ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് നെക്‌സോണ്‍ കോണ്‍സെപ്റ്റിനെ ടാറ്റ അവതരിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നെക്‌സോണ്‍ എസ്‌യുവി യാഥാര്‍ത്ഥ്യവുമായി. ഇതു കൊണ്ടൊന്നും നെക്‌സോണിന് മേലുള്ള പരീക്ഷണം നിര്‍ത്താന്‍ ടാറ്റ തയ്യാറല്ല.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

ഇനിയും എസ്‌യുവിയുടെ പതിപ്പുകള്‍ വരാനുണ്ടെന്ന സൂചന നല്‍കിയാണ് നെക്‌സോണ്‍ എയറോയെ ടാറ്റ കാഴ്ചവെച്ചത്. കസ്റ്റം സ്‌റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ നെക്‌സോണ്‍ പതിപ്പാണ് എയറോ. 'ആക്ടിവ്' സ്റ്റൈലിംഗ് കിറ്റിനെയും എയറോയ്‌ക്കൊപ്പം ടാറ്റ ഉടന്‍ നല്‍കും.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

ടോപ് വേരിയന്റ് നെക്‌സോണിനെ അടിസ്ഥാനപ്പെടുത്തിയാണ് എയറോ പതിപ്പ് വരുന്നത്. നെക്‌സോണിന്റെ കരുത്തന്‍ ശരീരഭാഷയെ വരച്ചു കാട്ടിയാണ് എയറോ പതിപ്പിന്റെ ഒരുക്കം.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

സൈഡ് സ്‌കേര്‍ട്ടുകള്‍, റെഡ് ആക്‌സന്റ് നേടിയ മുന്‍ പിന്‍ ബമ്പര്‍ പ്രൊട്ടക്ടറുകള്‍, എക്‌സ്‌ക്ലൂസീവ് ലിക്വിഡ് സില്‍വര്‍ കളര്‍ സ്‌കീം, പിയാനൊ ബ്ലാക് ഫിനിഷ് റൂഫ് എന്നിവയുടെ പശ്ചാത്തലത്തില്‍ നെക്‌സോണ്‍ എയറോ പതിപ്പ് നിരയില്‍ വേറിട്ടു നില്‍ക്കും.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

അകത്തളത്തിലേക്ക് കടന്നാല്‍ തിളക്കമാര്‍ന്ന പ്ലാസ്റ്റിക് കൊണ്ടുള്ള സെന്റര്‍ കണ്‍സോളാണ് ആദ്യം കണ്ണില്‍പ്പെടുക. സ്റ്റീയറിംഗ് വീലിലും, ഡാഷ്‌ബോര്‍ഡ് മുഖത്തും ഇതേ തിളക്കം കാണാം.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

ഇതിന് പുറമെ ഒരുപിടി ആക്‌സസറികളെയും നെക്‌സോണ്‍ എയറോ പതിപ്പില്‍ ഓപ്ഷനലായി ടാറ്റ ലഭ്യമാക്കുന്നുണ്ട്. നെക്‌സോണ്‍ എയറോയുടെ മെക്കാനിക്കല്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളില്‍ തന്നെയാണ് നെക്‌സോണ്‍ എയറോയുടെയും വരവ്. 108.5 bhp കരുത്തും 170 Nm torque മാണ് നെക്‌സോണ്‍ എയറോ പെട്രോള്‍ പരമാവധി ഉത്പാദിപ്പിക്കുക.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എയറോയിലുള്ള 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

നെക്‌സോണ് എയറോയ്ക്ക് പുറമെ നെക്‌സോണ്‍ എഎംടിയെയും എക്‌സ്‌പോയില്‍ ടാറ്റ കാഴ്ചവെച്ചിട്ടുണ്ട്. നെക്‌സോണ്‍ എയറോയുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ടാറ്റ ലഭ്യമാക്കിയിട്ടില്ല.

ടാറ്റയുടെ പരീക്ഷണം അവസാനിക്കുന്നില്ല; ഇതാണ് പുതിയ നെക്‌സോണ്‍ എയറോ

സാധാരണ നെക്‌സോണിനെക്കാളും 30,000 രൂപ വിലവര്‍ധനവ് നെക്‌സോണ്‍ എയറോയുടെ പ്രൈസ്ടാഗില്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ നെക്‌സോണ്‍ എയറോ വിപണിയില്‍ എത്തും.

കൂടുതല്‍... #tata motors #Auto Expo 2018 #tata #ടാറ്റ
English summary
Tata Nexon Aero Showcased. Read in Malayalam.
Story first published: Monday, February 12, 2018, 11:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark