രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

Written By:

റോഡിലൂടെ മാത്രമല്ല, കല്ലിലും മുള്ളിലും വെച്ച് H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് ടാറ്റ. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ H5X എസ്‌യുവിയെ അറിയാത്തവര്‍ ചുരുക്കം മാത്രം.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ആദ്യ വരവ് 2018 ഓട്ടോ എക്‌സ്‌പോയിലൂടെ. ഒരുക്കം ടാറ്റയുടെ പുതിയ ഒമേഗ (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സസ്) അടിത്തറയില്‍. പേരുകേട്ട ലാന്‍ഡ് റോവര്‍ LR4 ഷാസിയാണ് ഒമേഗയ്ക്ക് അടിസ്ഥാനം.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

എന്തായാലും ഓട്ടോ എക്‌സ്‌പോയ്ക്ക് പിന്നാലെ എസ്‌യുവിയുമായി ടാറ്റ റോഡിലേക്ക് ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അടുത്ത കാലത്തായി തുടരെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ടാറ്റ H5X.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഇപ്പോള്‍ എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് ക്ഷമതയും പരസ്യമായി പരീക്ഷിച്ചു നോക്കുകയാണ് ടാറ്റ. പതിവുപോലെ കനത്ത രീതിയില്‍ മൂടിമറച്ചാണ് എസ്‌യുവിയുടെ പരീക്ഷണയോട്ടം.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ അലോയ് വീലുകള്‍, ക്ലിയര്‍ സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെ കുറിച്ചുള്ള ധാരണ പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. പക്വതയാര്‍ന്ന ഷൗള്‍ഡര്‍ ലൈനാണ് എസ്‌യുവിക്ക്.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

പിന്നിലേക്ക് എത്തുമ്പോള്‍ ഷൗള്‍ഡര്‍ ലൈന്‍ മുഴച്ചു നില്‍ക്കുന്നുണ്ടെന്നതും ശ്രദ്ധേയം. ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും H5X ന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ ശൈലി സ്വീകരിക്കുന്ന ആദ്യ അവതാരം കൂടിയാണ് H5X. ഹെക്‌സഗണല്‍ ഗ്രില്ലാണ് മോഡലിന്. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റ H5X കോണ്‍സെപ്റ്റ് എസ്‌യുവിക്കുണ്ട്.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

2,740 mm നീളമേറിയ വീല്‍ബേസിലാണ് എസ്‌യുവിയുടെ ഒരുക്കം. H5X പ്രൊഡക്ഷന്‍ പതിപ്പിനും ഏറെക്കുറെ ഇതേ ആകാരവും വലുപ്പവുമായിരിക്കും. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിന്‍ തുടപ്പിലാണ് എസ്‌യുവി ഒരുങ്ങുന്നതെന്നാണ് സൂചന.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഇതേ എഞ്ചിനാണ് ജീപ് കോമ്പസിലും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ എസ്‌യുവിയില്‍ ടാറ്റ നല്‍കും. H5X ന് പുറമെ H7X എന്ന ഏഴു സീറ്റര്‍ എസ്‌യുവി പതിപ്പിനെയും അണിയറിയില്‍ ഒരുക്കുന്നുണ്ട് ടാറ്റ.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

H7X ന് H5X നെക്കാളും നീളം കൂടുതലുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ പില്ലറുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ H7X നെ H5X ല്‍ നിന്നും വേറിട്ടു നിര്‍ത്തും. C പില്ലറിലേക്ക് ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് H5X ന്.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ ചതുര മേല്‍ക്കൂരയാണ് H7X എസ്‌യുവിക്ക്. മൂന്നാം നിര സീറ്റുകളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഈ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനില്‍ H5X എസ്‌യുവിയുടെ തനി പകര്‍പ്പാണ് H7X.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

വിശാലമായ ആഢംബരം നിറഞ്ഞ അകത്തളമായിരിക്കും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവികള്‍ക്ക്. HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, സണ്‍റൂഫ്, സറൗണ്ട് സംവിധാനം, ആറു എയര്‍ബാഗുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ടാറ്റ H7X ല്‍ പ്രതീക്ഷിക്കാം.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

2019 ഓടെ എസ്‌യുവികള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന. 16 ലക്ഷം രൂപ വരെ ടാറ്റ H5X ന് പ്രതീക്ഷിക്കാം. വരവില്‍ ജീപ് കോമ്പസാകും മോഡലിന്റെ മുഖ്യഎതിരാളി.

രണ്ടും കല്‍പിച്ചാണ് ടാറ്റ; H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V എന്നിവര്‍ക്കുള്ള ടാറ്റയുടെ ഉത്തരമാണ് വരാനിരിക്കുന്ന H7X എസ്‌യുവി.

Spy Image Source: Rushlane

കൂടുതല്‍... #tata motors #spy pics
English summary
Tata H5X SUV Spotted Testing Again. Read in Malayalam.
Story first published: Monday, April 16, 2018, 14:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark