'ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്'; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

'ഇക്കുറി എന്തോരം മോഡലുകളെയാ ടാറ്റ കൊണ്ടുവന്നിരിക്കുന്നത്?', ടാറ്റ സ്റ്റാളിലൂടെ ഓടി നടന്ന് ഫോട്ടോ എടുക്കാന്‍ പാടുപെടുന്ന ഒരു പാവം മലയാളി പയ്യന്‍ പരിഭവപ്പെട്ടു. ഒന്ന് ആലോചിച്ചപ്പോള്‍ സംഭവം ശരിയാണ്.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

കോണ്‍സെപ്റ്റുകള്‍ കണ്ടു മുന്നോട്ടു നീങ്ങുമ്പോഴേക്കും സന്ദര്‍ശകരെ കാത്തിരിക്കുന്നത് ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ പുതിയ ജെടിപി പതിപ്പുകള്‍! ടിയാഗൊ ഹാച്ച്ബാക്ക്, ടിഗോര്‍ സബ് കോമ്പാക്ട് സെഡാന്‍ മോഡലുകളുടെ സ്‌പോര്‍ടി പതിപ്പാണ് 'ജെടിപി'.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

കോയമ്പത്തൂര്‍ ആസ്ഥാനമായ ജയെം ഓട്ടോയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ടാറ്റ വികസിപ്പിച്ച പെര്‍ഫോര്‍മന്‍സ് കാറുകളാണ് ഇവ. ജയെം ടാറ്റ പെര്‍ഫോര്‍മന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് 'ജെടിപി'.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

നെക്‌സോണ്‍ എസ്‌യുവിയില്‍ നിന്നുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലുകളുടെ കരുത്ത്. അതേസമയം പെര്‍ഫോര്‍മന്‍സിന് വേണ്ടി ഇന്‍ടെയ്ക്കിലും എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

109 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍. ജെടിപി പതിപ്പുകളില്‍ എഞ്ചിന്‍ കരുത്ത് ഉത്പാദനം ഗണ്യമായി വര്‍ധിക്കും.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

പെര്‍ഫോര്‍മന്‍സ് ലക്ഷ്യമിട്ട് സ്പ്രിങുകള്‍ താഴ്ത്തിയും ഉയരം കുറച്ചും സസ്‌പെന്‍ഷനില്‍ കാര്യമായ കൈടകടത്തലുകള്‍ ടാറ്റ നടത്തിയിട്ടുണ്ട്. കാഴ്ചയില്‍ റെഡ് ക്രോണ്‍ട്രാസ്റ്റ് നേടിയ വലിയ എയര്‍ഡാമും ഫോഗ് ലാമ്പ് ഹൗസിംഗുമാണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റുക.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

ബോണറ്റിലും ഫെന്‍ഡറുകളിലുമാണ് എയര്‍ വെന്റുകള്‍ ഒരുങ്ങുന്നത്. സ്‌മോക്ക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ മോഡലുകളുടെ സ്‌പോര്‍ടി പരിവേഷത്തിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

സാധാരണ മോഡലുകളിലുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് ജെടിപി പതിപ്പുകളിലും ഒരുങ്ങുന്നത്. എന്നാല്‍ അലോയികള്‍ക്ക് ലഭിച്ച ഡയമണ്ട് കട്ട് ഫിനിഷ് ജെടിപി പതിപ്പുകളെ നിരയില്‍ വേറിട്ട് നിര്‍ത്തും.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും, പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ജെടിപി പതിപ്പുകളില്‍ ബ്രേക്കിംഗ് ഒരുക്കുക. ഓള്‍-ബ്ലാക് തീമിലാണ് അകത്തളം.

ഇക്കുറി എന്തോരം കാറുകളാ ടാറ്റയ്ക്ക്; സന്ദര്‍ശകരെ കാത്ത് പുതിയ ടിയാഗൊ, ടിഗോര്‍ ജെടിപി പതിപ്പുകള്‍

സീറ്റുകള്‍ക്കും സ്റ്റീയറിംഗിനും ലഭിച്ച ലെതര്‍ ഫിനിഷ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് പ്രധാന ഇന്റീരിയര്‍ വിശേഷങ്ങള്‍.

കൂടുതല്‍... #tata motors #tata #Auto Expo 2018 #ടാറ്റ
English summary
Tata Tiago JTP & Tigor JTP Unveiled. Read in Malayalam.
Story first published: Friday, February 9, 2018, 11:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark