ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

By Dijo Jackson

Recommended Video

Auto Rickshaw Explodes In Broad Daylight

ടമോ റെയ്‌സ്‌മോ... പോയ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ടാറ്റ അവതരിപ്പിച്ച ആദ്യ ടൂ-ഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെ. എന്നാല്‍ ഉത്പാദന നിരയില്‍ ടമോ റെയ്‌സ്‌മോയെ തത്കാലം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ടാറ്റയുടെ തീരുമാനം കാര്‍ലോകത്തെ ഒന്നടങ്കം നിരാശരാക്കി.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

കാരണം അത്രമേല്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു ടാറ്റയുടെ ടമോ റെയ്‌സ്‌മോ. പക്ഷെ വിഷമിക്കേണ്ട, ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടമോ റെയ്‌സ്‌മോ തന്നെയാകും ടാറ്റ നിരയിലെ സൂപ്പർഹീറോ.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ടമോ റെയ്‌സ്‌മോ 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ തീരമണയും. ടാറ്റയുടെ മോഫ്‌ളെക്‌സ് അടിത്തറയിലാണ് ടമോ റെയ്‌സ്‌മോയുടെ ഒരുക്കം.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ടമോയില്‍ നിന്നുള്ള ആദ്യ അവതാരം കൂടിയാണ് ടമോ റെയ്‌സ്‌മോ. ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്‌സ്‌മോയുടെ രൂപകല്‍പന.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

റെയ്‌സ്‌മോ, റെയ്‌സ്‌മോ പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ടമോ റെയ്‌സ്‌മോയുടെ വരവ്. റോഡ് ഉപയോഗത്തിനായാണ് റെയ്‌സ്‌മോ ഒരുങ്ങുന്നതെങ്കില്‍ അതിവേഗ ട്രാക്കുകള്‍ക്ക് വേണ്ടിയുള്ള ടാറ്റയുടെ സമര്‍പ്പണമാണ് റെയ്‌സ്‌മോ പ്ലസ് (Racemo+).

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

മൈക്രോസോഫ്റ്റിന്റെ വിഖ്യാത റേസിംഗ് ഗെയിം ഫോര്‍സ ഹൊറൈസണില്‍ റെയ്‌സ്‌മോ പ്ലസ് മോഡല്‍ ഇടംകണ്ടെത്തിയത് ടാറ്റയ്ക്കുള്ള അംഗീകാരമായിരുന്നു.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

ഫോര്‍സ് ഗെയിമിംഗ് നിരയില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ കാര്‍ കൂടിയാണ് റെയ്‌സ്‌മോ പ്ലസ്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ടമോ റെയ്‌സ്‌മോയുടെ പവര്‍ഹൗസ്.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

186 bhp കരുത്തും 210 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പമുള്ള 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുന്നത്.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടാറ്റ ടമോ റെയ്‌സ്‌മോയ്ക്ക് വേണ്ടത് കേവലം ആറു സെക്കന്‍ഡുകള്‍ മാത്രമാണ്. 800 കിലോഗ്രാമാണ് റെയ്‌സ്‌മോയുടെ ഭാരം.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ റെയ്‌സ്‌മോയുടെ അഗ്രസീവ് മുഖഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബട്ടര്‍ഫ്‌ളൈ ഡോറുകള്‍, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റെയ്‌സ്‌മോയുടെ റേസ് ട്രാക്ക് പാരമ്പര്യത്തെ വിളിച്ചോതും.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

സ്‌പോര്‍ട്‌സ് കാറിന്റെ അകത്തളം ഡ്രൈവര്‍-കേന്ദ്രീകൃതമാണ്. ട്രിപ്പിള്‍ ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും അത്യന്താധുനികമായ ഡിസൈന്‍ ശൈലിയുമാണ് റെയ്‌സ്‌മോയുടെ അകത്തളത്തെ വേറിട്ടു നിര്‍ത്തുന്നത്.

ലോകത്തെ ഞെട്ടിച്ച ടാറ്റയുടെ വിസ്മയം, ടമോ റെയ്‌സ്‌മോ ഇന്ത്യയിലേക്ക്!

പോയ വര്‍ഷം ടമോ റെയ്‌സ്‌മോയെ തേടിയെത്തിയ 2018 ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് ടാറ്റയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തുകയായിരുന്നു.

Most Read Articles

Malayalam
English summary
Tata Tamo Racemo Sportscar To Be Showcased At Auto Expo 2018. Read in Malayalam.
Story first published: Tuesday, February 6, 2018, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X