വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ ദാരുണമായി തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

By Staff

വാഹനമോടിക്കുമ്പോഴുള്ള ശ്രദ്ധക്കുറവ് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. കഴിഞ്ഞ ദിവസം ഗോവയില്‍ വൈദ്യുതി തൂണ്‍ പിഴുതെറിഞ്ഞ നെക്‌സോണ്‍ എസ്‌യുവി ശ്രദ്ധക്കുറവിനുള്ള ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമായി മാറുന്നു. റോഡിന് നടുവില്‍ ഡിവൈഡറില്‍ സ്ഥാപിച്ച വൈദ്യുതി തൂണില്‍ എസ്‌യുവി ചെന്നിടിച്ചാണ് അപകടം.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

നെക്‌സോണില്‍ സഞ്ചരിച്ചിരുന്ന മൂന്ന് യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ഗുരുതരമായി തകര്‍ന്ന നിലയിലാണ് നെക്‌സോണിന്റെ ചിത്രങ്ങള്‍. നാലുവരി പാതയില്‍ വെച്ചാണ് അപകടം. ഡീലര്‍ഷിപ്പില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനെടുത്ത നെക്‌സോണാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

അപകടത്തില്‍പ്പെട്ട എസ്‌യുവിയ്ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറാണ്. ശ്രദ്ധയില്ലാതെ അമിതവേഗത്തില്‍ സഞ്ചരിച്ചതാണ് ഇവിടെയും അപകടകാരണം. തകര്‍ന്നടിഞ്ഞ നെക്‌സോണിന്റെ ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

വളവിനു സമീപം റോഡുമുറിച്ചു കടക്കുന്ന വഴിയാത്രക്കാരനെ ഏറെ വൈകിയാണ് നെക്‌സോണ്‍ ഡ്രൈവര്‍ കണ്ടത്. പിന്നാലെ വെട്ടിച്ചുമാറ്റിയപ്പോള്‍ അമിതവേഗത കാരണം എസ്‌യുവിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒടുവില്‍ ഡിവൈഡറില്‍ സ്ഥാപിച്ച വൈദ്യുതി തൂണിനെ ഇടിച്ചുതെറിപ്പിച്ചാണ് നെക്‌സോണ്‍ നിശ്ചലമായത്.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

അപകടത്തില്‍ വൈദ്യുതി തൂണ്‍ വേരോടെ പിഴുതെറിയപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ നെക്‌സോണിന്റെ വലതു മുന്‍ഭാഗം തകര്‍ന്നടിഞ്ഞ നിലയിലാണ്. ഡിവൈഡറിലേക്ക് ചെന്നിടിച്ചതിനെ തുടര്‍ന്ന് നെക്‌സോണിന്റെ ഇടതു മുന്‍ടയര്‍ പൂര്‍ണമായും വേര്‍പ്പെട്ടെന്ന് ചിത്രങ്ങള്‍ പറയുന്നു.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

ടയര്‍ അലോയ് പൊട്ടിപ്പോയതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന് ശേഷം എസ്‌യുവിയുടെ ഡോറുകള്‍ തുറന്നാണ് ഉള്ളിലുണ്ടായിരുന്നവരെ പ്രദേശവാസികള്‍ പുറത്തെടുത്തത്. അപകടത്തില്‍ എഞ്ചിന് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്.

വൈദ്യുതി തൂണിലിടിച്ച നെക്‌സോണ്‍ തകര്‍ന്നടിഞ്ഞു — അമ്പരന്ന് സോഷ്യല്‍ മീഡിയ

ബോണറ്റ് ചളുങ്ങി പുറത്തേക്ക് തെറിച്ച നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ എഞ്ചിന്‍ സമ്പ് തകര്‍ന്നു ഓയില്‍ പൂര്‍ണമായും ചോര്‍ന്നൊലിച്ചു. സസ്‌പെന്‍ഷനും തകര്‍ന്നിട്ടുണ്ട്. നെക്‌സോണിന്റെ മേല്‍ക്കൂരയിലും ബൂട്ട് ലിഡിലും വരെ കൂട്ടിയിടിയുടെ ആഘാതങ്ങള്‍ കാണാം.

ഇത്രയും നാള്‍ നടന്ന അപകടങ്ങളില്‍ നെക്‌സോണ്‍ മികവേറിയ സുരക്ഷ ഉറപ്പുവരുത്തി. പല അവസരങ്ങളിലും ഉടമകള്‍ തന്നെ ടാറ്റയ്ക്ക് നന്ദി പറഞ്ഞു രംഗത്തെത്തുന്നതും നാം കണ്ടു. എന്നാല്‍ ഈ അപകടത്തില്‍ നെക്‌സോണിന്റെ ദൃഢത ചോദ്യചിഹ്നമായി മാറുന്നു.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

എന്തായാലും സമൂഹമാധ്യമങ്ങളില്‍ സംഭവത്തെ ഉദ്ധരിച്ചു നെക്‌സോണ്‍ സുരക്ഷയെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

സുരക്ഷയാണ് ജര്‍മ്മന്‍ കാറുകളുടെ പ്രധാന ആകര്‍ഷണം. എന്ത് സംഭവിച്ചാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വലിയ ജര്‍മ്മന്‍ കാറുകള്‍ വീഴ്ച വരുത്തില്ല എന്ന പൊതു വികാരത്തിന്മേലാണ് സഞ്ജയ് ത്രിപാഠിയും 2011 -ല്‍ ബിഎംഡബ്ല്യു 320d -യെ സ്വന്തമാക്കിയത്.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

ത്രിപാഠിയുടെ പ്രതീക്ഷയെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ചാണ് കാര്‍ ഇത്രയും കാലും കാര്‍ സഞ്ചരിച്ചതും. എന്നാല്‍ 2017 നവംബര്‍ 13 -ആം തിയ്യതി കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു.പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ നിന്നും കാര്‍ മുന്നോട്ട് എടുത്ത ത്രിപാഠിയ്ക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയടുത്തു. സംഭവം എന്തെന്നല്ലേ? കാറിനടയില്‍ നിന്നും തീ ഉയര്‍ന്നതാണ് കാരണം.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

ആദ്യം വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ഉപയോഗിച്ചാണ് തീ അണച്ചത്. കാറില്‍ തീ പിടിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്.

കാര്‍ തീപിടിച്ചു എന്നറിയിച്ച് കൊണ്ട് ത്രിപാഠി ബിഎംഡബ്ല്യു റോഡ് അസിസ്റ്റന്‍സ് ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലഭിച്ച മറുപടിയില്‍ ത്രിപാഠി ഞെട്ടി.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

കാര്‍ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ളതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഎംഡബ്ല്യു വക്താവ് ത്രിപാഠിയെ അറിയിക്കുകയായിരുന്നു. കാര്‍ തീപിടിച്ച സംഭവത്തെ വളരെ നിസാരവത്കരിച്ചാണ് ബിഎംഡബ്ല്യു വക്താവ് സംസാരിച്ചതെന്ന് ത്രിപാഠി ആരോപിച്ചു. സംഭവ വേളയില്‍ ത്രിപാഠിക്ക് ഒപ്പം മകളും കാറിലുണ്ടായിരുന്നു.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

കാര്‍ വാങ്ങിയ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനാണ് വാഗ്വാദങ്ങള്‍ക്ക് ഒടുവില്‍ ത്രിപാഠിയ്ക്ക് ബിഎംഡബ്ല്യു വക്താവ് നല്‍കിയ നിര്‍ദ്ദേശം. സംഭവത്തില്‍ നിരാശപൂണ്ട ത്രിപാഠി ഉടനടി ബിഎംഡബ്ല്യുവിന്റെ നിരുത്തരവാദപരമായ സമീപനത്തെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ —

മണിക്കൂറുകള്‍ക്ക് അകം തന്നെ സംഭവത്തില്‍ ബിഎംഡബ്ല്യുവിന് എതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. എന്തായാലും കാര്യങ്ങള്‍ കൈവിടുന്നതിന് മുമ്പ് അന്നേദിവസം ഉച്ചയോടെ ത്രിപാഠിയുടെ കാറിനെ സര്‍വീസ് സെന്ററിലേക്ക് ബിഎംഡബ്ല്യു എത്തിച്ചു വിവാദത്തിൽ നിന്നും രക്ഷനേടി.

Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Speeding Tata Nexon Accident. Read in Malayalam.
Story first published: Friday, May 18, 2018, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X