ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

By Dijo Jackson
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

നിരയില്‍ പിറവിയെടുക്കാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലാണ് ടാറ്റയുടെ സര്‍വ്വ പ്രതീക്ഷയും. എന്നാല്‍ പുതിയ മാരുതി സ്വിഫ്റ്റിന്റെ ഓളത്തില്‍ തങ്ങളുടെ പുത്തന്‍ അവതാരം പിറവി വേണ്ടവിധം ശ്രദ്ധിക്കാതെ പോകുമോ എന്ന ആശങ്ക ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കുണ്ട്.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

എന്തുവിധേനയും സ്വിഫ്റ്റില്‍ നിന്നും വിപണിയുടെ ശ്രദ്ധ തിരികെ നേടാനുള്ള ശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍. എന്തായാലും വരവിന് മുമ്പെ ടാറ്റ പുറത്ത് വിട്ടിരിക്കുന്ന X451 പ്രീമിയം ഹാച്ച്ബാക്കിന്റെ ടീസര്‍ കാര്‍പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

പ്രീമിയം ഹാച്ച്ബാക്കിന്റെ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്കും ബോണറ്റിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍. പൂര്‍ണ എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകളെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

ഹെഡ്‌ലാമ്പിന് ലഭിച്ച മൂര്‍ച്ചയേറിയ രൂപഭാവം പ്രീമിയം ഹാച്ച്ബാക്കിന്റെ ആധുനിക ഡിസൈനിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നിലവിലുള്ള ടാറ്റ കാറുകളില്‍ നിന്നും വേറിട്ട ആകാരശൈലിയാണ് പുതിയ പ്രീമിയം ഹാച്ച്ബാക്കിനെന്ന് ഏകദേശം ഉറപ്പിക്കാം.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയിലാണ് പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ X451 ന്റെ വരവ്. വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, നെക്‌സോണിന് സമാനമായ വിന്‍ഡോലൈന്‍, അഗ്രസീവ് ഗ്രില്‍ എന്നിവ X451 ല്‍ പ്രതീക്ഷിക്കാം.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

സ്‌പോര്‍ടി പരിവേഷത്തിന് വേണ്ടി ഇടുങ്ങിയ ടെയില്‍ ലൈറ്റുകളാകും ഹാച്ച്ബാക്കിന് ലഭിക്കുക. പുതിയ അഡ്വാന്‍സ്ഡ് മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമില്‍ (AMP) ഒരുങ്ങുന്ന ആദ്യ ടാറ്റ കാര്‍ എന്ന വിശേഷണവും X451 പ്രീമിയം ഹാച്ച്ബാക്കിന്റെ കാത്തിരിപ്പുണ്ട്.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെയും ഒരുക്കം. 108 bhp കരുത്തേകുന്നകും എഞ്ചിന്‍.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

ഒരുപക്ഷെ ടിയാഗൊയില്‍ നിന്നുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും പ്രീമിയം ഹാച്ച്ബാക്കില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ കരുത്ത് ഉത്പാദനമുള്ള 1.05 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാകും ഡീസല്‍ വകഭേദത്തില്‍ ഒരുങ്ങുക.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതിയ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ നിരയില്‍ പിറവിയെടുക്കും. പ്രീമിയം ഹാച്ച്ബാക്കിന് പുറമെ പുത്തൻ എസ് യു വിയും ടാറ്റയുടെ ബാഡ്ജിംഗ് നേടാൻ കാത്തുനിൽക്കുകയാണ്.'അറ്റ്‌മോസ്' എന്ന പേരിലാകും ടാറ്റയുടെ പുത്തന്‍ എസ്‌യുവി വിപണിയില്‍ അവതരിക്കുക.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

H5 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന എസ്‌യുവിയെ ഇതിനകം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ക്യാമറ പകര്‍ത്തി കഴിഞ്ഞു.ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ടാറ്റ എസ്‌യുവിയുടെ ഒരുക്കം. L550 അടിത്തറയില്‍ നിന്നുമാകും H5 എസ്‌യുവിയുടെ വരവ്.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാകും പുതിയ H5 എസ്‌യുവി വിപണിയില്‍ എത്തുക.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

ജീപ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് ഏഴു സീറ്റര്‍ പരിവേഷത്തിലുള്ള H5 എസ്‌യുവി. ഒപ്പം മോഡലിന്റെ അഞ്ചു സീറ്റര്‍ പതിപ്പിനെയും ടാറ്റ അവതരിപ്പിക്കും.

ബലെനോയ്ക്ക് പുതിയ ഭീഷണി; പ്രതീക്ഷ ഉയര്‍ത്തി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്

പരമാവധി 170 bhp കരുത്തേകുന്നതാകും H5 എസ്‌യുവിയുടെ എഴു സീറ്റര്‍ പതിപ്പ്. 140 bhp കരുത്താകും എസ്‌യുവിയുടെ അഞ്ചു സീറ്റര്‍ പതിപ്പ് കാഴ്ചവെക്കുക. ജീപ് കോമ്പസിലും സമാന എഞ്ചിനാണ് ഇടംപിടിക്കുന്നത്.

Most Read Articles

Malayalam
English summary
Tata X451 Premium Hatchback Teased; To Rival Maruti Baleno And Hyundai i20. Read in Malayalam.
Story first published: Tuesday, January 30, 2018, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X