TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ടാറ്റ പടപ്പുറപ്പാട് തുടങ്ങി; എതിരാളി ഫോര്‍ച്യൂണര്‍, H7X എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!
ടാറ്റയുടെ സര്‍പ്രൈസ് തീരുന്നില്ല. ഒന്നിന് പിറകെ ഒന്നായി മൂന്ന് കോണ്‍സെപ്റ്റ് മോഡലുകളെയാണ് അടുത്ത കാലത്ത് ടാറ്റ കാഴ്ചവെച്ചത്. 45X ഹാച്ച്ബാക്ക്, ഇ വിഷന്‍ സെഡാന്, H5X എസ്യുവി - ഭാവി രൂപകല്പനയാണ് മൂന്നു മോഡലുകള്‍ക്കും. ഇതില്‍ H5X നെ എത്രയും പെട്ടെന്ന് വിപണിയില്‍ കൊണ്ടുവരാനുള്ള പടപ്പുറപ്പാടിലാണ് ടാറ്റ.
ഇന്ത്യയില്‍ പരീക്ഷണയോട്ടം തുടങ്ങിയ H5X എസ്യുവി ടാറ്റയുടെ തിടുക്കം പറഞ്ഞുവെയ്ക്കുന്നു. എന്നാല്‍ H5X ഒറ്റയ്ക്കല്ല വരിക. ഏഴു സീറ്റര്‍ H7X എസ്യുവിയും H5X ന് ഒപ്പം വിപണിയില്‍ പിറവിയെടുക്കും.
ഊട്ടിയില്‍ നിന്നും H7X നെ ക്യാമറ പിടികൂടിയതോടെയാണ് ടാറ്റയുടെ രഹസ്യം നീക്കം പുറംലോകമറിഞ്ഞത്. കാഴ്ചയില്‍ H5X, H7X എസ്യുവികള് ഇരട്ട സഹോദരങ്ങളാണ്.
H7X ല്‍ മൂന്ന് നിര സീറ്റുകളുണ്ടാകുമെന്നതാണ് പ്രധാന വ്യത്യാസം. ഏഴു സീറ്റര്‍ ആഢംബര എസ്യുവിയാണ് ടാറ്റ H7X. ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട് ഒരുങ്ങുന്ന L550 അടിത്തറയില്‍ നിന്നുമാണ് H5X, H7X എസ്യുവികളുടെ ഒരുക്കം.
കനത്ത രീതിയില്‍ 'തുണിയുടുപ്പിച്ചാണ്' H7X ന്റെ പരീക്ഷണയോട്ടം. ഹെഡ്ലാമ്പുകളും, ഇന്‍ഡിക്കേറ്ററുകളും ടെയില്‍ലൈറ്റ് ക്ലസ്റ്ററും താത്കാലികം മാത്രം.
H7X ന് H5X നെക്കാളും നീളം കൂടുതലുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ പില്ലറുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ H7X നെ H5X ല്‍ നിന്നും വേറിട്ടു നിര്‍ത്തും.
ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയ്ക്ക് H5X, H7X എസ്യുവികള് തുടക്കം കുറിക്കും. C പില്ലറിലേക്ക് ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് H5X ന്. എന്നാല്‍ ചതുര മേല്‍ക്കൂരയാണ് H7X എസ്യുവിക്ക്.
മൂന്നാം നിര സീറ്റുകളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഈ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനില്‍ H5X എസ്യുവിയുടെ തനി പകര്‍പ്പാണ് H7X.
വിശാലമായ ആഢംബരം നിറഞ്ഞ അകത്തളമായിരിക്കും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവികള്‍ക്ക്. HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, സണ്‍റൂഫ്, സറൗണ്ട് സംവിധാനം, ആറു എയര്‍ബാഗുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ടാറ്റ H7X ല്‍ പ്രതീക്ഷിക്കാം.
മൂന്ന് നിര സീറ്റുകള്‍ക്കും എയര്‍ വെന്റുകള്‍ ലഭിക്കുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാകും ടാറ്റ H7X ന്റെ വരവ്. എഞ്ചിന് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാന്‍ സാധിക്കും.
ആറു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ എസ് യുവിയ്ക്ക് ലഭിക്കും. ഇതേ എഞ്ചിനില്‍ തന്നെയാണ് H5X എസ്യുവിയും അണിനിരക്കുക.
എന്നാല്‍ എഞ്ചിന് ട്യൂണിംഗ് വ്യത്യസ്തമായിരിക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V എന്നിവര്‍ക്കുള്ള ടാറ്റയുടെ ഉത്തരമാണ് വരാനിരിക്കുന്ന H7X എസ്യുവി.
Image Source: Rushlane