ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

നെക്‌സോണ്‍ എഎംടിയെ ടാറ്റ കാഴ്ചവെച്ചു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി വിപണിയില്‍ അവതരിക്കും. മാനുവല്‍ പതിപ്പുകളെക്കാള്‍ 30,000 രൂപയോളം വിലവര്‍ധനവിലാകും നെക്‌സോണ്‍ എഎംടി പതിപ്പിന്റെ വരവ്.

ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 എന്നീ ഓട്ടോമാറ്റിക് എസ്‌യുവികള്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് നെക്‌സോണ്‍ എഎംടി. എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ നേടാതെയാണ് പുതിയ നെക്‌സോണ്‍ എഎംടിയുടെ ഒരുക്കം.

ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരിവേഷങ്ങളിലാണ് നെക്‌സോണ്‍ എഎംടിയും എത്തുക.

ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

സാധാരണ നെക്‌സോണിലുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്. തിരക്ക് നിറഞ്ഞ റോഡില്‍ ഡ്രൈവിംഗ് പിന്തുണയേകുന്ന ക്രീപ് മോഡും പുതിയ എഎംടി ഗിയര്‍ബോക്‌സിന്റെ ഭാഗമായി എസ്‌യുവിക്ക് ലഭിക്കും.

ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണ്‍ എഎംടിയില്‍ ലഭ്യമാവുക. ഡിസൈനില്‍ എടുത്തുപറയത്തക മാറ്റങ്ങളൊന്നും നെക്‌സോണ്‍ എഎംടി നേടിയിട്ടില്ല.

ഓട്ടോ എക്‌സ്‌പോ 2018: ടാറ്റ നിരയില്‍ പുത്തന്‍ നെക്‌സോണ്‍ എഎംടിയും ഹാജര്‍!

അതേസമയം പുതിയ എത്‌ന ഓറഞ്ച് കളര്‍ സ്‌കീം നെക്‌സോണ്‍ എഎംടിയുടെ വിശേഷമാകും. ഡ്യൂവല്‍ എയര്‍ബാഗ്, എബിഎസ് എന്നിയ്‌ക്കൊപ്പമാണ് നെക്‌സോണ്‍ എഎംടിയുടെയും വരവ്. കുത്തനെയുള്ള കുന്നിന്‍ പ്രദേശങ്ങള്‍ കയറാന്‍ സഹായിക്കുന്ന ഹില്‍ അസിസ്റ്റ് ഫീച്ചറും പുതിയ ടാറ്റ നെക്‌സോണ്‍ എഎംടിയില്‍ ഇടംപിടിക്കും.

കൂടുതല്‍... #tata motors #tata #Auto Expo 2018 #ടാറ്റ
English summary
Tata Nexon AMT Unveiled. Read in Malayalam.
Story first published: Thursday, February 8, 2018, 16:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark