ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

Written By:

വിറ്റാരയെ ഇങ്ങോട്ടു എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മാരുതി. യൂട്ടിലിറ്റി വാഹനനിര വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ എര്‍ട്ടിഗയും എസ്-ക്രോസും വിറ്റാര ബ്രെസ്സയും അടങ്ങുന്നതാണ് മാരുതിയുടെ യൂട്ടിലിറ്റി നിര.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് മാരുതിയ്ക്ക്. ഈ പ്രതീക്ഷയിലാണ് ഹ്യുണ്ടായി ക്രെറ്റയുള്ള എസ്‌യുവി നിരയിലേക്ക് കമ്പനിയുടെ നോട്ടവും.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

വിറ്റാര ബ്രെസ്സയുടെ വിജയം വിറ്റാരയും ഏറ്റുപിടിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. തുടരെ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന വിറ്റാര എസ്‌യുവി മാരുതിയുടെ തിടുക്കം വെളിപ്പെടുത്തുന്നു.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

വിറ്റാര ബ്രെസ്സയെക്കാളും വലുപ്പമുണ്ട് വിറ്റാരയ്ക്ക്. നാലു മീറ്ററിന് മേലെയാണ് നീളം. രൂപത്തിലും ഭാവത്തിലും പക്വത പ്രകടം. ടര്‍ഖോയിസ് മെറ്റാലിക് നിറത്തിലുള്ള വിറ്റാരയെയാണ് ഏറ്റവും ഒടുവില്‍ ക്യാമറ പിടികൂടിയത്.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

സുസൂക്കിയുടെ ചിഹ്നം മറച്ചാണ് വിറ്റാരയുടെ പരീക്ഷണയോട്ടം. എന്നാല്‍ മാരുതി സുസൂക്കിക്ക് കീഴിലാണ് വിറ്റാര രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് എസ്‌യുവിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ വെളിപ്പെടുത്തുന്നു.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

ഇതോടെ മാരുതി വിറ്റാര ഇന്ത്യയില്‍ എത്തുമെന്ന അഭ്യൂഹം സ്ഥിരീകരിക്കപ്പെട്ടു. ക്രോം ഗ്രില്ലാണ് എസ്‌യുവിക്ക്. മുന്നിലുള്ള ഫോഗ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും വിറ്റാരയുടെ മുഖത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് വിറ്റാരയില്‍. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വിറ്റാരയാണ് ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങിയത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് എസ്‌യുവിയുടെ ഒരുക്കം.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് പുതുതലമുറ സുസൂക്കി വിറ്റാര അണിനിരക്കുന്നത്. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് വിറ്റാര എസ്‌യുവി യൂറോപ്യന്‍ വിപണിയില്‍ എത്തുന്നതും.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

4,175 mm നീളവും, 1,755 mm വീതിയും, 1,610 mm ഉയരവുമാണ് വിറ്റാര എസ്യുവിക്കുള്ളത്. 2,500 mm നീളമേറിയതാണ് വിറ്റാരയുടെ വീല്‍ബേസ്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകളെ വിറ്റാരയില്‍ പ്രതീക്ഷിക്കാം.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

എത്താനിരിക്കുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലും പുതിയ എഞ്ചിനുകളാകും ഇടംപിടിക്കുക. ബ്രെസ്സയ്ക്ക് സമാനമായ ചതുര ഡിസൈനാണ് വിറ്റാരയ്ക്കും. അകത്തളം വിശാലവും കൂടുതല്‍ പ്രീമിയവുമായിരിക്കും.

ഉറപ്പിച്ചു, മാരുതി വിറ്റാര ഇന്ത്യയിലേക്ക്; എതിരാളി ഹ്യുണ്ടായി ക്രെറ്റ

പത്തു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വിറ്റാര എസ്യുവിയില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500 മോഡലുകളാകും ഇന്ത്യയില്‍ മാരുതി വിറ്റാരയുടെ പ്രധാന എതിരാളികള്‍.

Image Source: TeamBHP

കൂടുതല്‍... #maruti suzuki #spy pics
English summary
Suzuki Vitara Spotted Testing In India. Read in Malayalam.
Story first published: Friday, April 6, 2018, 14:13 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark