ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ടിയാഗൊ ഹാച്ച്ബാക്കിനും, ടിഗോര്‍ കോമ്പാക്ട് സെഡാനും പുതിയ നിറപതിപ്പുമായി ടാറ്റ. ഇനി മുതല്‍ ടൈറ്റാനിയം ഗ്രെയ് നിറത്തിലും ടിയാഗൊ, ടിഗോര്‍ മോഡലുകളെ ടാറ്റ ലഭ്യമാക്കും. പുതിയ നിറത്തില്‍ ഒരുങ്ങിയ ഹാച്ച്ബാക്കിനെയും കോമ്പാക്ട് സെഡാനെയും ഡീലര്‍ഷിപ്പുകള്‍ക്ക് ടാറ്റ നല്‍കി കഴിഞ്ഞു.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

അതേസമയം ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള സ്‌ട്രൈക്കര്‍ ബ്ലൂ നിറപതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു. ആറ് നിറങ്ങളിലാണ് ടിയാഗൊ, ടിഗോര്‍ കാറുകള്‍ ഇനി ഒരുങ്ങുക.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

ബെറി റെഡ്, എസ്‌പ്രെസ്സോ ബ്രൗണ്‍, ടൈറ്റാനിയം ഗ്രെയ്, പ്ലാറ്റിനം സില്‍വര്‍, പേള്‍സെന്റ് വൈറ്റ് എന്നിവയാണ് ലഭ്യമാണ് നിറങ്ങള്‍. എന്നാല്‍ ടിയാഗൊ, ടിഗോര്‍ XB, XE വേരിയന്റുകളില്‍ പുതിയ ടൈറ്റാനിയം ഗ്രെയ് നിറം ലഭ്യമല്ല.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ആദ്യ മോഡലുകളാണ് ടിയാഗൊ ഹാച്ച്ബാക്കും ടിഗോര്‍ കോമ്പാക്ട് സെഡാനും. വിപണിയില്‍ ടാറ്റയുടെ പ്രതിച്ഛായ മാറ്റിയെടുത്തതില്‍ ഈ രണ്ടു കാറുകള്‍ക്കും നിര്‍ണായക പങ്കുണ്ട്.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

ഹാച്ച്ബാക്ക്, സെഡാന്‍ എന്നീ വേര്‍തിരിവ് ഒഴിച്ചു നിർത്തിയാൽ ഇരു മോഡലുകളും തമ്മില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിനിലും, 1.1 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനിലുമാണ് ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഒരുക്കം.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. 70 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനിലും 5 സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് ഒരുങ്ങുന്നത്.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ സുരക്ഷാ ഫീച്ചറുകളാണെങ്കിലും ഉയര്‍ന്ന പതിപ്പുകളില്‍ മാത്രമാണ് ഇവ സാന്നിധ്യമറിയിക്കുന്നത്.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

അതേസമയം ഇരു കാറുകളുടെയും സ്‌പോര്‍ടി പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസനവട്ട ഒരുക്കത്തിലാണ് ടാറ്റ ഇപ്പോള്‍. ഒപ്പം കാറുകളുടെ വൈദ്യുത പതിപ്പുകളും വിപണിയില്‍ ഉടനെത്തും.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

ടിയാഗൊ, ജെടിപി, ടിഗോര്‍ ജെടിപി എന്നിവയാണ് വരാനിരിക്കുന്ന സ്‌പോര്‍ടി പതിപ്പുകള്‍. നെക്‌സോണ്‍ എസ്‌യുവിയില്‍ നിന്നും കടമെടുത്ത എഞ്ചിനിലാണ് ജെടിപി പതിപ്പുകള്‍ അണിനിരക്കുക.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

പെര്‍ഫോര്‍മന്‍സാണ് മോഡലുകളുടെ പ്രധാന ലക്ഷ്യവും. 2020 ഓടെയാകും ടിയാഗൊ ഇവി, ടിഗോര്‍ ഇവി കാറുകള്‍ വിപണിയില്‍ എത്തുക. വിപണിയില്‍ മാരുതി സെലറിയോ, വാഗണ്‍ആര്‍ എന്നിവരോടാണ് ടിയാഗൊയുടെ മത്സരം.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

പുതിയ മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്‌പൈര്‍ എന്നിവരാണ് ടിഗോറിന്റെ പ്രധാന എതിരാളികള്‍. 3.26 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗൊയുടെ വില ആരംഭിക്കുന്നത്.

ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

അതേസമയം 4.71 ലക്ഷം രൂപയാണ് ടിഗോര്‍ കോമ്പാക്ട് സെഡാന്റെ പ്രാരംഭവില.

Most Read Articles

Malayalam
English summary
Tata Tiago & Tigor Get New Colour Option; Replaces The Striker Blue Paint Scheme. Read in Malayalam.
Story first published: Thursday, February 22, 2018, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X