെ വിലവര്‍ധനവ് സ്‌കോഡ കാറുകളില്‍ പ്രതീക്ഷിക്കാം.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

ഇറക്കുമതി ചെയ്യുന്ന എഞ്ചിനുകളെയും ഗിയര്‍ബോക്‌സുകളെയും ഔറംഗാബാദിലുള്ള പ്ലാന്റില്‍ നിന്നുമാണ് സ്‌കോഡ അസംബിള്‍ ചെയ്യുന്നത്. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ സ്‌കോഡ നടത്തുന്നുണ്ട്.

മാര്‍ച്ച് ഒന്നു മുതല്‍ സ്‌കോഡ കാറുകളുടെ വില കൂടും

നിലവിലുള്ള രണ്ടു ശതമാനം വിപണി വിഹിതം അഞ്ചു ശതമാനത്തില്‍ എത്തിക്കുകയാണ് സ്‌കോഡയുടെ ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #skoda #സ്കോഡ
English summary
Skoda Car Prices Increase. Read in Malayalam.
Story first published: Friday, February 23, 2018, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X