പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

എതിരാളി ബലെനോ RS. ടിയാഗൊ ജെടിപിയെ എത്രയും പെട്ടെന്നു വിപണിയില്‍ കൊണ്ടുവരാനുള്ള തിടുക്കം ടാറ്റ കാട്ടിത്തുടങ്ങി. 2018 ഓട്ടോ എക്‌സ്‌പോ മോഡലുകളെ മുഴുവന്‍ ഒരേ കാലയളവില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ടാറ്റയുടെ തീരുമാനം. H5X എസ്‌യുവി, 45X ഹാച്ച്ബാക്ക്, ഇ-വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ടിയാഗൊ – ടിഗോര്‍ ജെടിപി; മോഡലുകളെല്ലാം പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും വിപണിയില്‍ ആദ്യം വരിക ടിയാഗൊ - ടിഗോര്‍ ജെടിപി പതിപ്പുകള്‍. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോയുമായി സഹകരിച്ച് ടാറ്റ ഒരുക്കുന്ന പെര്‍ഫോര്‍മന്‍സ് മോഡലുകളാണ് ടിയാഗൊ - ടിഗോര്‍ ജെടിപികള്‍. ജെടിപി നിരയില്‍ നിന്നുമാദ്യം ടിയാഗൊ ഹാച്ച്ബാക്ക് അണിനിരക്കും.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ക്യാമറ പകര്‍ത്തിയ ടിയാഗൊ ജെടിപിയുടെ ചിത്രങ്ങള്‍ വരവിലേക്കുള്ള സൂചന നല്‍കുന്നു. ഏറെക്കുറെ ഉത്പാദന സജ്ജമാണ് മോഡല്‍. സാധാരണ ടിയാഗൊയില്‍ നിന്നും ജെടിപി പതിപ്പിനെ വേറിട്ടു നിര്‍ത്താന്‍ പുറംമോടിയില്‍ മാറ്റങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ബമ്പര്‍ പൂര്‍ണമായും പരിഷ്‌കരിച്ചു. 'സ്‌മോക്ക്' ചെയ്തതു കൊണ്ടു ഹെഡ്‌ലാമ്പുകളില്‍ കറുപ്പ് പ്രതിഫലിക്കും. തിളങ്ങുന്ന ഫ്രെയിമുള്ള കറുത്ത ഹണികോമ്പ് ഗ്രില്ലും, ചുവപ്പു നിറത്തിലുള്ള ജെടിപി ലോഗോയും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. മിററുകള്‍ക്കും നിറം ചുവപ്പ്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്ലാമ്പുകളും ടിയാഗൊ ജെടിപിയുടെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. ബോണറ്റിലാണ് വായു കടത്തിവിടാനുള്ള എയര്‍ വെന്റുള്ളത്. ഫെന്‍ഡറില്‍ ജെടിപി ബാഡ്ജ് ആലേഖനം ചെയ്തിട്ടുണ്ട്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, തിളങ്ങുന്ന കറുത്ത മേല്‍ക്കൂര, സ്‌പോയിലര്‍ എന്നിവ ടിയാഗൊ ജെടിപിയിലെ മറ്റു വിശേഷങ്ങളാണ്. ഹാച്ച്ബാക്കിന് പിറകില്‍ ഡിഫ്യൂസറും ഇരട്ട പൈപ് എക്‌സ്‌ഹോസ്റ്റും ഒരുങ്ങുന്നുണ്ട്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ മോഡലിന്റെ ടെയില്‍ഗേറ്റില്‍ ജെടിപി ലോഗോയും ടാറ്റ പതിപ്പിക്കും. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ അകത്തളത്തില്‍ ഒരുങ്ങും.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

3,746 mm നീളവും, 1,647 mm വീതിയും, 1,502 mm ഉയരവും ടിയാഗൊ ജെടിപിയ്ക്കുണ്ട്. നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ ടിയാഗൊ – ടിയാഗൊ ജെടിപി മോഡലുകള്‍ തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ ജെടിപി പതിപ്പിന് 33 mm ഉയരം കുറവുണ്ട്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

165 mm (13 ഇഞ്ച് വീലുകള്‍), 170 mm (14 ഇഞ്ച് വീലുകള്‍) എന്നിങ്ങനെയാണ് സാധാരണ ടിയാഗൊയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. എന്നാല്‍ ടിയാഗൊ ജെടിപിയ്ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് 161 mm. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് തുടിപ്പേകുക.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പെര്‍ഫോര്‍മന്‍സ് വിശേഷണത്തിന് അടിവരയിടാന്‍ സസ്പെന്‍ഷന് ഉയരം കമ്പനി കുറച്ചു; സ്പ്രിങ്ങുകള്‍ താഴ്ത്തിയിട്ടുണ്ട്.

പുതിയ ടാറ്റ ടിയാഗൊ ജെടിപി മാരുതി ബലെനോ RS –ന് ഭീഷണിയോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഔദ്യോഗിക വരവില്‍ മാരുതി ബലെനോ RS, ഫോക്സ്വാഗണ്‍ പോളോ GTi, അബാര്‍ത്ത് പുന്തോ എന്നിവരോടാണ് ടിയാഗൊ ജെടിപിയുടെ അങ്കം. 2018 അവസാനത്തോടെ ടിയാഗാെ, ടിഗോര്‍ ജെടിപി പതിപ്പുകളെ വിപണിയില്‍ പ്രതീക്ഷിക്കാം.

Spy Image Source: IAB

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata Tiago JTP Spied Testing In Coimbatore. Read in Malayalam.
Story first published: Thursday, June 7, 2018, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X