ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

By Dijo Jackson

ടാറ്റയുടെ പുതിയ H5X എസ്‌യുവിയില്‍ വമ്പന്‍ പ്രതീക്ഷകളാണ് വിപണിയ്ക്ക്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഭീമന്‍ എസ്‌യുവിയെ ടാറ്റ കാഴ്ചവെച്ചപ്പോള്‍ കാഴ്ച്ചക്കാര്‍ ഒന്നടങ്കം അമ്പരന്നു. ടാറ്റയ്ക്ക് ഇതെന്തു പറ്റി, പഴയ ഇന്‍ഡിക്ക രൂപങ്ങള്‍ എവിടെയുമില്ല. ലോകോത്തര മോഡലുകളോട് കിടിപിടിക്കുന്ന രൂപകല്‍പന. H5X, 45X, ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റുകളെ കണ്ട മാത്രയില്‍ വിപണി മന്ത്രിച്ചു, ടാറ്റ പഴയ ടാറ്റയല്ല!

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്ന വിധത്തിലാണ് പുതിയ ടാറ്റ കാറുകളുടെ രൂപവും ഭാവവും. കൂട്ടത്തില്‍ ആദ്യം വരിക H5X എസ്‌യുവി. മോഡല്‍ പിന്തുടരുക കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി. കോണ്‍സെപ്റ്റ് രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ പ്രൊഡക്ഷന്‍ പതിപ്പിന് സംഭവിക്കില്ലെന്ന് ടാറ്റ സൂചന നല്‍കി കഴിഞ്ഞു.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

നെക്‌സോണിലും, ടിഗോറിലും, ടിയാഗൊയിലും ടാറ്റ വാക്കു പാലിച്ചു. H5X -ലും കമ്പനി പ്രതീക്ഷ തെറ്റിക്കില്ലെന്നു ജനത വിശ്വസിക്കുന്നു. എക്‌സ്‌പോയില്‍ കണ്ടതു പോലെ പക്വതയുള്ള പരുക്കന്‍ ഭാവമായിരിക്കും വരാനുള്ള ടാറ്റ H5X -ന്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

തുടരെ ക്യാമറയ്ക്ക് മുന്നില്‍പ്പെടുന്ന എസ്‌യുവി ടാറ്റയുടെ മുന്നൊരുക്കങ്ങള്‍ സമയാസമയം വെളിപ്പെടുത്തുകയാണ്. പുതിയ ചിത്രങ്ങളും ഈ പതിവു തെറ്റിക്കുന്നില്ല. ഹൈ ആള്‍റ്റിട്യൂഡ് ടെസ്റ്റിന് ഇറങ്ങിയ ടാറ്റ എസ്‌യുവിയാണ് ഇക്കുറി ചിത്രങ്ങളില്‍.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

എന്നത്തേയും പോലെ കനത്ത രീതിയില്‍ എസ്‌യുവികളെ ടാറ്റ തുണിയുടുപ്പിച്ചിട്ടുണ്ട്. ടാറ്റ H5X എസ്‌യുവിയെ സംബന്ധിച്ചു ഹൈ ആള്‍റ്റിട്യൂഡ് ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ അടിത്തറയില്‍ ഒരുങ്ങുന്ന എസ്‌യുവിയെ ഓഫ്‌റോഡറെന്നു വിശേഷിപ്പിക്കാനാണ് കമ്പനിക്ക് താത്പര്യം.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

ഡിസ്‌കവറി സ്‌പോര്‍ടിന് സമാനമായ പൂര്‍ണ ഇതര സസ്‌പെന്‍ഷന്‍ സംവിധാനവും സ്റ്റീയറിംഗ് വീലും എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. അതേസമയം വില നിയന്ത്രിച്ചു നിര്‍ത്താന്‍ അലൂമിനിയം ഘടകങ്ങള്‍ക്ക് പകരം സ്റ്റീല്‍ ഘടകങ്ങള്‍ H5X -ല്‍ ഒരുങ്ങും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

1,650 കിലോയോളം ഭാരം എസ്‌യുവിക്കുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീല്‍ബേസ് ഡിസ്‌കവറി സ്‌പോര്‍ടിന് സമാനമായിരിക്കും. അതായത് വീല്‍ബേസിന് നീളം 2,741 mm. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും H5X അവകാശപ്പെടും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

എസ്‌യുവിയുടെ രൂപഭാവങ്ങളിലേക്ക് പുതിയ ചിത്രങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. പക്വതയേറിയ ഷൗള്‍ഡര്‍ ലൈനാണ് H5X -ന്. പിന്നിലേക്ക് എത്തുമ്പോള്‍ ഷൗള്‍ഡര്‍ ലൈന്‍ മുഴച്ചു നില്‍ക്കുന്നുണ്ടെന്നതും ശ്രദ്ധേയം.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. നെക്സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈനിനെ H5X -ലേക്കും ടാറ്റ കൊണ്ടുവരും. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിന്‍ H5X -ല്‍ തുടിക്കുമെന്നാണ് വിവരം.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

140 bhp -ക്ക് മേലെ കരുത്ത് എഞ്ചിന് സൃഷ്ടിക്കാനാവും. ഇതേ എഞ്ചിനാണ് ജീപ് കോമ്പസിലും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ എസ്‌യുവിയില്‍ ടാറ്റ നല്‍കും. H5X ന് പുറമെ H7X എന്ന ഏഴു സീറ്റര്‍എസ്‌യുവി പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

H7X -ന് H5X -നെക്കാളും നീളം കൂടുതലാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ പില്ലറുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ H7X -നെ H5X -ല്‍ നിന്നും വേറിട്ടു നിര്‍ത്തും. C പില്ലറിലേക്ക് ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് H5X -ന്. എന്നാല്‍ H7X എസ്‌യുവിക്ക് ചതുര മേൽക്കൂരയാണ്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

മൂന്നാം നിര സീറ്റുകളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഈ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനില്‍ H5X എസ്‌യുവിയുടെ തനി പകര്‍പ്പാണ് H7X. വിശാലമായ ആഢംബരം നിറഞ്ഞ അകത്തളമായിരിക്കും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവികള്‍ക്ക്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, സണ്‍റൂഫ്, സറൗണ്ട് ശബ്ദ സംവിധാനം, ആറു എയര്‍ബാഗുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ടാറ്റ H7X -ല്‍ പ്രതീക്ഷിക്കാം. അടുത്തവര്‍ഷം ആദ്യപാദത്തില്‍ അഞ്ചു സീറ്റര്‍ H5X എസ്‌യുവി വിപണിയില്‍ യാഥാര്‍ത്ഥ്യമാകും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ പുതിയ ടാറ്റ H5X, പ്രതീക്ഷകള്‍ വാനോളം

ജീപ് കോമ്പസിനുള്ള ടാറ്റയുടെ മറുപടിയാണ് പുതിയ H5X. ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ക്കും ടാറ്റ H5X ഭീഷണി മുഴക്കും. 16 ലക്ഷം രൂപയില്‍ മോഡലിന് വില തുടങ്ങുമെന്നാണ് കരുതുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V എന്നിവരോടാണ് ടാറ്റ H7X -ന്റെ അങ്കം.

Spy Image Source: CarDekho

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata H5X SUV Rivalling Jeep Compass Spotted Again. Read in Malayalam.
Story first published: Saturday, June 23, 2018, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X