പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

Written By:

കോണ്‍സെപ്റ്റ് മോഡലുകളെ ചറപറ നിരത്തുന്നതില്‍ അല്ല കാര്യം. കോണ്‍സെപ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകണം. മുമ്പ് ടിയാഗൊയിലും, നെക്‌സോണിലും ടാറ്റ ഇക്കാര്യം കാണിച്ചുതന്നു. ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയിലും കണ്ടു ടാറ്റയുടെ ചില ഭാവി അവതാരങ്ങളെ.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

എന്തായാലും ഓട്ടോ എക്‌സ്‌പോയുടെ ആലസ്യം വിട്ടുമാറും മുമ്പെ കോണ്‍സെപ്റ്റ് എസ്‌യുവിയുമായി ടാറ്റ റോഡിലേക്ക് ഇറങ്ങി. കേട്ടത് ശരിയാണ്, പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ H5X എസ്‌യുവിയെ ഇന്ത്യന്‍ നിരത്തില്‍ നിന്നും ക്യാമറ പിടികൂടിയിരിക്കുകയാണ്.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ദേഹമാസകലം തുണി കൊണ്ടു മറച്ച ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയെ പൂനെയില്‍ നിന്നുമാണ് ക്യാമറ പകര്‍ത്തിയത്. ഹെഡ്‌ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും എസ്‌യുവിയില്‍ താത്കാലികം മാത്രം.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പാണിത്. പൂര്‍ണമായും മറയ്ക്ക്‌പ്പെട്ടതിനാല്‍ ഡിസൈനിനെ കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കില്ല.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ മാരുതി എസ്-ക്രോസിനെനക്കാളും വലുപ്പം ടാറ്റ H5X ന് ഉണ്ടെന്ന കാര്യം ചിത്രങ്ങളില്‍ വ്യക്തം. ഒമേഗ (ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറയാണ് ടാറ്റ H5X ന് അടിസ്ഥാനം.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടും ഇതേ അടിത്തറയില്‍ നിന്നുമാണ്. കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയ്ക്കും H5X എസയുവി തുടക്കം കുറിക്കും.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഊതിവീര്‍പ്പിച്ച വീല്‍ ആര്‍ച്ചുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യൂവല്‍ ടോണ്‍ ബമ്പര്‍, എല്‍ിഡി ഹെഡ്‌ലൈറ്റ്, പിന്നിലേക്ക് വലിഞ്ഞ ടെയില്‍ ലൈറ്റ് എന്നിവ എസ്‌യുവിയുടെ പ്രത്യേകതകളാകും.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

എസ്‌യുവിയുടെ അകത്തളം വിശാലമായിരിക്കുമെന്നാണ് സൂചന. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും വരാനിരിക്കുന്ന എസ്‌യുവിയില്‍. എഞ്ചിന് പരമാവധി 140-170 bhp കരുത്ത് സൃഷ്ടിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഒമ്പത് സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് H5X ല്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളും നാലു വീല്‍ ഡ്രൈവ് സംവിധാനവും എസ്‌യുവിയില്‍ ഒരുങ്ങും.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പരിവേഷങ്ങള്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്ക് പ്രതീക്ഷിക്കാം. എന്തായാലും നിലവിലെ ടാറ്റ നിരയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും വരാനിരിക്കുന്ന എസ്‌യുവി.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ജീപ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവര്ക്കുള്ള ടാറ്റയുടെ മറുപടിയാണ് H5X. 16 ലക്ഷം രൂപ വരെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്ക് പ്രതീക്ഷിക്കാം.

