പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

By Dijo Jackson

Recommended Video

Ducati 959 Panigale Crashes Into Buffalo - DriveSpark

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ തയ്യാറായി. ഇത്തവണ മൂന്ന് പുതിയ മോഡലുകള്‍ ടാറ്റ നിരയില്‍ പിറവിയെടുക്കുമെന്ന സൂചന കമ്പനി നല്‍കി കഴിഞ്ഞു. ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിലേക്കും പുത്തന്‍ എസ്‌യുവിയിലേക്കുമാണ് ആരാധകരുടെ മുഴുവന്‍ കണ്ണും.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

ഇതിന് പുറമെ വാണിജ്യ വാഹന ശ്രേണിയില്‍ രണ്ട് പുതിയ അവതാരങ്ങളെ കൂടി ടാറ്റ നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്തായാലും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ടാറ്റ എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

'അറ്റ്‌മോസ്' എന്ന പേരിലാകും ടാറ്റയുടെ പുത്തന്‍ എസ്‌യുവി വിപണിയില്‍ അവതരിക്കുക. H5 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന എസ്‌യുവിയെ ഇതിനകം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ക്യാമറ പകര്‍ത്തി കഴിഞ്ഞു.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ടാറ്റ എസ്‌യുവിയുടെ ഒരുക്കം. L550 അടിത്തറയില്‍ നിന്നുമാകും H5 എസ്‌യുവിയുടെ വരവ്.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

അതേസമയം ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് വേണ്ടി ചാസിയില്‍ ചെറിയ മാറ്റങ്ങള്‍ ടാറ്റ വരുത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാകും പുതിയ H5 എസ്‌യുവി വിപണിയില്‍ എത്തുക.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

ജീപ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് ഏഴു സീറ്റര്‍ പരിവേഷത്തിലുള്ള H5 എസ്‌യുവി. ഒപ്പം മോഡലിന്റെ അഞ്ചു സീറ്റര്‍ പതിപ്പിനെയും ടാറ്റ അവതരിപ്പിക്കും.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

പരമാവധി 170 bhp കരുത്തേകുന്നതാകും H5 എസ്‌യുവിയുടെ എഴു സീറ്റര്‍ പതിപ്പ്. 140 bhp കരുത്താകും എസ്‌യുവിയുടെ അഞ്ചു സീറ്റര്‍ പതിപ്പ് കാഴ്ചവെക്കുക. ജീപ് കോമ്പസിലും സമാന എഞ്ചിനാണ് ഇടംപിടിക്കുന്നത്.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

പുതിയ എസ്‌യുവിയുടെ ബേസ് വേരിയന്റുകളെ ടൂ-വീല്‍-ഡ്രൈവ് സംവിധാനത്തില്‍ മാത്രമാണ് ടാറ്റ അവതരിപ്പിക്കുക. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനം ഒരുങ്ങും.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

എസ്‌യുവിക്ക് പുറമെ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കും നിരയില്‍ തിളങ്ങാന്‍ കാത്തുനില്‍ക്കുന്ന അവതാരമാണ്. വരവിന് മുമ്പെ ബലെനോയാണ് എതിരാളിയെന്ന് X451 എന്ന് കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വെല്ലുവിളി മുഴക്കി കഴിഞ്ഞു.

പ്രീമിയം എസ്‌യുവിയുമായി ടാറ്റ; സമാവാക്യങ്ങള്‍ മാറ്റാന്‍ 'അറ്റ്‌മോസിന്' സാധിക്കുമോ?

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ വരവിനെ പ്രതീക്ഷിക്കാം. നിരയില്‍ അവസാനമെത്തിയ നെക്‌സോണ്‍ എസ്‌യുവിയിലും ഇതേ എഞ്ചിനുകളാണ് ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Tata Motors To Reveal Premium SUV At Auto Expo 2018. Read in Malayalam.
Story first published: Sunday, January 28, 2018, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X