വാഗണ്‍ആര്‍ അടിസ്ഥാനം, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

പുതിയ ചെറു എംപിവിയുടെ പണിപ്പുരയിലാണോ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി? കഴിഞ്ഞ ദിവസം ഗുര്‍ഗ്രാമില്‍ നിന്നും ക്യാമറ പകര്‍ത്തിയ സോലിയോയുടെ ചിത്രങ്ങള്‍ കമ്പനിയുടെ പുതിയ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

കോമ്പാക്ട് ഹാച്ച്ബാക്ക് വാഗണ്‍-ആറിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന പ്രീമിയം ചെറു എംപിവിയാണ് സോലിയോ. ജാപ്പനീസ് വിപണിയില്‍ സോളിയോ വന്‍ ഹിറ്റാണ്.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ഇന്ത്യന്‍ വിപണിയില്‍ സോലിയോ ചുവടുറപ്പിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇന്ത്യയില്‍ ഇതാദ്യമായാല്ല സോലിയോ എംപിവിയെ ക്യാമറ കണ്ടെത്തുന്നത്.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

2014 മുതല്‍ക്കെ ഗുര്‍ഗ്രാമിലുള്ള മാരുതി ഫാക്ടറിയ്ക്ക് സമീപം പരീക്ഷണയോട്ടം നടത്തുന്ന സോലിയോകള്‍ പതിവ് കാഴ്ചയാണ്. ഒരുപക്ഷെ 2018 ഓട്ടോ എക്‌സ്‌പോയ്ക്കുള്ള മാരുതിയുടെ മുന്നൊരുക്കമാകാം സോലിയോ എംപിവി.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന വാഗണ്‍ആറിലും നീളമേറിയ വീല്‍ബേസിലാണ് സോലിയോയുടെ ഒരുക്കം. ഒപ്പം സ്ലൈഡിംഗ് ഡോറുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സീറ്റിംഗ് ലേഔട്ടും സോലിയോയുടെ വിശേഷങ്ങളാണ്.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സീറ്റര്‍ പരിവേഷത്തിലാണ് സോലിയോ രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്നത്. അതേസമയം ഇന്ത്യന്‍ വരവില്‍ സോലിയോയ്ക്ക് എഴു സീറ്റര്‍ എംപിവി പരിവേഷം ലഭിക്കാനാണ് സാധ്യത.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ കമ്പനി ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരുപക്ഷെ സോലിയോ ആകാം അവതരിക്കാനിരിക്കുന്ന ഏഴു സീറ്റര്‍ വാഗണ്‍ആര്‍.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

ഹൈബ്രിഡ് പിന്തുണയോടെയുള്ള 1.2 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് സോലിയോ രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്നത്. 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് സോലിയോയില്‍ സാന്നിധ്യമറിയിക്കുന്നതും.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഗണ്‍ആറിനെ ഈ വര്‍ഷം രണ്ടാം പാദത്തോടെ ഇന്ത്യയില്‍ മാരുതി അവതരിപ്പിക്കും. അഞ്ചു, ഏഴു സീറ്റര്‍ പരിവേഷങ്ങളെയാണ് വാഗണ്‍ആറില്‍ മാരുതി നല്‍കാനിരിക്കുന്നത്.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഗണ്‍ആറിന്റെ എഞ്ചിനില്‍ കാര്യമായ ഭേദഗതികള്‍ മാരുതി നടപ്പാക്കില്ലെന്നാണ് സൂചന. നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ K-Series പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും പുതിയ വാഗണ്‍ആറും വന്നെത്തുക.

അടിസ്ഥാനം വാഗണ്‍ആര്‍, ചെറു എംപിവിയുമായി മാരുതി; സോലിയോയുടെ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഗണ്‍ആറിന്റെ വേരിയന്റുകളില്‍ ഉടനീളം എബിഎസും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുമെന്നും സൂചനയുണ്ട്.

Spy Image Source: TeamBHP

കൂടുതല്‍... #maruti suzuki #spy pics #maruti #മാരുതി
English summary
WagonR-Based Solio Mini MPV Spotted In India. Read in Malayalam.
Story first published: Sunday, January 28, 2018, 13:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark