ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ പുതിയ 45X ഹാച്ച്ബാക്ക് തകര്‍ക്കും!

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

തിരക്കും ബഹളങ്ങളുമായി ഓട്ടോ എക്‌സ്‌പോയുടെ ആദ്യ രണ്ടു ദിനങ്ങള്‍ കടന്നു പോയി. ഇന്ത്യന്‍ നിര്‍മ്മാതാക്കളും രാജ്യാന്തര നിര്‍മ്മാതാക്കളും പുതിയ അവതാരങ്ങളെ കാഴ്ചവെക്കാന്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ഏതു കണ്ടു നില്‍ക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു സന്ദര്‍ശകര്‍.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

എന്തായാലും കോണ്‍സെപ്റ്റ് മോഡലുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളാണ് ഇക്കുറി അമ്പരപ്പിച്ചത്. ടാറ്റയുടെ സ്റ്റാളില്‍ കണ്ട ഭീമന്‍ H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ നടുക്കം മാറും മുമ്പെ തൊട്ടപ്പുറത്ത് കിടപ്പുണ്ട് 'പുതിയ ലോകത്ത്' നിന്നും എത്തിയ പ്രീമിയം ഹാച്ച്ബാക്ക് കോണ്‍സെപ്റ്റ്.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

45X എന്നാണ് ടാറ്റയുടെ പ്രീമിയം കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്റെ പേര്. 45X കോണ്‍സെപ്റ്റിനെ ആദ്യം കണ്ടപ്പോള്‍ ടൈം ട്രാവല്‍ സിനിമകളില്‍ എവിടെയോ ഇവനെ കണ്ടിട്ടില്ലേ എന്ന സംശയം മനസിൽ തോന്നും.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് 45X ഹാച്ച്ബാക്കിന്റെ പ്രധാന ആകര്‍ഷണം. യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള സുപ്രധാന കാറുകളുടെ വിശേഷങ്ങളെല്ലാം 45X പ്രീമിയം കോണ്‍സെപ്റ്റ് ഹാച്ച്ബാക്കില്‍ കാണാം.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്കുള്ള ഒരു ആമുഖം കൂടിയാണ് 45X കോണ്‍സെപ്റ്റ്. ഒഴുകിയിറങ്ങുന്ന മുന്‍വശത്തും, മൂര്‍ച്ചയേറി നില്‍ക്കുന്ന പിന്‍വശത്തും കയ്യൊപ്പ് ചാര്‍ത്താന്‍ ടാറ്റ മറന്നിട്ടില്ല.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

അജൈല്‍ ലൈറ്റ് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറിലാണ് ടാറ്റ 45X ഹാച്ച്ബാക്കിന്റെ ഒരുക്കം. നെക്‌സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈനിനെ പ്രീമിയം ഹാച്ച്ബാക്ക് കോണ്‍സെപ്റ്റിലേക്കും ടാറ്റ കൊണ്ടുവന്നിട്ടുണ്ട്.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

കോണ്‍സെപ്റ്റിലുള്ള ഹ്യുമാനിറ്റി ലൈന്‍ ഫ്യൂച്ചറിസ്റ്റിക് ഗ്രില്ലിനെയും അഗ്രസീവ് ഹെഡ്‌ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. നെക്‌സോണ്‍, ടിയാഗൊ, ടിഗോര്‍ മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ് ബോണറ്റ്.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

A-Pillar ല്‍ നിന്നും മുകളിലേക്ക് ഒഴുകി നീളുന്ന ഷൗള്‍ഡര്‍ ലൈന്‍ റിയര്‍ എന്‍ഡില്‍ ഭംഗിയായാണ് അലിഞ്ഞു ചേരുന്നത്. ബ്ലാക്ഡ്-ഔട്ട് തീമിലാണ് A-Pillar, B-Pillar കള്‍.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബ്ലാക്ഡ് ഔട്ട് റൂഫ് സ്‌പോയിലര്‍, ആഗ്രസീവ് ടെയില്‍ ലാമ്പിലേക്ക് എത്തി നില്‍ക്കുന്ന ഷാര്‍പ് ക്യാരക്ടര്‍ ലൈന്‍ എന്നിവയാണ് ടാറ്റ 45X ന്റെ മറ്റു വിശേഷങ്ങള്‍.

ചെയ്യാന്‍ പറ്റുന്നതേ ടാറ്റ പറയൂ; അപ്പോ പിന്നെ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക് തകര്‍ക്കും!

2019 ഓടെ 45X ന്റെ ഉത്പാദന പതിപ്പുമായി ടാറ്റ വിപണിയില്‍ അവതരിക്കും. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ക്കുള്ള ടാറ്റയുടെ ഉത്തരമാകും പുതിയ പ്രീമിയം ഹാച്ച്ബാക്ക്.

കൂടുതല്‍... #tata motors #tata #Auto Expo 2018 #ടാറ്റ
English summary
Tata 45X Premium Hatchback Concept Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark