ഇതാണ് ടാറ്റ ടിഗോര്‍ 'ബസ്' എഡിഷന്‍ — ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍. പുതിയ ലിമിറ്റഡ് എഡിഷന്‍ ടിഗോറിനെ കുറിച്ചു ടാറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഡീലര്‍ഷിപ്പില്‍ പ്രത്യക്ഷപ്പെട്ട ടിഗോര്‍ ബസ് എഡിഷന്‍ ടാറ്റയുടെ രഹസ്യനീക്കം വെളിപ്പെടുത്തുകയാണ്. ഇടത്തരം ടിഗോര്‍ വകഭേദമാകും ലിമിറ്റഡ് ബസ് എഡിഷന് ആധാരം. മുഖ്യവിശേഷം പുറംമോടിയില്‍ കമ്പനി നടപ്പിലാക്കിയ മാറ്റങ്ങളും. കഴിഞ്ഞ വര്‍ഷം ടിയാഗൊ വിസ് എഡിഷനെയും ഇത്തരത്തില്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

ചുവപ്പുനിറമാണ് ബസ് എഡിഷന്. പിന്നില്‍ പ്രത്യേക ടിഗോര്‍ ബസ് ബാഡ്ജിംഗും കാണാം. മേല്‍ക്കൂരയ്ക്ക് നിറം കറുപ്പ്. മിററുകള്‍ക്കും കറുപ്പ് തന്നെ നിറം. ടിയാഗൊ വിസ് എഡിഷന്‍ മാതൃകയാണ് ടിഗോര്‍ ബസ് എഡിഷനും പാലിക്കുന്നത്.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡ് എസി വെന്റുകള്‍ക്ക് ചുവപ്പ് അടിവര ലഭിച്ചിട്ടുണ്ടെന്നു ചിത്രങ്ങളില്‍ വ്യക്തം. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ടച്ച്‌സ്‌ക്രീന്‍ ഫീച്ചറില്ല. അതേസമയം ഹര്‍മന്‍ ഓഡിയോ സംവിധാനം മോഡലില്‍ ഇടംപിടിച്ചിട്ടുണ്ടുതാനും.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

ഇടത്തരം ടിഗോര്‍ വകഭേദമാണ് ലിമിറ്റഡ് എഡിഷന് ആധാരമെന്നതിന്റെ സൂചനകളാണിത്. ഡാഷ്‌ബോര്‍ഡിന് വരമ്പിടുന്ന ചുവപ്പു നിറം കറുപ്പ് പശ്ചാത്തലമുള്ള അപ്‌ഹോള്‍സ്റ്ററിയില്‍ തുന്നിചേര്‍ത്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ടാറ്റ ടിഗോര്‍ ബസ് എഡിഷന്റെ എഞ്ചിനില്‍ തെല്ലും മാറ്റങ്ങളുണ്ടാകില്ല.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ മൂന്നൂ സിലിണ്ടര്‍ നാച്ചറുലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കില്‍ തുടരും. എഞ്ചിന് 84 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാണ്.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ടിഗോര്‍ ഡീസല്‍ പതിപ്പില്‍. 70 bhp കരുത്തും 140 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ടിഗോര്‍ ഡീസലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു ലക്ഷം രൂപ മുതലാണ് ടാറ്റ ടിഗോറിന് വില തുടങ്ങുന്നത്.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

ടിഗോര്‍ ബസ് എഡിഷന് പുറമെ പെര്‍ഫോര്‍മന്‍സ് പതിപ്പു ടിഗോര്‍ ജെടിപിയെയും നിരയില്‍ മാരുതി ഉടന്‍ അവതരിപ്പിക്കും. കോയമ്പത്തൂര്‍ കേന്ദ്രമായ ജെയം ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തില്‍ ടിഗോര്‍, ടിയാഗൊ ജെടിപി പതിപ്പുകളെ കമ്പനി വിപണിയില്‍ കൊണ്ടുവരും.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിഗോര്‍ ജെടിപിയില്‍. ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി പതിപ്പുകളെ 2018 ഓട്ടോ എക്സ്പോയിലാണ് ടാറ്റ ആദ്യം കാഴ്ചവെച്ചത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇരു ജെടിപി പതിപ്പുകളിലും.

ഇതാണ് ടാറ്റ ടിഗോര്‍ 'ബസ് എഡിഷന്‍' — ചിത്രങ്ങള്‍ പുറത്ത്

108 bhp കരുത്തും 150 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് കാറില്‍ നിലകൊള്ളും. ജെടിപി പതിപ്പുകള്‍ക്ക് ഗിയര്‍ അനുപാതം കുറവായിരിക്കും. ദൃഢതയേറിയ സസ്പെന്‍ഷനും ഡിസൈന്‍ മാറ്റങ്ങളും ജെടിപി എഡിഷന്‍ ടിയാഗൊ, ടിഗോറുകളെ നിരയില്‍ വേറിട്ടുനിര്‍ത്തും.

Image Source: Facebook

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata Tigor Buzz limited Edition Spied in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X