TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് ടാറ്റയുടെ പുതിയ ഇലക്ട്രിക് സെഡാന് — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!
കോണ്‍സെപ്റ്റ് മോഡലുകളായി ടാറ്റ കാഴ്ചവെച്ച H5X എസ്യുവിയും 45X ഹാച്ച്ബാക്കും സമീപഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന കാര്യം ഉറപ്പ്. എന്നാല്‍ ഇവര്‍ക്കു ശേഷം നിരയില്‍ പിറന്ന ഭാവി സെഡാനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. 2018 ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ഇ-വിഷന്‍ ഇലക്ട്രിക് സെഡാന് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ടാറ്റയുടെ പ്രീമിയം സെഡാന്. ഒരുക്കം കമ്പനിയുടെ പുതിയ 'ഒമേഗ' (OMEGA) അടിത്തറയില്‍ നിന്നും. ഇനി മുതല്‍ വരാനിരിക്കുന്ന ടാറ്റയുടെ എല്ലാ വൈദ്യുത മോഡലുകള്‍ക്കും (4.3 മീറ്ററില്‍ കൂടുതല്‍ നീളം) ഒമേഗയാണ് അടിത്തറ.
ആല്‍ഫ അല്ലെങ്കില്‍ എഎംപി അടിത്തറയിലാണ് ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ഭാവി ഹാച്ച്ബാക്കുകളും സെഡാനുകളും ചെറു എസ്യുവികളും അണിനിരക്കുക. കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയിലാണ് കാറിന്റെ രൂപകല്പന. ഇക്കാരണത്താല്‍ തന്നെ ഭാവിശൈലിയാണ് ഇ-വിഷന്‍ സെഡാന് കോണ്‍സെപ്റ്റിന്.
ജനീവ മോട്ടോര്‍ ഷോയ്ക്ക് ശേഷം ഇ-വിഷന്‍ സെഡാനെ ആരും കണ്ടില്ല; മോഡലിനെ കുറിച്ച് ടാറ്റ നിശബ്ദനായി എന്നു പറയുന്നതാകും ശരി. പുതിയ എസ്യുവിയെ പരീക്ഷിക്കുന്ന തിരക്കിലാണ് ടാറ്റ. എന്നാല്‍ ഏവരും മറന്നുതുടങ്ങിയ ടാറ്റയുടെ പുതിയ ഇലക്ട്രിക് സെഡാന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പുറത്തുവന്നു.
കെട്ടിടത്തിന് വെളിയില്‍ നിര്‍ത്തിയിട്ട നിലയിലാണ് കോണ്‍സെപ്റ്റ് കാറിന്റെ ചിത്രങ്ങള്‍. സ്ഥലം അജ്ഞാതം. പ്രീമിയം ഹാച്ച്ബാക്ക് 45X -ന് സമാനമായ മുഖരൂപമാണ് ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്.
എന്നാല്‍ ഹാച്ച്ബാക്കില്‍ കണ്ടതിലും വലിയ ഗ്രില്ലാണ് ഇ-വിഷനെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അലൂമിനിയം കൊണ്ടു തൂകി മിനുക്കിയ 'ഹ്യുമാനിറ്റി ലൈന്‍' ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. കാറിന് ചുറ്റും ഹ്യുമാനിറ്റി ലൈന്‍ ദൃശ്യമാണ്.
21 ഇഞ്ച് അലോയ് വീല്‍; എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ അലോയ്ക്ക് ഇത്ര വലുപ്പമുണ്ടാകില്ല. ഫ്രെയിം രഹിത ഡോറുകളാണ് ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്റെ മറ്റൊരു വിശേഷം. ആഢംബരം നിറഞ്ഞു തുളുമ്പുകയാണ് അകത്തളത്തില്‍.
തടിയിലും തുകലിലും തീര്‍ത്ത നിലയിലാണ് അകത്തളത്തിന്റെ ചിത്രങ്ങള്‍. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് കാറില്‍. ഡാഷ്ബോര്‍ഡിന് നടുവില്‍ പിന്നിലേക്ക് മടിക്കവെയ്ക്കാവുന്ന ടച്ച്സ്ക്രീനും കാണാം.
നൂതന ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ഹ്യുമണ്‍ മെഷീന് ഇന്റര്‍ഫെയ്സ്, ഡ്രൈവ് അനാലിറ്റിക്സ്, ജിയോസ്പാഷ്യല്‍ നാവിഗേഷന്‍ പോലുള്ള അത്യാധുനിക ഫീച്ചറുകളുടെ സുരക്ഷയുടെ ഭാഗമായി സെഡാനിലുണ്ട്.
പൂര്‍ണ ഇലക്ട്രിക് സെഡാനായാകും ഇ-വിഷന്‍ വിപണിയില്‍ എത്തുക. എന്നാല്‍ സി-സെഗ്മന്റ് നിരയിലേക്ക് ഇ-വിഷനെ ടാറ്റ അവതരിപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. നിലവില്‍ ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി, മാരുതി സിയാസ് എന്നിവരാണ് സി-സെഗ്മന്റ് നിരയിലെ താരങ്ങള്‍.
Spy Image Source: Autocar Forum