സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

By Dijo Jackson

സൂപ്പേര്‍ബ് കോര്‍പറേറ്റ് എഡിഷനുമായി സ്‌കോഡ. താളമേളങ്ങളൊന്നും കൂടാതെ പുതിയ സൂപ്പേര്‍ബ് കോര്‍പറേറ്റ് എഡിഷനെ വിപണിയില്‍ സ്കോഡ പുറത്തിറക്കി. 23.49 ലക്ഷം രൂപയാണ് സൂപ്പേര്‍ബ് കോര്‍പറേറ്റ് എഡിഷന് കമ്പനി നിശ്ചയിച്ചിരിക്കുന്ന പ്രാരംഭവില.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

ഉയര്‍ന്ന സെഡാനിലേക്ക് മാറണമെന്നു ആഗ്രഹിക്കുന്ന നിലവിലെ സ്‌കോഡ ഉപഭോക്താക്കള്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം പുറത്തിറക്കിയ പതിപ്പാണിത്. സാധാരണ സൂപ്പേര്‍ബില്‍ നിന്നും തെല്ലും മാറ്റങ്ങളില്ലാതെയാണ് സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനും അണിനിരക്കുന്നത്.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

നിലവില്‍ മൂന്നു പെട്രോള്‍ പതിപ്പുകളും രണ്ടു ഡീസല്‍ പതിപ്പുകളും സൂപ്പേര്‍ബിലുണ്ട്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുമ്പോള്‍ ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ ലഭ്യമാവുകയുള്ളൂ.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

സ്‌കോഡ സൂപ്പേര്‍ബിലുള്ള 1.8 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 177 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ തെരഞ്ഞെടുക്കാം.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സൂപ്പേര്‍ബ് ഡീസലില്‍ തുടിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ 175 bhp കരുത്തും 350 Nm toruqe ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലെത്തുക.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

സീനോണ്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, അഡാപ്റ്റീവ് ലൈറ്റ് സംവിധാനം, ഡിയ്‌പ്ലേയുള്ള റിയര്‍വ്യു ക്യാമറ, മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും സൂപ്പേര്‍ബിന് സ്‌കോഡ നല്‍കുന്ന ഫീച്ചറുകള്‍.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

യാത്രക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കന്നതിലും സൂപ്പേര്‍ബ് ഒട്ടും പിന്നിലല്ല. 12 വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ് ബട്ടണ്‍, വെന്റിലേഷനുള്ള മുന്‍ സീറ്റുകള്‍ തുടങ്ങിയ സ്‌കോഡ സെഡാന്റെ സവിശേഷതകളില്‍പ്പെടും.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി ഇരട്ട മുന്‍ എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളും സൂപ്പേര്‍ബില്‍ സ്‌കോഡ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും കാറില്‍ പരാമര്‍ശിക്കണം.

സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ, വില 23.49 ലക്ഷം

നിലവില്‍ സ്‌കോഡ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ കമ്പനി ലഭ്യമാക്കുന്നത്. മോഡല്‍ മികച്ച പ്രതികരണം നേടിയാല്‍ സൂപ്പേര്‍ബിന്റെ പുതിയ പതിപ്പായി കോര്‍പ്പറേറ്റ് എഡിഷനെ സ്‌കോഡ നല്‍കും.

Most Read Articles

Malayalam
കൂടുതല്‍... #skoda #new launches
English summary
Skoda Superb Corporate Edition Launched In India; Priced At Rs 23.49 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X