TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണി മുഴക്കി പുതിയ വിറ്റാര — ഇത്, മാരുതി ബ്രെസ്സയുടെ മുതിര്‍ന്ന സഹോദരന്
ഇന്ത്യയില്‍ വിറ്റാര എസ്യുവിയെ കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങള്‍ മാരുതി തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. കോമ്പാക്ട് എസ്യുവി നിരയില്‍ വിറ്റാര ബ്രെസ്സയ്ക്ക് കാര്യങ്ങള്‍ ഭദ്രമാണ്. വിറ്റാര ബ്രെസ്സ കൈയ്യടക്കുന്ന ആധിപത്യം ഹ്യുണ്ടായി ക്രെറ്റ അടക്കിവാഴുന്ന എസ്യുവി നിരയില്‍ മുതിര്‍ന്ന വിറ്റാരയ്ക്കും ആവര്‍ത്തിക്കാന്‍ കഴിയുമെന്നു മാരുതി ഉറച്ചുവിശ്വസിക്കുന്നു.
നിലവില്‍ 2018 മോഡല്‍ വിറ്റാര എസ്യുവിയെയാണ് കമ്പനി ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ചിത്രം മാറാന്‍ പോവുകയാണ്. അത്യുഗ്രന്‍ ഫീച്ചറുകളും രൂപമാറ്റങ്ങളും ഒരുങ്ങുന്ന 2019 വിറ്റാര ഫെയ്സ്ലിഫ്റ്റിനെ സുസുക്കി ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു.
ഈ വര്‍ഷാവസാനം യൂറോപ്യന്‍ വിപണിയില്‍ പുതിയ വിറ്റാര ആദ്യം വില്പനയ്ക്കെത്തും. പുതിയ ഗ്രില്ലും ഹെഡ്ലാമ്പ് ഘടനയുമാണ് വിറ്റാര ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈന്‍ സവിശേഷതകളില്‍ മുഖ്യം. എസ്യുവിയുടെ ടെയില്‍ലാമ്പുകളും കമ്പനി പരിഷ്കരിച്ചു.
മെറ്റാലിക് ടര്‍ഖോയിസ് നിറശൈലി പുതിയ വിറ്റാരയുടെ കാഴ്ച്ചപ്പകിട്ടിന് പുതിയ നിര്‍വചനം നല്കുന്നു. 4.2 മീറ്ററാണ് എസ്യുവിയുടെ നീളം. ക്രോം ഗ്രില്ല്, പുതിയ ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരുണ്ട പിന് വിന്‍ഡ്ഷീല്‍ഡ് എന്നിവയെല്ലാം മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.
B പില്ലറിന് കറുപ്പാണ് നിറം. വീല്‍ ആര്‍ച്ചുകള്‍ക്ക് അടിവരയിടുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും പുതിയ 15 ഇഞ്ച് അലോയ് വീലുകളും വിറ്റാര ഫെയ്സ്ലിഫ്റ്റില്‍ എടുത്തുപറയണം.
അകത്തളത്തില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പൂര്‍ണ്ണമായും പരിഷ്കരിച്ചു. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് നടുവില്‍ ചെറിയ കളര്‍ എല്‍സിഡി സ്ക്രീന്‍ ഇനിയുണ്ടാകും.
ഇരട്ട സെന്‍സര്‍ ബ്രേക്ക് പിന്തുണ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് - പ്രിവന്‍ഷന്‍, ട്രാഫിക് സൈന്‍ റെക്കഗ്നീഷന്‍, ബ്ലൈന്‍ഡ് സ്പോട് മോണിട്ടര്‍, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നീ ഫീച്ചറുകള്‍ സുരക്ഷയുടെ ഭാഗമായി വിറ്റാരയില്‍ ഒരുങ്ങും.
രാജ്യാന്തര നിരയില്‍ എസ്-ക്രോസിനും മുകളിലാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള സുസുക്കി വിറ്റാരയുടെ സ്ഥാനം. വിറ്റാരയിലുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 118 bhp കരുത്തും 156 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന് 138 bhp കരുത്തും 220 Nm torque -മാണ് അവകാശപ്പെടുന്നത്. 118 bhp കരുത്തും 320 Nm torque ഉം പരമാവധിയേകാന്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കഴിയും. വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.
ഓള് വീല്‍ ഡ്രൈവ് സംവിധാനം ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 2018 വിറ്റാരയില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് പതിപ്പുകളും ലഭ്യമാകും.
ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ ഒമ്പതു മുതല്‍ 15 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ വിറ്റാരയുടെ എതിരാളികള്‍.