TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫോഴ്സ് ട്രാവലറിന് ടാറ്റയുടെ മറുപടി, 15 സീറ്റര്‍ വിങ്ങര്‍ വിപണിയില്‍
ടാറ്റ വിങ്ങര്‍ 15S ഇന്ത്യയില്‍ പുറത്തിറങ്ങി. വാണിജ്യ വാഹനനിരയിലേക്കുള്ള ടാറ്റയുടെ ഏറ്റവും പുതിയ സമര്‍പ്പണമാണ് വിങ്ങര്‍ 15S. ടാക്സി വിപണിയില്‍ ലക്ഷ്യമിട്ടെത്തുന്ന പുതിയ വിങ്ങറിന് 12.05 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം മഹാരാഷ്ട്ര). 15 പേര്‍ക്കു സഞ്ചരിക്കാവുന്ന മോണോകോഖ് ബസാണ് വിങ്ങര്‍ 15S.
യാത്രക്കാര്‍ക്ക് പ്രധാന്യം നല്കുന്ന ഒട്ടനവധി സുഖസൗകര്യങ്ങള്‍ പുതിയ വിങ്ങറില്‍ ടാറ്റ ഒരുക്കിയിട്ടുണ്ട്. പുഷ് ബാക്ക് സീറ്റുകള്‍, വ്യക്തിഗത എസി വെന്റുകള്‍, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജ്ജിംഗ് പോയിന്റ് എന്നിങ്ങനെ നീളും വിങ്ങറിലെ വിശേഷങ്ങള്‍.
പുറമെ നിന്നുള്ള ശബ്ദം അകത്തു കടക്കുന്നതു തടയാന്‍ മോണോകോഖ് ഫ്രെയിമിന് കഴിയും. വിറയലും മറ്റു അസ്വാരസ്യങ്ങളും മോഡലില്‍ കാര്യമായി അനുഭവപ്പെടില്ലെന്നാണ് ടാറ്റയുടെ അവകാശവാദം.
മുന്നില്‍ ആന്റി - റോള്‍ ബാറുകളുള്ള സ്വതന്ത്ര സസ്പെന്‍ഷനാണ് വിങ്ങറിലുള്ളത്. പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകള്‍ സുഖകരമായ യാത്ര ഉറപ്പുവരുത്തും. 2.2 ലിറ്റര്‍ Dicor ഡീസല്‍ എഞ്ചിനാണ് പുതിയ ടാറ്റ വിങ്ങറില്‍.
എഞ്ചിന് 98 bhp കരുത്തും 190 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ മോഡലിന് കഴിയും. മുന്‍ ടയറുകളില്‍ ഡിസ്ക്കുകളും പിന് ടയറുകളില്‍ ഡ്രം യൂണിറ്റും ബ്രേക്കിംഗ് നിര്‍വഹിക്കും.
രാജ്യത്തുടനീളമുള്ള 23 ഡീലര്‍ഷിപ്പുകളില്‍ ടാറ്റ വിങ്ങര്‍ 15S ഉടന്‍ അണിനിരക്കും. മൂന്നുവര്‍ഷം അല്ലെങ്കില്‍ മൂന്നുലക്ഷം കിലോമീറ്ററിന്റെ അധിക വാറന്റിയും മോഡലില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ മാത്രമെ വിങ്ങര്‍ വില്‍പനയ്ക്കെത്തുകയുള്ളു.
ശേഷം രാജ്യത്തുടനീളം പുതിയ വിങ്ങറിനെ കമ്പനി ലഭ്യമാക്കും. ഇന്ത്യയില്‍ പ്രചാരമേറിയ ഫോഴ്സ് ട്രാവലറിന് മറുപടിയായാണ് വിങ്ങറിനെ ടാറ്റ കൊണ്ടുവന്നിരിക്കുന്നത്.