പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

പുതുതലമുറ 'അള്‍ട്രാ' ട്രക്കുകളുമായി ടാറ്റ മോട്ടോര്‍സ്. ഇടത്തരം, ചെറുകിട വാണിജ്യ വാഹന ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ടാറ്റയുടെ നീക്കമാണ് പുതിയ അള്‍ട്രാ ട്രക്ക് നിര. പത്തു ലക്ഷം രൂപ മുതല്‍ ഇരുപത്തഞ്ചു ലക്ഷം രൂപ വരെയാണ് പുതുതായി അവതരിച്ച അള്‍ട്രാ ട്രക്കുകളുടെ വില.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

മോഡ്യുലാര്‍ അടിത്തറയില്‍ നിന്നുമാണ് ടാറ്റ അള്‍ട്രാ ട്രക്ക് നിരയുടെ ഒരുക്കം. ട്രക്കുകളെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്യാന്‍ മോഡ്യൂലാര്‍ അടിത്തറ സഹായിക്കും. ടിപ്പര്‍, റീഫര്‍, ഇരുചക്ര വാഹന കാരിയര്‍ എന്നിങ്ങനെ നീളും ടാറ്റയുടെ പുതിയ അള്‍ട്രാ ട്രക്ക് നിര.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

ഏഴു മുതല്‍ പതിനാറു ടണ്‍ വരെയാണ് ട്രക്കുകളുടെ ഭാരം. രാജ്യാന്തര ട്രക്കുകളുടെ നിലവാരം അള്‍ട്രാ ട്രക്കുകള്‍ പുലര്‍ത്തുന്നുണ്ടെന്നും ഇവിടെ എടുത്തുപറയണം.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

രാജ്യാന്തര ട്രക്കുകള്‍ക്ക് സമാനമായ സുരക്ഷയും ഈടുനില്‍പും ഫീച്ചറുകളും ആള്‍ട്രാ ട്രക്കിലുണ്ടെന്നാണ് ടാറ്റയുടെ അവകാശവാദം. ഏറ്റവു പുതിയ ടര്‍ബ്ബോട്രൊണ്‍ 3.0 ലിറ്റര്‍, 5.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അള്‍ട്രാ ട്രക്കുകളില്‍.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

3.0 ലിറ്റര്‍ എഞ്ചിന് 138 bhp കരുത്തും 360 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 177 bhp കരുത്തും 590 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 5.0 ലിറ്റര്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

ആവശ്യമെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും അള്‍ട്രാ ട്രക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് അള്‍ട്രാ ട്രക്കുകള്‍ കാഴ്ചവെക്കുകയെന്നാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പക്ഷം.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

പുതിയ ട്രക്കുകളുടെ ചെലവ് കുറവായിരിക്കുമെന്നും ടാറ്റ പറയുന്നു. ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം (ജിപിഎസ്), അത്യാധുനിക ടെലിമാറ്റിക്‌സ് എന്നിവ ട്രക്കിലെ മുഖ്യാകര്‍ഷണങ്ങളാണ്.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് തത്സമയം പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ടെലിമാറ്റിക്‌സിന്റെ ലക്ഷ്യം. തത്സമയ ട്രാക്കിംഗ്, എസ്എംഎസ്-ഇമെയില്‍ അലേര്‍ട്ടുകള്‍, ജിയോ ഫെന്‍സിംഗ്, റിമോട്ട് യൂണിറ്റ് മാനേജ്‌മെന്റ് എന്നിങ്ങനെ നീളും അള്‍ട്രാ ട്രക്കുകളുടെ മറ്റു പ്രത്യേകതകള്‍.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

ദക്ഷിണാഫ്രിക്ക, മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ പോലുള്ള രാജ്യാന്തര വിപണികളിലേക്കും പുതുതലമുറ അള്‍ട്രാ ട്രക്കുകളെ ടാറ്റ കയറ്റുമതി ചെയ്യും. വാണിജ്യ വാഹന ശ്രേണിയില്‍ ഓരോ വര്‍ഷവും 1,500 കോടി രൂപയാണ് ടാറ്റയുടെ നിക്ഷേപം.

പുതുതലമുറ അള്‍ട്രാ ട്രക്കുകളുമായി ടാറ്റ വിപണിയില്‍!

2020 -ല്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി വാണിജ്യ വാഹന ശ്രേണിയില്‍ ടാറ്റ നിക്ഷേപം ശക്തമാക്കുമെന്നാണ് വിവരം.

Most Read Articles

Malayalam
English summary
Tata Motors Launches Next-Gen Ultra Range Of Trucks. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X