ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

By Dijo Jackson

ദൃഢത, സുരക്ഷ, വിശ്വാസ്യത - ഈ മൂന്നു കാര്യങ്ങള്‍ക്കും സ്‌കോഡ കാറുകള്‍ പണ്ടുമുതലെ പ്രശസ്തമാണ്. എന്നാല്‍ നിരയില്‍ ഏറ്റവും സുരക്ഷിതമെന്നു പ്രത്യേകം വിശേഷിപ്പിക്കാന്‍ സ്‌കോഡയ്ക്ക് ഒരു കാറില്ല. മൂന്നു വര്‍ഷം മുമ്പത്തെ കാര്യമാണിത്. സ്‌കോഡ നിരയില്‍ ഏറ്റവും സുരക്ഷിതമായൊരു കാര്‍ വേണമെന്നു കമ്പനി തീരുമാനമെടുത്തു.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

അത്തരമൊരു കാറിനെ പരീക്ഷിച്ചു വികസിപ്പിക്കുന്ന തിരിക്കിലായിരുന്നു ചെക്ക് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മൂന്നു വര്‍ഷവും. എന്തായാലും സ്‌കോഡയുടെ ശ്രമങ്ങള്‍ വെറുതെയായില്ല. ആദ്യ ബുള്ളറ്റ് പ്രൂഫ് കാറിനെ സ്‌കോഡ ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കി.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

സ്‌കോഡ സൂപേര്‍ബ് എസ്റ്റേറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ കാറിന്റെ ഒരുക്കം. സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് പുതിയ സൂപേര്‍ബ് എസ്റ്റേറ്റില്‍. വെടിയുണ്ടകളെയും ബോംബാക്രമണങ്ങളെയും ചെറുക്കാന്‍ പാകത്തിലാണ് കാറിന്റെ നിര്‍മ്മിതി.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

ഏതു സന്ദര്‍ഭത്തിലും അകത്തിരിക്കുന്ന യാത്രക്കാരുടെ സുരക്ഷ സ്‌കോഡ സൂപേര്‍ബ് ഉറപ്പുവരുത്തും. നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമാണ് ബുള്ളറ്റ് പ്രൂഫ് സൂപേര്‍ബിനെ സ്‌കോഡ അണിനിരത്തുന്നത്. ബോഡി പൂര്‍ണമായും കവചിതമെങ്കിലും അമിതഭാരം കാറിന്റെ പ്രകടനക്ഷമതയെ തെല്ലും ബാധിക്കില്ലെന്ന് കമ്പനി പറയുന്നു.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

രൂപഭാവത്തില്‍ കാറിന് പ്രത്യേകിച്ചു മാറ്റങ്ങളൊന്നുമില്ല. സാധാരണ സൂപേര്‍ബിന് സമാനമാണ് ബുള്ളറ്റ് പ്രൂഫ് പതിപ്പിന്റെ രൂപകല്‍പന. വിപണിയില്‍ വില 118,668 ബിട്ടീഷ് പൗണ്ട്. ഇന്ത്യയില്‍ ഏകദേശം 1.06 കോടി രൂപ.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പ്രത്യേക സൂപേര്‍ബ് ബുള്ളറ്റ് പ്രൂഫ് പതിപ്പില്‍. എഞ്ചിന് 188 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും. കാറുമായി ബന്ധപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ചെക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

ദൃഢതയേറിയ പാസഞ്ചര്‍ ക്യാബിന്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍ എന്നിവ കാറിന്റെ വിശേഷമാണ്. അടിയന്തര സന്ദര്‍ഭങ്ങളില്‍ ടയര്‍ പൊട്ടിയാലും കുറച്ചേറെ ദൂരം ഓടിച്ചുപോകാന്‍ കാറിന് പറ്റും. ഇന്ധനടാങ്കും കവചിതം.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

ബോഡി പാനലുകളില്‍ കവചമുള്ളതു കൊണ്ടു കാറിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ സസ്‌പെന്‍ഷനും ബ്രേക്കിംഗ് സംവിധാനവും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാന്‍ സൈറനുകളും ഫ്‌ളാഷറുകളും കാറിലുണ്ട്.

ഈ സ്‌കോഡ സൂപേര്‍ബിന് വില 1.06 കോടി രൂപ — കാരണമിതാണ്

ജിപിഎസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ബുള്ളറ്റ് പ്രൂഫ് സൂപേര്‍ബില്‍ എടുത്തു പറയണം. ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് പോലുള്ള ജര്‍മ്മന്‍ ആഢംബര നിര്‍മ്മാതാക്കളാണ് സുരക്ഷ വാഹനങ്ങളെ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരയില്‍.

കുറഞ്ഞ വിലയില്‍ എത്തുന്ന സ്‌കോഡ സൂപേര്‍ബ് ബുള്ളറ്റ് പ്രൂഫ് എഡിഷന്‍ ആഗോള വിപണിയില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #skoda
English summary
Skoda Superb Estate Goes Bullet And Bomb Proof. Read in Malayalam.
Story first published: Monday, June 4, 2018, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X