Image Source: Rushlane

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ അമ്പെ പരാജയപ്പെട്ട ചില കാറുകളെ പരിശോധിക്കാം —

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഫിയറ്റ് പുന്തോ ഇവോ

കാഴ്ചയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാന്‍ പുന്തോ ഇവോയ്ക്ക് സാധിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്രമേല്‍ തിളക്കത്തോടെയാണ് ഫിയറ്റ് പുന്തോ ഇവോ വിപണിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതേ തിളക്കം വില്‍പനയില്‍ കാഴ്ചവെക്കാന്‍ കാറിന് സാധിച്ചില്ല.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ദുഷ്‌പേരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പുന്തോ ഇവോയ്ക്ക് വിനയായത്.എന്നാല്‍ പരിശോധിച്ചാലോ, വിപണിയില്‍ ലഭ്യമായ ഏറ്റവും ദൃഢമേറിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് പുന്തോ ഇവോ. മികവേറിയ ഡ്രൈവും ഹാന്‍ഡ്‌ലിംഗുമാണ് പുന്തോ ഇവോ കാഴ്ചവെക്കുന്നത്.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഫോര്‍ഡ് ഫിയസ്റ്റ

ഒരു കോണില്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ അനുസ്മരിപ്പിച്ചാണ് ഫിയസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യന്‍ തീരമണഞ്ഞത്. എന്നാല്‍ സെഡാന്‍ ശ്രേണിയില്‍ ഇങ്ങനെയൊരു കാറുണ്ടെന്ന് ഉപഭോക്താക്കള്‍ സൗകര്യപൂര്‍വം മറന്നു കളഞ്ഞു.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

വില്‍പനയില്‍ ശരാശരിയില്‍ ഒതുങ്ങാനായിരുന്നു വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ ഫിയസ്റ്റയുടെ വിധി. സ്റ്റീയറിംഗ്, ഹാന്‍ഡ്‌ലിംഗ്, സസ്‌പെന്‍ഷന്‍ - ഈ മൂന്ന് ഘടകങ്ങളാണ് ഫിയസ്റ്റയുടെ യഥാര്‍ത്ഥ കരുത്ത്.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്കും സ്‌കോഡ റാപിഡുകള്‍ക്കും പിന്നാലെ ഏറിയ പങ്ക് ഉപഭോക്താക്കളും കണ്ണെത്തിച്ചതോടെ ഫിയസ്റ്റ എന്ന തിളക്കം ഇന്ത്യന്‍ വിപണിയില്‍ അസ്തമിച്ചു.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഫിയറ്റ് ലിനിയ

ഇറ്റാലിയന്‍ കരവിരുത് വെളിപ്പെടുത്തിയ മറ്റൊരു അവതാരമാണ് ലിനിയ. എന്നാല്‍ വിപണിയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ മറ്റ് ഫിയറ്റ് കാറുകളെ പോലെ ലിനിയക്കും സാധിച്ചില്ല.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

പ്രശസ്തമായ 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെ ലിനിയയില്‍ നല്‍കാന്‍ ഫിയറ്റ് വിമുഖത കാണിച്ചതും മോഡലിന് തിരിച്ചടിയായി. എന്നാല്‍ എല്ലാ കുറവുകളും പരിഹരിച്ച് പുതിയ ലിനിയയെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫിയറ്റ്.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

റെനോ ഫ്‌ളുവന്‍സ്

വിപണിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിട്ടും അതിദാരുണമായി പരാജയപ്പെട്ട ഡി-സെഗ്മന്റ് സെഡാനാണ് റെനോ ഫ്‌ളുവന്‍സ്. വില്‍പനയില്‍ ഇഴഞ്ഞ ഫ്‌ളുവന്‍സിന്റെ പെട്ടിയില്‍ അവസാന ആണിക്കല്ലായാണ് പരിഷ്‌കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഭവിച്ചത്.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

ഗ്രാന്‍ഡ് വിറ്റാര

20 ലക്ഷം രൂപയ്ക്ക് എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ് യു വി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

പുതിയ H5X എസ്‌യുവിയുമായി റോഡിലേക്ക് ഇറങ്ങിയ ടാറ്റ, ചിത്രങ്ങള്‍ പുറത്ത്!

കിസാഷി

രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.

കൂടുതല്‍... #tata motors #spy pics
English summary
Tata H5X SUV Spotted Testing. Read in Malayalam.
Story first published: Monday, April 2, 2018, 16:47 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark