ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

By Dijo Jackson

അങ്ങനെ പുതിയ ജെയം നിയോ ഇലക്ട്രിക് നാനോ റോഡിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പുതിയ മോഡലിന്റെ പേരു കേട്ടിട്ടു ആശയക്കുഴപ്പമുണ്ടോ? കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവും ടാറ്റ മോട്ടോര്‍സും തമ്മിലുള്ള പങ്കാളിത്തത്തില്‍ പുറത്തുവരുന്ന നാനോയുടെ വൈദ്യുത പതിപ്പാണിത്.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

2018 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് ടാറ്റ നാനോ മോഡലിനെ കമ്പനി കാഴ്ചവെച്ചിരുന്നു. ഇലക്ട്രിക് നാനോയുടെ ഉത്പാദനവും വിപണനവും ജെയം ഓട്ടോമോട്ടീവ് നടത്തും. ധാരണപ്രകാരം എഞ്ചിനും ഗിയര്‍ബോക്‌സുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ മാത്രമാണ് കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ മോട്ടോര്‍സ് കൈമാറുന്നത്.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

ആദ്യ ഘട്ടത്തില്‍ ഫ്‌ളീറ്റ് വിപണിയില്‍ ജെയം നിയോ ഇലക്ട്രിക് നാനോ വില്‍പനയ്‌ക്കെത്തും. ജെയം നിയോ ഇവി എന്നാകും മോഡലിന്റെ ഔദ്യോഗിക നാമം. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല ക്യാബിനാണ്ജെയം നിയോ പുറത്തിറക്കുന്ന ആദ്യ നാനൂറ് വൈദ്യുത മോഡലുകള്‍ ലഭിക്കുക.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

മോഡലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ നാനോ ഇലക്ട്രിക്കില്‍ എവിടെയും ടാറ്റ മോട്ടോര്‍സിന്റെ പേരു കാണില്ല. പകരം ജെയം ബാഡ്ജിംഗും നിയോ ലോഗോയും നാനോയില്‍ ഇടംപിടിക്കും.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

വൈദ്യുത പവര്‍ സ്റ്റീയറിംഗ്, എയര്‍ കണ്ടീഷണിംഗ്, മുന്‍ പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ബ്ലുടൂത്ത് എന്നിവ ജെയം നിയോ നാനോയുടെ പ്രത്യേകതകളാണ്. AUX-In, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, 12V പവര്‍ സോക്കറ്റും നാനോ ഇലക്ട്രിക്കില്‍ ഒരുങ്ങുന്നുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

40 വാട്ട് വൈദ്യു സംവിധാനമാണ് ജെയം നിയോ നാനോയിന് തുടിപ്പേകുക. വൈദ്യുത മോട്ടോര്‍ 22.6 bhp കരുത്തു പരമാവധി സൃഷ്ടിക്കും. ഒറ്റ ചാര്‍ജ്ജില്‍ ഇരുന്നൂറു കിലോമീറ്റര്‍ ദൂരമോടാന്‍ നിയോ നാനോയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

ARAI ടെസ്റ്റില്‍ മോഡല്‍ ഇക്കാര്യം കാട്ടിത്തന്നു. അതേസമയം എസി, യാത്രികരുടെ എണ്ണം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ദൂരപരിധി കുറയും. നാലു യാത്രക്കാരുള്ള സന്ദര്‍ഭത്തില്‍ ശരാശരി 140 കിലോമീറ്റര്‍ ദൂരപരിധി കാഴ്ചവെക്കാന്‍ നാനോ ഇലക്ട്രിക്കിന് കഴിയുമെന്നാണ് പ്രതീക്ഷ.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

ഇലക്ട്ര ഇവി എന്ന കമ്പനിയില്‍ നിന്നാണ് മോഡലിന് വേണ്ടിയുള്ള വൈദ്യുത പവര്‍ട്രെയിനുകളെ ജെയം നിയോ വാങ്ങുന്നത്. വൈദ്യുത പവര്‍ട്രെയിനുകളുടെയും ബാറ്ററി പാക്കുകളുടെയും നിര്‍മ്മാണത്തിന് ഇലക്ട്ര ഇവി കമ്പനി ഏറെ പ്രശസ്തമാണ്.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

ഇലക്ട്ര ഇവിയുടെ പവര്‍ട്രെയിനുകളെയാണ് ടിഗോര്‍ ഇവി, ടിയാഗൊ ഇവി മോഡലുകള്‍ക്ക് വേണ്ടി ടാറ്റ ആശ്രയിക്കുന്നത്. ജെയം ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ പെര്‍ഫോര്‍മന്‍സ് പതിപ്പുകളെ ടാറ്റ ഉടന്‍ വിപണിയില്‍ എത്തിക്കും.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

പുതിയ മോഡലുകള്‍ക്ക് വേണ്ടി ജെടിപി സബ് ബ്രാന്‍ഡ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സ്ഥാപിച്ചു കഴിഞ്ഞു. ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി എന്നാകും പുതിയ മോഡലുകള്‍ അറിയപ്പെടുക. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് കരുത്തേകും.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പെര്‍ഫോര്‍മന്‍സ് വിശേഷണത്തിന് അടിവരയിടാന്‍ജെടിപി മോഡലുകളുടെ സസ്പെന്‍ഷൻ ഉയരം കമ്പനി കുറച്ചു; സ്പ്രിങ്ങുകളും താഴ്ത്തിയിട്ടുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍, നാനോ ഇലക്ട്രിക് ഒരുങ്ങി — പക്ഷെ ടാറ്റയുടെ പേര് എങ്ങുമില്ല

ജെടിപി നിരയില്‍ നിന്നുമാദ്യം ടിയാഗൊ ഹാച്ച്ബാക്ക് അണിനിരക്കുമെന്നാണ് വിവരം. ഔദ്യോഗിക വരവില്‍ മാരുതി ബലെനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GTi, അബാര്‍ത്ത് പുന്തോ എന്നിവരോടാണ് ടിയാഗൊ ജെടിപിയുടെ അങ്കം. വിപണിയില്‍ ഏറ്റവും ചെലവു കുറഞ്ഞ പെര്‍ഫോര്‍മന്‍സ് കാറുകളായിരിക്കും ഇവ രണ്ടും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #auto news #electric vehicles #Spy Pics
English summary
Tata Nano Electric Spied. Read in Malayalam.
Story first published: Tuesday, June 19, 2018, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X