ഇന്ത്യയ്ക്കായി സ്‌കോഡയും ഫോക്‌സ്‌വാഗണും കാത്തുവെച്ച പുതിയ കാറുകള്‍

Written By:

ഇന്ത്യന്‍ വിപണിയില്‍ ശക്തമാകാനുള്ള പടയൊരുക്കത്തിലാണ് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ. കമ്പനി ഇന്ത്യയ്ക്ക് വേണ്ടി ചെറുകാറിനെ വികസിപ്പിക്കുന്ന കാര്യം വിപണിയ്ക്ക് അറിയാം. എന്നാല്‍ വരാനിരിക്കുന്ന പുതിയ സ്‌കോഡ മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യൂബി അടിത്തറയില്‍ നിന്നുമാണ് പുതിയ മോഡലുകളെ സ്‌കോഡ ഒരുക്കുക. ഇന്ത്യയില്‍ നിന്നുമാണ് പുതിയ കാറുകളുടെ ഉത്പാദനം കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

സ്‌കോഡയുടെ വിഷന്‍ എക്‌സ് കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള അവതാരമാകും ഇന്ത്യയില്‍ ആദ്യമെത്തുക. 2018 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് വിഷന്‍ എക്‌സ് കോണ്‍സെപ്റ്റിനെ കാഴ്ചവെച്ചത്.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ മോഡലില്‍ ചെക്ക് നിര്‍മ്മാതാക്കള്‍ സ്വീകരിക്കും. അകത്തളം വിശാലമായിരിക്കും, മോഡലില്‍ കൂടുതല്‍ റിയര്‍ സ്‌പേസും പ്രതീക്ഷിക്കാം.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

നീളമേറിയ വീല്‍ബേസാകും വിഷന്‍ എക്‌സ് കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെന്ന് നിര്‍മ്മാതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. സ്‌കോഡ വിഷന്‍ എക്‌സിന് പുറമെ ഫോക്‌സ്‌വാഗണ്‍ ടി-റോക്കും ഇങ്ങോട്ടെത്താനുള്ള മോഡലാണ്.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഈ വര്‍ഷം ടി-റോക്ക് ചൈനയിലെത്തും. ഇന്ത്യയില്‍ സ്‌കോഡ വിഷന്‍ എക്‌സിന്റെ ബോഡി പാനലുകള്‍ പങ്കിട്ടു ടി-റോക്കിന്റെ ചെലവ് കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

അതേസമയം ഇന്ത്യന്‍ വിപണിയില്‍ മോഡലുകളെ റീബാഡ്ജ് ചെയ്ത് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കില്ല. വിഷന്‍ എക്‌സിനും ടി-റോക്കിനും ശേഷം പുതുതലമുറ സ്‌കോഡ റാപിഡ്, പുതുതലമുറ ഫോക്‌സ്‌വാഗണ്‍ വെന്റോ, പുതുതലമുറ പോളോ ഹാച്ച്ബാക്കും ഇന്ത്യയിലെത്തും.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഇക്കാലയളവില്‍ ഘടകങ്ങളുടെ പ്രാദേശിക സമാരണം കമ്പനി വര്‍ധിപ്പിക്കും. ജനീവ മോട്ടോര്‍ ഷോ കണ്ട പുതുതലമുറ ഫാബിയയെും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കം സ്‌കോഡ നടത്തുന്നുണ്ട്.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഇന്ത്യന്‍ വരവില്‍ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഫാബിയയില്‍ പ്രതീക്ഷിക്കാം. പുതിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും പുതിയ വെന്റോ, റാപിഡ് സെഡാനുകള്‍ വിപണിയില്‍ എത്തുക.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്തുവെച്ച പുതിയ കാറുകൾ

ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയാകും കാറുകളുടെ ഒരുക്കം. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയാണ് സ്‌കോഡ വിഷന്‍ എക്‌സിന് പ്രധാന ഭീഷണി ഉയര്‍ത്താന്‍ സാധ്യത.

കൂടുതല്‍... #skoda
English summary
Skoda To Introduce Locally-Built New Models In India. Read in Malayalam.
Story first published: Sunday, March 11, 2018, 11:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark